Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ ആ മറുപടിയില്‍ ജിന്റോയുടെ വെടിതീർന്നു, ഇനി മിണ്ടില്ല: മാളത്തിലൊളിച്ചു, ഇനി ഒരു ആയുധം മാത്രം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പട്ടതും ശക്തരുമായ മത്സരാർത്ഥികളാണ് ജാസ്മിനും ജിന്റോയും. തീർത്തും വ്യത്യസ്തമായ മത്സര ശൈലിയാണ് ഇരുവരുടേത്. അതുകൊണ്ട് തന്നെ വീടിനുള്ളില്‍ വെച്ച് ഇരുവരും തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. തുല്യശക്തികളാണെങ്കിലും ജാസ്മിന് മുന്നില്‍ ജിന്റോ വലിയ എതിരാളിയല്ലെന്നാണ് ജാസ്മിനെ അനുകൂലിക്കുന്നവർ പറയുന്നത്.

ഗബ്രി പോയതോടെ ആ വിഷയം പറഞ്ഞ് ജാസ്മിനെ അടിക്കാമെന്നായിരുന്നു ജിന്റോയുടെ പ്ലാന്‍. എന്നാല്‍ ഒറ്റ വഴക്കിലൂടെ ജിന്റോയുടെ ഈ പ്ലാന്‍ ജാസ്മിന്‍ പൊളിച്ച് കയ്യില്‍ കൊടുത്തെന്നാണ് ബിജു കുട്ടന്‍ എന്ന ബിഗ് ബോസ് പ്രേക്ഷകന്‍ കുറിക്കുന്നത്. വൈറലായി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmine-jinto

ഈ ആഴ്ച ജിന്റോ പെട്ടെന്ന് സൈലന്റ് ആയി. പോകുന്നതിന്റെ തലേന്നു രാത്രി ജിന്റോ രതീഷിനോട് പറയുന്നുണ്ട്. ഇനിയത്തെ ആഴ്ച മൊത്തം ഞാൻ അലമ്പാൻ പോവുകയാണെന്ന്. പറഞ്ഞ പോലെ ജാസ്മിനെ പോയി ചുമ്മാ ചൊറിഞ്ഞാണ് ഈ വീക്ക് ജിന്റോ തുടങ്ങിയത്. ഗബ്രി പോയതിന്റെ കാരണം ജാസ്മിൻ ആണെന് പറഞ്ഞു. അത് മുട്ടൻ വഴക്കായി.

അടുത്ത ദിവസം രാത്രി സാബുവിന്റെ കൂടെ ഡൈനിങ്ങ് ടേബിളിൽ ഡിന്നർ കഴിക്കുവാണ്, ജിന്റോയുണ്ട്, ജാസ്മിനുമുണ്ട്. സാബു ജിന്റോയോട് ചോദിക്കുന്നു. നിങ്ങള്ക്ക് ഇവിടെ മുഴുവൻ ചതിയന്മാരാണ്, നിങ്ങള്‍ക്ക് ഇവിടെ ആരെയും വിശ്വാസമില്ലേ ?

ജിന്റോ: എനിക്ക് ആരെയും ഇവിടെ വിശ്വാസമില്ല ... ഇവിടെയുള്ളവർ കൂടെ നിന്ന് ചതിക്കും

ജാസ്മിൻ: കൂടെ കളിക്കുന്ന ടീമിനെ പോലും കാക്കയ്ക്ക് വിശ്വാസമില്ല

അത് കഴിഞ്ഞു ജാസ്മിൻ എണീറ്റ് കൈ കഴുകാൻ പോകുന്നു. ഉടൻ ജിന്റോ സാബുവിനോട് : എനിക്ക് തീരെ വിശ്വാസമില്ലാത്ത ആളാണ് ആ പോകുന്നത്

സാബു : എന്നാൽ പിന്നെ അവൾ ഇവിടെ ഇരിക്കുമ്പോൾ പറയാത്തത് എന്താണ്

ജിന്റോ: ഇപ്പോൾ പറഞ്ഞാൽ അവള് ചാടി എന്റെ മെക്കിട്ടു വീഴും

സാബു : എന്നാൽ ഞാൻ വിളിച്ചു പറയാം

ജിന്റോ : അത് വേണ്ട

പിറ്റേന്ന് രാവിലെ , നന്ദനയോടു ജിന്റോ പറയുന്നത് .. എടീ നീ കയറി അടിച്ചോണം. ഈ ആഴ്ച ഞാൻ സൈലന്റ് ആണെന്നാണ്. ഈ ആഴ്ച വയലെന്റ് ആയി മാസ്സുണ്ടാക്കി തുടങ്ങണം എന്ന് വിചാരിച്ച പുലിയെ പോലെ വന്ന ജിന്റോ പക്ഷെ ജാസ്മിനുമായുള്ള ആ വലിയ വഴക്കിനു ശേഷം എലിയെ പോലെ മാളത്തിലേക്ക് വലിഞ്ഞു.

അങ്ങോട്ട് കയറി ചൊറിയാൻ പോയ ജിന്റോ, ഇപ്പോൾ കിട്ടുന്ന അവസരത്തിൽ നിന്നും പോലും പിൻവലിയുന്നതാണ് ഡൈനിങ്ങ് ടേബിളിൽ കണ്ടത്. പലരും വിചാരിച്ചു കാണും ജാസ്മിൻ എന്തിനാണ് ആ വഴിക്കിനു ഇത്രെയും വയലെന്റ് ആയി തിരിച്ചടിച്ചത് എന്ന്. ഇല്ലായിരുന്നെങ്കിലോ, ഈ ആഴ്ച മൊത്തം ജിന്റോ അവളുടെ തലയിൽ കയറി ഗബ്രി പുറത്തു പോയതും പറഞ്ഞു നിരങ്ങിയേനെ . ആ ഒറ്റ വഴക്കിൽ, അതിനു ഫുൾ സ്റ്റോപ്പിട്ടു.

ജിന്റോയ്‌യുടെ കയ്യിലും ബുക്കിലും ഉള്ള ആയുധം ഒക്കെ തീർന്നു. ഇനി ആകെ ഉള്ളത് ഗബ്രി നീ പറഞ്ഞ പോലെ വന്നില്ലല്ലോ എന്ന ഒരു കൌണ്ടർ മാത്രമാണ്. വൻ പിആർ ടീമിനെ സെറ്റ് ചെയ്തു വന്ന ജിന്റോ പുറത്തു സ്ട്രോങ്ങ് ആണ്. ജാസ്മിൻ കോട്ടവാ ഇടുന്നതു പോലും റീലാക്കി ഇടാൻ ഉള്ള ടീമുണ്ട്. പക്ഷെ അകത്ത് ജാസ്മിനാണ് താരം .. ജാസ്മിൻ മാത്രം ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+