ജാസ്മിന്റെ പ്രശ്നം ഗബ്രി തന്നെ: ഇങ്ങനെ പോയാല്‍ സംഭവിക്കാന്‍ പോകുന്നത്, നോറ ഈ ഗെയിമിന് പാകമല്ല
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് ആദ്യമായി വൈല്‍ഡ് കാർഡ് മത്സരാർത്ഥികള്‍ വരാന്‍ പോകുകകാണ്. ഒന്നും രണ്ടുമല്ല അഞ്ചോളം പേരാണ് വീട്ടിലേക്ക് വരാന്‍ പോകുന്നത് എന്നാണ് റിപ്പോർട്ട്. യൂട്യൂബർ സായി കൃഷ്ണ, പൂജ കൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയർന്ന് കേള്‍ക്കുന്നത്. മികച്ച വൈല്‍ഡ് കാർഡുകള്‍ വരാതെ മത്സരം മുറുകില്ലെന്ന ഒരു വിലയിരുത്തല്‍ പ്രേക്ഷകർക്കും ഉണ്ട്.
ഈ സീസണിലെ മത്സരാർത്ഥികള്‍ മികച്ചതാണെങ്കിലും കപ്പ് എടുക്കും എന്ന് പറയാന്‍ സാധിക്കുന്ന ഒരു മത്സരാർത്ഥി ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വൈല്‍ഡ് കാർഡ് കളി തുടങ്ങുന്നതിനു മുൻപ് നിലവിലുള്ള ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ചുള്ള എന്റെ വിലയിരുത്തൽ.
ജിന്റോ - മണ്ടനായും, നിഷ്കു ആയും അതി ബുദ്ധിമാനായും അഭിനയിക്കാൻ കഴിവുള്ള ഒരു ദിവസം തന്നെ പല രീതിയിൽ ഗെയിം മാറ്റാൻ അറിയുന്ന നിലവിലെ മികച്ച ബിഗ് ബോസ് മത്സരാർത്ഥി. പക്ഷെ ആൾക്കാരെ തമ്മിലടിപ്പിക്കാൻ പറയുന്ന കള്ളങ്ങളും, കമ്മ്യൂണിക്കേഷന്‍സ് സ്ക്ലില്ലും, വായിൽ നിന്ന് വരുന്ന ഭാഷയും ജിന്റോയുടെ കുറവുകളാണ്. ഇത് മാറ്റി എടുത്താൽ ടോപ് 3 യിൽ ജിന്റോ ഉണ്ടാകും.
ജാസ്മിന്‍ - ഗ്രബ്രിയുമായുള്ള കോംമ്പോ ഇല്ലാതെ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നേൽ പുറത്തും അകത്തും വൻ ഇംപാക്ട് ഉണ്ടാക്കാൻ പൊട്ടനഷന്‍ ഉള്ള മത്സരാർത്ഥിയായിരുന്നു. പക്ഷെ പ്രായത്തിന്റെ പക്വത കുറവ് അവരുടെ മത്സരത്തെ സാരമായി ബാധിക്കുന്നുണ്ട്. സേഫ് സോണ്‍ വിട്ടു ഇനിയെങ്കിലും പുറത്ത് വന്നാൽ കൊള്ളാം.
ഗബ്രി - നന്നായി ഗെയിം കളിക്കാൻ അറിയാം. പക്ഷെ ജാസ്മിന്‍ ഇല്ലാതെ ഹൗസിൽ ഒരു നിലനിൽപ്പ് ഇല്ല. എപ്പോഴുമുള്ള മുഖം വീർപ്പിച്ചുള്ള ഇരിപ്പും, വിക്ടിം കാർഡ് എടുക്കലും പ്രേക്ഷകരെ വെറുപ്പിച്ചു. റസ്മിന്‍ കഴിഞ്ഞാൽ ബിബി ഹൗസിൽ ഏറ്റവും വിമർശകരുള്ള വ്യക്തി.
നോറ - നിഷ്കളങ്കയാണ് പക്ഷെ ഈ ഗെയിമിന് പറ്റിയ ആൾ ആയി തോന്നുന്നില്ല. എപ്പോഴും എല്ലാ കാര്യത്തിനും കരയുന്നത് ബോർ ആയി തോന്നാറുണ്ട്. ജാസ്മിനെ കുറിച്ച് കുറ്റം പറയുന്നത് അല്ലാതെ സ്വന്തമായി കണ്ടന്റ് ഇത് വരെ ഇല്ല.
ശ്രീരേഖ - ബുദ്ധിമതിയായ മത്സരാർത്ഥി, എവിടെ എങ്ങനെ നിൽക്കണം എന്ന് കൃത്യമായി അറിയാം. പക്ഷെ മുന്നിൽ ഇറങ്ങി കളിക്കാതെ, ടാസ്കുകള്‍ വിജയിപ്പിക്കാതെ, എന്റർടെയിമെന്റ് കൊടുക്കാതെ ഹൗസിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല.
റസ്മിന്‍ - നിലവിൽ ബിബി ഹൗസിലെ ഏറ്റവും ഇറിറ്റേറ്റിങ് മത്സരാർത്ഥി എന്തെങ്കിലും പറയാൻ തുടങ്ങുമ്പോ തന്നെ ഊഹിക്കാം ഒരു കാര്യവും ഇല്ലാത്ത എന്തോ ആണെന്ന്.
അൻസിബ - കട്ടിലിൽ കിടന്നു പരദൂഷണം പറയുന്നതല്ലാതെ മറ്റൊരാളോട് നേർക്ക് നേരെ നിന്ന് സംസാരിക്കാനുള്ള കഴിവില്ല. പക്ഷെ ഗെയിം റീഡ് ചെയ്യാൻ അറിയുന്ന മത്സരാർത്ഥിയാണ്.
ഋഷി - ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരുത്തൻ. ഇമോഷണലി ഭയങ്കര വീക്ക് ആണ്. ഈ ഗെയിമി ന് പറ്റിയ ആളായി തോന്നുന്നില്ല.
അർജുൻ - ഇപ്പോഴും പുള്ളിക്ക് ഒരു ഗെയിം പ്ലാന്‍ ഇല്ല ഒഴിക്കിനൊപ്പം നീന്തുക എന്നത് മാത്രമാണ് പ്ലാന്‍. സേഫ് ഗെയിമർ ആയ പുരുഷ മത്സരാർത്ഥി ആയത് കൊണ്ട് ഉരുണ്ട് ഉരുണ്ട് അവസാനം വരെ പോകാൻ ചാന്‍സ് ഉണ്ട്.
ജാൻമണി - ഇത്രയും സീസണ്‍ നടന്നതിൽ ഇത് പോലെ ഒരു കഥാപാത്രം വേറെ വന്നിട്ടില്ല. രശ്മിനെ പോലെ മറ്റൊരു ഇറിറ്റേറ്റിങ് കഥാപാത്രം. അടുത്ത വീക്കില്‍ പുറത്ത് പോയേക്കും
ശ്രീതു, ശരണ്യ, അപ്സര - ഇവർക്ക് അവിടെ കാര്യമായ കോണ്‌ട്രിബ്യൂഷന്‍സ് ഒന്നും ഇല്ല. അത് കൊണ്ട് പ്രത്യേകിച്ച് പറയാനും ഒന്നുമില്ല.
ഇപ്രാവശ്യത്തെ മത്സരാർത്ഥികള്‍ മികച്ചതാണെങ്കിലും വിന്നർ എന്ന് പറയാൻ പറ്റുന്ന ആരും നിലവിൽ ഇല്ല. 6 വൈല്‍ഡ് കാർഡും അടുത്ത വീക്കില്‍ സിജോയും കൂടെ വരുമ്പോ കളി മൊത്തത്തിൽ മാറും.. ഇത് വരെ കണ്ടതിനേക്കാൾ മുകളിലുള്ള ഗെയിം ആയിരിക്കും ഇനി വരാനിരിക്കുന്നത് എന്ന് തന്നെയാണ് വിശ്വാസം..












Click it and Unblock the Notifications