Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ പ്രായമുള്ള എത്ര പെണ്‍കുട്ടികള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്: നിങ്ങളുടെ വീട്ടിലും മക്കള്‍ ഇല്ലേ?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും അധികം വിമർശനങ്ങള്‍ നേരിടേണ്ടി വന്ന താരം ഒരു പക്ഷെ ജാസ്മിനായിരിക്കും. വിമർശനങ്ങള്‍ ആരോഗ്യപരമായ കാര്യമാണെങ്കിലും പലപ്പോഴും അത് എല്ലാവിധ പരിധികളും വിട്ട് വ്യക്തി അധിക്ഷേപത്തിലേക്കും തെറിവിളികളിലേക്കും പോകുന്നു. സീസണ്‍ ഗ്രാന്‍ഡ് ഫിനാലയിലേക്ക് അടുക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്.

ജാസ്മിന്റെ ചെറിയ തെറ്റുകളെ പെരുപ്പിച്ച് കാട്ടിയാണ് ഇത്ര വലിയ അധിക്ഷേപങ്ങള്‍ ചൊരിയുന്നതെന്നാണ് അവളുടെ ആരാധകർ പറയുന്നത്. അവൾ ഗബ്രി ആയി അടുപ്പം കാണിച്ചു, ചായയിൽ തുമ്മി.. ഇതിനൊക്കെ ആണ് ഇപ്പോഴും അധിക്ഷേപം. അതൊന്നും മറക്കാനും പൊറുക്കാനും കഴിയാത്ത കാര്യമല്ലെന്നും ഒരു ജാസ്മിന്‍ ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmin-

ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആണ്. ചിലർ ഡോക്ടർ ആവാൻ ആഗ്രഹിക്കുമ്പോൾ ചിലർ അധ്യാപകർ ആവാൻ ആഗ്രഹിക്കുന്നു. ചിലർ ആഗ്രഹിച്ചത് വേറെയും കിട്ടുന്നത് വേറെയും ആകുന്നു. ചിലർക്ക് ജീവിത സാഹചര്യങ്ങൾ കൊണ്ട് ആഗ്രഹങ്ങൾ തന്നെ ഇല്ലാതെ ആവുന്നു..എല്ലാവരുടെയും മുന്നിൽ ഡോക്ടറിന് വലിയ പദവിയും കൂലി പണിക്കാരന് പുച്ഛവും ആണെങ്കിൽ അവൻ നെൽ വിതച്ചില്ലെങ്കിൽ ഈ പറഞ്ഞ ഡോക്ടർക്ക് മരണം ഉറപ്പല്ലേ..

നിന്റെ ശരികൾ എല്ലാവർക്കും ശരി ആവണമെന്നില്ല. പക്ഷെ ഓരോരുത്തർക്കും ഓരോരുത്തരുടെ സാഹചര്യം ആണ് ശരി. അത് കൊണ്ട് തന്നെ എല്ലാവരിലും വ്യത്യാസവും. ജാസ്മിൻ.. അവൾ അവളുടെ ശരിയിൽ ജീവിക്കട്ടെ. വെറുതെ വിട്ടൂടെ അതിനെ. വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നവർ ആവും 80% മോശം കമന്റ് ഇടുന്നതെന്ന് അറിയാം. ഓരോരുത്തർക്കും ഓരോരുത്തരെ ഇഷ്ടം ആയിരിക്കും.

ഞാൻ ഇവിടെ പറയുന്നത് വളരെ വൃത്തികെട്ട രീതിയിൽ കമന്റ്, വീഡിയോ, പോസ്റ്റ് ഇടുന്നവരോടാണ്. ഈ ഓരോ കമന്റ് ഇടുന്നവരിൽ എത്ര പേര് യഥാത്ഥ ഐഡി ഉണ്ട്.. നിങ്ങളെ തേടി പിടിച്ചു ആരാണ് കണ്ടു പിടിച്ചു നിങ്ങൾക്ക് ചുറ്റും ഒരു ക്യാമറ വെച്ചാൽ നിങ്ങളിലും വരുന്ന തെറ്റുകളെ അവളിലും ഉണ്ടായിട്ടുള്ളൂ. പക്ഷെ തെറ്റുകളെക്കാൾ കൂടുതൽ ശരികൾ അവളിൽ ഉണ്ട്. അത് ആർക്കും കാണേണ്ട, അറിയേണ്ട. നാളെ നിങ്ങളുടെ മക്കളിലും പല തെറ്റുകൾ വരാം. പ്രത്യേകിച്ച് ഒരു പെൺകുട്ടിയെ വെറുതെ ഇങ്ങനെ നെഗറ്റീവ് ആക്കാൻ നിങ്ങൾ കമന്റ്‌ ഇട്ടിട്ടുണ്ടെങ്കിൽ, കർമ്മ എന്നൊരു കാര്യം ഉണ്ട് ഓർത്തോളൂ.
അങ്ങനെ ആണെങ്കിൽ നിങ്ങൾ ഒരു ആക്ടേഴ്സിനേുയും സപ്പോർട്ട് ചെയ്യരുത്..

കല്യാണം കഴിഞ്ഞു മക്കളും ആയിട്ട് കഴിയുന്നവർ തന്നെ വേറെ പോകുന്ന കാലം, അത് പോട്ടെ, ഭാര്യയും മക്കളും ഉണ്ടായിട്ടും ഒരു പെണ്ണിനെ കണ്ടാൽ, അല്ലെങ്കിൽ എഫ്ബി ഫ്രണ്ട് ആയാൽ നേരെ ഇൻബോക്സിൽ ചെന്ന് അവിടെ അട ഇരിക്കുന്നവർ ആകും ഈ കമന്റ്സ് കൾ ഇടുന്നത്. പിതാവ് പ്രവാസി ആകുമ്പോൾ, മോളും ഭാര്യയും ഒറ്റയ്ക്ക് നിൽകുമ്പോൾ പഠിപ്പിച്ചു കൊടുത്ത പാഠം. ആര് ഫൈറ്റ് ചെയ്യാൻ നിന്നാലും കരഞ്ഞു നിൽക്കരുത്. പേടിച്ചു നിൽക്കരുത്. തിരിച്ചു പറഞ്ഞോളണം. തന്റെടിയായി ജീവിക്കണം.ഇതിനെ ആരും നെഗറ്റീവ് ആയി കാണേണ്ടതില്ല.

ആ രീതിയിൽ ജീവിച്ചു. അതിന്റെ ഒരു വ്യത്യാസം ഉണ്ട്.. പക്ഷെ ഇന്നത്തെ കാലത്ത് അതിനും കളിയാക്കൽ.. കാൽ ആട്ടുന്നു. അങ്ങനെ ഇങ്ങനെ. ഇന്ന് പെൺകുട്ടികൾ ആൺകുട്ടികൾ എന്ന രീതിയിൽ ആണോ നമ്മുടെ മക്കളും വളരുന്നത്. ജീൻസും ടോപ്പും അല്ലാതെ അവർക്ക് പറ്റുമോ?. എത്ര പേരുടെ വീട്ടിൽ ഉണ്ട് പെൺകുട്ടികൾ രാവിലെ എണീറ്റ് കുളിച് അടുക്കളയിൽ കയറുന്നവർ പ്രായം ആയവർ അല്ല. അവളുടെ പ്രായം ഉള്ളവർ.

അവൾ ഗബ്രി ആയി അടുപ്പം കാണിച്ചു, ചായയിൽ തുമ്മി.. ഇതിനൊക്കെ ആണോ ഈ രീതിയിൽ നിങ്ങൾ പറയുന്നതെങ്കിൽ. നിങ്ങൾ എല്ലാം ഗാന്ധിജിക്ക് പഠിക്കുന്നവർ ആകും. പറഞ്ഞാൽ തീരില്ല. തർക്കിക്കാനും ഞാൻ ഇല്ല. ഒരുപാട് ഇഷ്ടം ജാസ്മിനെ. നാളെ നിങ്ങളോ നിങ്ങളുടെ മക്കളോ. നിങ്ങളുടെ കുടുംബത്തിലോ ഇങ്ങനെ തെറ്റുകൾ ഒന്നും വരില്ല ഉറപ്പുള്ളവർ കല്ലെറിഞ്ഞോളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+