Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് രക്ഷപ്പെടണമെങ്കില്‍ ഇനി ലാലേട്ടന്‍ വിചാരിക്കണം: അല്ലെങ്കില്‍ ആ തന്ത്രം എടുക്കണം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിട്ട് മൂന്ന് ആഴ്ച പിന്നിടുകയാണാണ്. തുടക്കത്തില്‍ തന്നെ ഏറെ മികച്ച നിരവധി കണ്ടന്റുകള്‍ മത്സരാർത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായി. എന്നാല്‍ ഒരു മത്സരാർത്ഥിയും സ്ഥിരതയാർന്ന മത്സരം കാഴ്ചവെക്കുന്നില്ലെന്നതാണ് നിരാശജനകമായ കാര്യം. ഇതിനിടയില്‍ തന്നെ അസി റോക്കി സിജോയെ ശാരീരികമായി നേരിടുന്നതും അദ്ദേഹത്തെ ഷോയില്‍ നിന്നും പുറത്താക്കുന്നതും. ആക്രമണത്തില്‍ പരിക്കേറ്റ സിജോ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

സീസണെക്കുറിച്ച് വ്യത്യസ്തമായ പല അഭിപ്രായങ്ങളാണ് പ്രേക്ഷകർക്കുള്ളത്. സീസണ്‍ ഏറെ മികച്ചതാണെന്നും 3 ആഴ്ചക്കുള്ളില്‍ തന്നെ അമ്പത് ദിവസത്തെ കണ്ടന്റ് കിട്ടിയെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ ഇത്രയും ബോർ അടിച്ച സീസൺ വേറെ ഇല്ലെന്നാണ് ലോറന്‍സ് എന്ന പ്രേക്ഷകന്‍ പറയുന്നത്. ആഴ്ചയിൽ രണ്ടു ദിവസം കൊണ്ടുവരുന്നതിനു പകരം, എല്ലാ ദിവസവും ലാലേട്ടന്റെ രണ്ടു റോസ്‌റ്റിംഗ് വീഡിയോ ഇടണമെന്നും അദ്ദേഹം പറയുന്ന. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmin-gabri-

3 ആഴ്ചകൾ പിന്നിട്ടു. 21 ദിവസങ്ങൾ ആയിട്ടുണ്ട്. സാധാരണ എല്ലാ സീസണിലും ഏതാണ്ട് 20 ദിവസങ്ങൾ ആവുമ്പോൾ തന്നെ എല്ലാ മത്സരാർത്തികൾക്കും ഫാൻ ഗ്രൂപ്പുകൾ ഉണ്ടാവും. ആ ഫാൻ ഗ്രൂപ്പിലെ അംഗങ്ങളും അഡ്മിനും ഒക്കെ ബിഗ് ബോസ്സ് ഒഫീഷ്യൽ ഗ്രൂപ്പിലും unofficial ഗ്രൂപ്പിലും അവരെ അനുകൂലിച്ചും മറ്റുള്ളവരെ എതിർത്തും പോസ്റ്റുകൾ ഇടും. ഹൗസിൽ ഉള്ളതിനേക്കാൾ അടിയും വഴക്കും കണ്ടെന്റും നമ്മുടെ ഗ്രൂപ്പിൽ ഉണ്ടാവും. 24*7 bb കാണുന്നതിനേക്കാൾ എന്റർടൈൻമെന്റ് കിട്ടും 24*7 ഗ്രൂപ്പിൽ ഇരുന്നാൽ.

ഇത്തവണ അങ്ങനെ ആർമി ഗ്രൂപ്പുകളോ ഫാൻ ഗ്രൂപ്പുകളോ ഇല്ല. സീസൺ തുടങ്ങുന്നതിനു മുന്നേ തന്നെ മത്സരാർത്ഥികളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ തുടങ്ങിയ ചില ആർമി ഗ്രൂപ്പുകൾ അല്ലാതെ, ഓർഗാനിക് ആയിട്ട് ഒന്നും ഇല്ല. ബാക്കിയൊക്കെ PR വർക്കും ആണ്. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോൾ 24*7 കാണൽ നിർത്തി. പിന്നെ 2 ആഴ്ച വോട്ടും ചെയ്തിട്ടില്ല. ഇമോഷണൽ കണക്ഷൻ ഉണ്ടാക്കാൻ ഒറ്റ ഒരാൾക്കും പറ്റിയിട്ടില്ല.

ആകെപ്പാടെ, ഗ്രൂപ്പിലെ ചർച്ചകൾ പോലും സൈബർ ബുള്ളിയിങ് ചെയ്യരുതെന്നു പറയുന്ന ഒരു കൂട്ടരും, ബുള്ളിയിങ് ചെയ്യുന്നു എന്ന് ആരോപിക്കപ്പെടുന്നവരും തമ്മിലാണ്. പൊളിറ്റിക്കൽ ഐഡിയോളജി തമ്മിലാണ് ഏറ്റുമുട്ടുന്നത്. അല്ലാതെ മത്സരാർത്ഥികൾ കൊടുക്കുന്ന കണ്ടന്റ് അല്ല പല ചർച്ചക്കളുടെയും വിഷയം പോലും.

ഇത്രയും ബോർ അടിച്ച സീസൺ വേറെ ഇല്ല. ആഴ്ചയിൽ രണ്ടു ദിവസം കൊണ്ടുവരുന്നതിനു പകരം, എല്ലാ ദിവസവും ലാലേട്ടന്റെ രണ്ടു റോസ്‌റ്റിംഗ് വീഡിയോ ഇടുക. ഓരോ ദിവസവും ഓരോരുത്തരെ ടാർഗറ്റ് ചെയ്ത് വീഡിയോ ഇടുക. ഇപ്പോൾ ഷോയിൽ ഉള്ളതിനേക്കാൾ കണ്ടന്റ് അങ്ങനെ കിട്ടും. ലാലേട്ടനെ കൊണ്ടുവരാൻ ബുദ്ധിമുട്ട് ആണേൽ, നമ്മുടെ ഗ്രൂപുകളിൽ ഒക്കെ വരുന്ന വീഡിയോ പോസ്റ്റുകളും ട്രോളുകളും എഴുത്തുകളും ഒക്കെ മത്സരാർഥികളെ കാണിച്ചിട്ട് അവരെ ട്രിഗ്ഗർ ചെയുക. അതിൽ നിന്നും കണ്ടന്റ് ഉണ്ടാക്കുക.

ഇപ്പോൾ ഉള്ളതിനേക്കാൾ എന്റർടൈൻമെന്റ് കിട്ടും. അതുമല്ലെങ്കിൽ കളിക്കാൻ അറിയുന്ന എന്നെപോലെയുള്ളവരെ അകത്തേക്ക് വിടുക. അവിടെ ഉള്ള എല്ലാത്തിന്റെയും ഫേക്ക് ഗെയിം ഒറ്റ ദിവസം കൊണ്ട് പൊളിച്ചു തരാം. കപ്പും ചായയും ഒന്നും വേണ്ട. ജസ്റ്റ്‌ അതുങ്ങളെ പൊളിച്ചടുക്കാൻ ഉള്ള അവസരം മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+