നോറയുടേയും അന്‍സിബയുടേയും മൈന്‍ഡ് ഗെയിം അല്ല, റിയല്‍ സ്വഭാവമാണ്: വളരെ മോശമെന്ന് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ തീർത്തും വ്യത്യസ്തരായിട്ടുള്ള മൂന്ന് മത്സരാർത്ഥികളാണ് അന്‍സിബയും നോറയും ജാസ്മിനും. അന്‍സിബയും നോറയും പലപ്പോഴും ജാസ്മിനെതിരായി ഗെയിം കളിച്ചട്ടുമുണ്ട്. ഈ വീക്കില്‍ പവർ റൂം അംഗങ്ങളായ നോറയും അന്‍സിബയും ജാസ്മിനെതിരായ ഗെയിം കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ ജാസ്മിന്‍ - റസ്മിന്‍ തല്ല് പോലും ഇതിന്റെ ഭാഗമാണെന്നാണ് ആളുകള്‍ വിലയിരുത്തുന്നത്.
അന്‍സിബ, നോറ, ജാസ്മിന്‍ എന്നീ മത്സരാർത്ഥികളുടെ സ്വഭാവരീതിയെക്കുറിച്ച് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എന്താണ് സ്ട്രൈറ്റ് ആയി പെരുമാറുന്നവരും മുൻപിൽ നല്ലത് ചമഞ്ഞു പെരുമാറുന്നവരും തമ്മിലുള്ള വ്യത്യാസം, (പ്രത്യേകിച്ച് സ്ത്രീകളിൽ എന്നു നോക്കാം. ) സ്ട്രൈറ്റ് ആയിട്ടുള്ളവർ അപ്പോൾ തന്നെ റിയാക്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഉള്ളിൽ ഗ്രഡ്ജ് സൂക്ഷിക്കുന്നില്ല. സമൂഹത്തിന്റെ ഫ്രെയിമിൽ അവർ പ്രത്യക്ഷത്തിൽ ഫിറ്റ് അല്ല. കാരണം അവർ മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ ചുറ്റും സപ്പോർട്ട് ഉണ്ടായി തന്റെ തെറ്റുകളെ പോലും ഏറ്റു പിടിക്കുവാനോ ആളെ കൂട്ടുന്നില്ല.
അവരെ ആയിരിക്കും ഏറ്റവും കൂടുതൽ സൊസൈറ്റി കുറ്റപ്പെടുത്തുക. കാരണം സ്ട്രൈറ്റ് ആയവർ അപ്പോൾ തന്നെ റിയാക്ഷൻ കൊടുക്കുന്നു (ശരിക്കു വേണ്ടി ). സമൂഹത്തിന്റെ നല്ല കുട്ടി സപ്പോർട്ട് കൊണ്ട് തന്റെ ഭാഗം ന്യായീകരിക്കാൻ നിൽക്കുന്നില്ല, ജാസ്മിനെ പോലുള്ളവർ എക്സാമ്പിൾ.
ഇനി അൻസിബയെയും നോറയെയും പോലുള്ളവർ, സൗമ്യത കാട്ടുന്നത് തന്നെ. തന്റെ തെറ്റായ വാദങ്ങൾക്ക് പോലും മറ്റുള്ളവരെ ഉപയോഗിക്കുവാൻ ഉള്ള തന്നെ കുറിച്ച് ഉള്ള പരസ്യം ആണു അവരുടെ പെരുമാറ്റം, മുൻപിൽ ഇരുന്നു ചിരിച്ചാലും കുത്തുവാക്കുകൾ ആയോ ( ഹോട്ടൽ ടാസ്ക് ഇന്റർവ്യൂ ), ആവശ്യമുള്ള സന്ദര്ഭങ്ങളിൽ നിങ്ങളോടുള്ള പക ആയോ ( നോറ ജാസ്മിൻ റെസ്മിൻ കിച്ചൻ വർക്ക് ഇഷ്യൂ ) പരദൂഷണം ആയോ, ഒരു ആണിനെ സ്വാധീണിച്ചുകൊണ്ടോ അത് പുറത്ത് വരും.
മറ്റൊരാളെ ഒറ്റപ്പെടുത്താൻ പ്രിയപ്പെട്ടവരുടെ അടുത്ത് കരച്ചിൽ പോലും ഉപയോഗിക്കപ്പെടും ( റെസ്മിനോട് ജാസ്മിനിൽ നിന്നും മാറി നിൽക്കുവാൻ ഉള്ള നോറയുടെ കരച്ചിൽ ), കുലകൾ പരസ്പരം സപ്പോർട്ട് ചെയ്യും, നോറ ആ ഇഷ്യൂ അവളുടെ വർക്കിന്നോടുള്ള ആത്മാർത്ഥത ആയി അവതരിപ്പിക്കുകയും, എല്ലാ കളികളും അറിയുന്ന അൻസിബ അതിനെ ""യെസ് യെസ് """ എന്ന് സപ്പോർട്ട് ചെയ്യുകയും ചെയ്യും.
ഇതൊന്നും ബിഗ് ബോസി അകത്തെ മാത്രം കാര്യമല്ല സമൂഹത്തിൽ മുഴുവൻ ഇതുപോലെയാണ് ആദ്യത്തെ കൂട്ടർ കുറവും രണ്ടാമത്തെ കൂട്ടർ കൂടുതലുമാണ്. ( women are more manipulative than men എന്ന് പൊതുവെ രണ്ടാമത്തെ കൂട്ടരേ ഉദ്ദേശിച്ചു പറയുന്നതാണ് എന്ന് ഉറപ്പാണ്. (സ്ട്രൈറ്റ് ആയിക്കഴിഞ്ഞാൽ അവൾ വിമർശിക്കപ്പെടും).
മജോറിറ്റി രണ്ടാമത്തെ കൂട്ടർ ആയതിനാൽ അത് നോർമൽ ആണെന്നും ആദ്യത്തേത് അനുസരണക്കേട് ആണെന്നും (മജോറിറ്റിക്കു പരിചയം ഇല്ലാത്തതിനാൽ) ജഡ്ജ് ചെയ്യപ്പെടുകയും നോർമലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതൊന്നും മൈൻഡ് ഗെയിം അല്ല, റിയൽ സ്വഭാവം ആണു (പെരുമാറ്റം അല്ല പറയുന്നത്).












Click it and Unblock the Notifications