ജാസ്മിനെക്കുറിച്ച് ശരണ്യക്ക് അത് പറയാന്‍ എന്താണ് യോഗ്യത; എന്തായാലും മുന്ന ഒരു ആണ്‍കുട്ടിയായിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാറാകുമ്പോഴും ഏറ്റവും വലിയ ചർച്ചാ വിഷയമായി മാറുന്നത് ജാസ്മിന്‍ - ഗബ്രി കോംമ്പോ തന്നെയാണ്. ഇന്നലെ ഇരുവരും ഹാളില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ അകത്ത് ശരണ്യയും യമുനയും ഇതേക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇവർ എന്താണ് ഈ കാണിക്കുന്നത്, എത്രയാളുടെ ജീവിതം വെച്ചുള്ള കളിയാണ്. വെറും ചീപ്പാണ് ഇതൊക്കെയെന്നാണ് ശരണ്യ പറയുന്നത്.
അതേസമയം, ശരണ്യക്ക് ഇതൊക്കെ പറയാനുള്ള യോഗ്യത എന്താണെന്നാണ് ചില ജാസ്മിന്‍ ആരാധകർ ചോദിക്കുന്നത്. തനിക്ക് നേരെ വസ്ത്രത്തിന്റെ കാര്യത്തില്‍ അടക്കം വിമർശനം വന്നപ്പോള്‍ അത് എന്റെ സ്വാതന്ത്രം എന്ന് പറഞ്ഞയാളല്ലെ ശരണ്യയെന്നും അവർ ഫേസ്ബുക്കില്‍ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നലത്തെ എപ്പിസോഡ് കണ്ട്. ഏഷ്യാനെറ്റ് കിടുക്കി തിമിർത്തു കലക്കി. എങ്ങനെ എന്നല്ലേ. ഗബ്രി പോയതിന് ശേഷം ജാസ്മിൻ -ഗബ്രി കോമ്പോ വെച്ച് ഉണ്ടാക്കിയ റീച്ച് കിട്ടാത്ത വിഷമം തീർക്കുന്നുണ്ട് തിരിച്ചു വന്നപ്പോൾ. അവിടെ അത്രയും ആളുകൾ ഉണ്ടായിട്ടും ഒരു ഭാഗത്തു ഗബ്രിയും ജാസ്മിനും സംസാരിക്കുന്ന വീഡിയോ കാണിക്കുന്നു. മറുഭാഗത്തു ശരണ്യ സംസാരിക്കുന്ന വീഡിയോ സെയിം ടൈം കാണിക്കുന്നു.
അവർ എന്തോന്നാ ചെയ്യുന്നേ.. പുറത്തെ കാര്യങ്ങൾ അറിഞ്ഞിട്ടും ഗബ്രി ചെയ്യുന്നത് കണ്ടില്ലേ.. എന്നൊക്കെ ആണ് ശരണ്യ പറുന്നത്. ശരീരം മൊത്തം ഫോട്ടോസ്റ്റാറ്റ് എടുത്ത പോലെ ഉള്ള ഡ്രെസ്സും ഇട്ടു അവിടെ നടന്നപ്പോ പറഞ്ഞത് വസ്ത്രം എന്റെ അവകാശം ആണ്. എന്റെ ഇഷ്ടം ഉള്ളത് പോലെ ഞാൻ ഇടും. അപ്പൊ പിന്നെ ഇവരും ഇഷ്ടം ഉള്ളത് പോലെ ചെയ്തോട്ടെ. മറ്റുള്ളവർ എന്തെങ്കിലും ചെയ്യുമ്പോൾ ഇത് എല്ലാവരും കാണുന്ന ഷോ. സ്വന്തം കാര്യം വരുമ്പോൾ അത് എന്റെ ഇഷ്ടം.
ഗബ്രിയോട് ദേഷ്യം ഉള്ള ആൾ ആയിരുന്നു ഞാൻ. ഇപ്പൊ അത് മാറി. പുറത്ത് ഉള്ള എല്ലാ കാര്യങ്ങൾ അറിഞ്ഞിട്ടും അവളോട് നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ആരുമില്ലെങ്കിലും ഞാൻ ഉണ്ടാകും എന്നൊരു വാക്കും. അവർ തമ്മിൽ ഇഷ്ടത്തിൽ തന്നെ ആണ്. പക്ഷെ ചുറ്റും ക്യാമറ ആയതു കൊണ്ടും രണ്ട് പേരും വേറെ കാസ്റ്റ് ആയതു കൊണ്ടും എന്ത് ചെയ്യണം എന്ന് രണ്ട് പേർക്കും മനസ്സിൽ ആവുന്നില്ല.
കുറ്റം പറയുന്നവർ ഓർക്കണം. ഫോൺ ഇല്ല.. ഒന്നും ഇല്ല.. എന്ത് ചെയ്യണം എന്ന ഒരു ഐഡി കിട്ടില്ല അപ്പൊ.. പുറത്ത് കമ്മിറ്റഡ് ആണ് എന്നും പറയുമ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. ശരണ്യ ചോദിക്കുന്ന ഒരു ചോദ്യം എത്ര പേരുടെ ലൈഫ് ആണ് കൊളമാക്കിയത് എന്ന്. എന്തേ അവൾക്ക് ലൈഫ് ഇല്ല.. മുന്നയുടെ സ്വഭാവം എന്തായിരുന്നു എന്ന് അഫ്സൽ തന്നെ പറഞ്ഞു. മുന്ന ആയിരുന്നെങ്കിൽ ജാസ്മിന്റെ അടുത്ത് നിന്നും ഇങ്ങനെ വരില്ല. കാരണം അവർ മനസ്സ് കൊണ്ട് ല്ല അടുപ്പം ആയിരുന്നു.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന് വീട്ടുകാർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ല. ജാസ്മിൻ ആണെങ്കിൽ വീട്ടിൽ ഉപ്പയുടെ കടങ്ങൾ വീട്ടി അനിയനെ ഒരു നിലയിൽ ആക്കുന്നത് വരെ വേറെ മാർഗ്ഗവുമില്ല. അതിൽ വന്ന ചില ഇഷ്യൂസ്. അങ്ങനെ രണ്ട് പേരും ഒരുമിച്ചെടുത്ത തീരുമാനം പിരിയാം എന്ന്. എത്ര വിഷമം ഉണ്ടായിട്ടുണ്ടാകും അവൾക്. കുടുംബത്തിന് വേണ്ടി. അതിനിടയിൽ കുറഞ്ഞ കാലം കൊണ്ട് ഫ്രണ്ട് ആയി ഈ വിവരങ്ങൾ എല്ലാം അറിഞ്ഞ ആൾ ആയി കല്യാണം കഴിക്കാം എന്നുള്ള രീതിയിൽ വന്ന ഒരടുപ്പം ആണ് അഫ്സലിന്റേത്.
ശരിക്കും രണ്ടാളെയും ഉള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം ഇല്ലായിരുന്നു എന്ന് മനസ്സിലായി. ആ ഒരവസ്ഥയിൽ എല്ലാം അറിഞ്ഞും കല്യാണം കഴിക്കാൻ വന്ന ഒരാൾ. പെട്ടെന്ന് തന്നെ വീട്ടുകാർ തമ്മിൽ ഒരുറപ്പിക്കൽ നടന്നു. അഫ്സൽ നോട്ടമിട്ടത് പണം തന്നെ. കാര്യം എന്തായാലും മുന്ന ആൺകുട്ടി ആയിരുന്നു. അത് കൊണ്ട് ആണല്ലോ അഫ്സൽ ബിബി യിലേക്ക് അവളെ പറഞ്ഞു വിട്ടതും. അത് മാത്രവുമല്ല എന്റെ അഭിപ്രായത്തിൽ അവൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ചാറ്റ് ചെയ്തതും മറ്റും എല്ലാവരെയും കാണിക്കുന്നത് ശരിയല്ല.
ഇനി ഇതിന്റെ താഴെ വരും.. ഞാൻ ഫെയിക്കാണ്. അല്ലെങ്കിൽ ജാഫർക്ക ആണോ.. പിആ ആണോ.. നിങ്ങൾ എന്ത് പറഞ്ഞാലും കുഴപ്പമില്ല.. ഒരു പരിചയവുമില്ലാത്ത, അവളുടെ ഷോർട്സ് പോലും കാണാത്ത ഞാൻ ബിബി കണ്ട് അവളെ ഇഷ്ടപ്പെട്ടതാണ്. നിഷ്കളങ്കയായ പെൺകുട്ടി ആണ് എന്ന് തോന്നി ഉള്ളിൽ ഒരു സ്നേഹം തോന്നിയതാണ്.
അവിടെ കല്യാണം കഴിഞ്ഞതിനു ശേഷം.. ഡിവോഴ്സ് ആവാതെ തന്നെ വേറെ ആളുമായ് സ്നേഹത്തിൽ ആയി പിന്നെ അവനെ ഒഴിവാക്കി കല്യാണം കഴിച്ച രണ്ട് ആളുണ്ട്. അത് കൂടാതെ കെട്ടിയവനെ ഒഴിവാക്കിയവരുണ്ട്. അഭിഷേക് പറയുന്ന ഒരു ക്ലിപ്പ് ഉണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് അവൾക് ഇഷ്ടം ഇല്ല. അപ്പോള്‍ ഞങ്ങൾ പിരിഞ്ഞെന്ന്. ഇത് തന്നെ അല്ലെ ജാസ്മിൻ മുന്ന ഇഷ്യൂ.. തെറ്റ് തെറ്റ് തന്നെ ആണ്. എന്നാലും നിങ്ങൾ നെഗറ്റീവോളികൾ ഉണ്ടാക്കുന്ന കഥ കുറച്ചു കൂടുതൽ ആണ്.












Click it and Unblock the Notifications