ജാസ്മിനോട് സിബിന്‍ ഓർത്ത് കളിച്ചില്ലെങ്കില്‍ പണി കിട്ടും: സീസണ്‍ നാലില്‍ കണ്ടത് ആവർത്തിച്ചേക്കാം
ആറ് വൈല്‍ഡ് കാർഡുകള്‍ ഒന്നിച്ച് വന്നതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരരീതികളും തന്ത്രങ്ങളുമെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. എല്ലാ വൈല്‍ഡ് കാർഡുകള്‍ മെച്ചപ്പെട്ട ഗെയിം നടത്തുന്നില്ലെങ്കിലും പൂജയും സിബിനും പോലത്തെ മത്സരാർത്ഥികള്‍ മികച്ച മത്സരമാണ് കാഴ്ചവെക്കുന്നത്. സിബിന്‍ തുടക്കം മുതല്‍ തന്നെ ജാസ്മിനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
സായിയുടെ വെളിപ്പെടുത്തലിന് പുറമെ സിബിന്റെ നിരന്തരമുള്ള ട്രിഗറിങ് കൂടിയായപ്പോള്‍ ജാസ്മിന്‍ അക്ഷരാർത്ഥത്തില്‍ തകർന്ന് പോകുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. വളരെ സജീവമായി കണ്ടിരുന്ന ജാസ്മിനെ അത്ര സന്തോഷവതിയായിട്ടല്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണുന്നത്. ജാസ്മിനെ പൊളിക്കുന്ന സിബിന്റെ തന്ത്രത്തിന് പ്രേക്ഷകരില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ഇത് തിരിച്ചടിയാകുമോയെന്ന ചർച്ചയും സജീവമാണ്.

ആവശ്യമില്ലാതെ ഒരു മത്സരാർത്ഥിയെ നിരന്തരം ട്രിഗർ ചെയ്ത് വിഷമിപ്പിക്കുന്നത് കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാകണമെന്നില്ല. കഴിഞ്ഞ സീസണില്‍ ജുനൈസിനെ വിഷ്ണു ചൊറിയുന്നതിനെ തുടക്കത്തില്‍ പിന്തുണച്ച പ്രേക്ഷകർ തന്നെയായിരുന്നു പിന്നീട് മറിച്ച് ചിന്തിച്ചതും. അതുപോലെ ഇത്തവണയും സംഭവിച്ച് കൂടായ്കയില്ലെന്നും പ്രേക്ഷകർ കൂട്ടിച്ചേർക്കുന്നു.
അതേസമയം പൂജയുടെ ഗെയിമിനെ പുകഴ്ത്തുന്നവരും നിരവധിയാണ്. അത്തരത്തില്‍ ഓരോ വൈല്‍ഡ് കാർഡ് മത്സരാർത്ഥിയുടേയും പ്രകടനം വിലയിരുത്തിക്കൊണ്ടുള്ള ഒരു ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഡിജെ സിബിൻ - കൃത്യമായ ടാർഗറ്റുകൾ ഉണ്ട്.വ്യക്തമായ പ്ലാനും ഉണ്ട്. അതിനനുസരിച്ചു കരുക്കൾ നീക്കുന്നുണ്ട് പുള്ളി. എല്ലാ ഗ്രൂപ്പിലും ഉള്ള ആൾക്കാരോട് കമ്പനിയുണ്ട്. മാനിപ്പുലേഷനും ബാക്കിയുള്ളവരുടെ മേൽ ഡൊമിനന്റ് ആയി നിക്കാനും കഴിവുണ്ട്. കുത്തിതിരിപ്പ് കുറച്ച് കൂടുതലാണ്. ഇന്‍സല്‍ട്ടിങ് കൂടിയാൽ പോകപ്പൊകെ പുറത്ത് പുള്ളിക്ക് തന്നെ നെഗറ്റീവ് ആവാൻ സാധ്യതയുള്ള ടൈപ്പ് കളിയാണ് അത്. ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയാനുള്ള വാഗ്ചാതുരിയും എന്റർടെയിമെന്റ് ഫാക്ടറും പുള്ളിക്ക് ഗുണം ചെയ്യും. ബിബിക്കുളിലെ പലർക്കും പുള്ളിയുടെ മാനിപ്പുലേഷന്‍ ഗെയിം മനസിലായിട്ടുണ്ട്. പലരുടെയും ടാർഗറ്റ് ആയി സിബിൻ മാറാൻ സാധ്യതയുണ്ട്.
പൂജ - ക്യൂട്ട്നെസ് മാത്രം ആയിരിക്കും എന്ന് കരുതിയെങ്കിലും ആദ്യ വീക്ക് കൊണ്ട് പൂജ ആളൊരു കേമിയാണെന്ന് തെളിയിച്ചു. ഡയറക്ട് ടാർജന്റ് ഉണ്ടെന്ന് തോന്നിയില്ല, എങ്കിലും തനിക്ക് നേരെ വരുന്ന കാര്യങ്ങൾ ഡീൽ ചെയ്തു വിടാനും പറഞ്ഞു നിൽക്കാനും പ്രേക്ഷകരോട് കൂടി കണ്‍വീന്‍സ് ചെയ്യാനും പൂജയ്ക്ക് പറ്റുന്നുണ്ട്. മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ഉള്ളത് പൂജയുടെ മുന്നോട്ട് പോക്കിന് കൂടുതൽ സഹായമാകും.
സായി - ഓവർ ഹൈപ്പിനോട് ഒട്ടും നീതി പുലർത്താൻ പറ്റാത്ത തുടക്കം. ടാർഗറ്റ് ഒക്കെയുണ്ടെന്ന് തോന്നുന്നു, പക്ഷേ പുറത്ത് നിന്ന് ഡയലോഗ് അടിക്കുന്ന പോലെയല്ല നേർക്ക് നേരെ നിന്ന് ഓരോരുത്തരെ പരാജയപ്പെടുത്തി മുന്നോട്ട് പോകേണ്ടത് എന്ന് പുള്ളിക്ക് മനസിലായിക്കാണും. മൊത്തത്തിൽ കണ്‍ഫ്യൂസ്ഡ് ആയ ഫീൽ ആണ്. തന്ത്രങ്ങൾ പാളുന്നുണ്ടോ എന്ന് സംശയമുണ്ട്. ഗെയിമർ എന്ന നിലയിൽ ഒരു ഐഡന്റിറ്റി ഇല്ല.
നന്ദന - മറ്റൊരു രതീഷ്. അന്തം വിട്ട പ്രതി എന്തും ചെയ്യും എന്ന മട്ടിൽ എന്തൊക്കെയോ ചെയുന്നു. ലാലേട്ടന്റെ മുന്നിൽ തുടങ്ങിയ വെറുപ്പിക്കൽ ഇപ്പോഴും തുടരുന്നു. ജബ്രികളാണ് ടാർഗറ്റ്. അവരിൽ മാത്രം ഫോക്കസ് ചെയ്യുന്നു. കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ പരാജയം. ജാസ്മിൻ ഹേറ്റേഴ്‌സ് നെ ഫാൻസ് ആക്കാൻ പോയി ജാസ്മിന് ഫാൻസ് ഉണ്ടാക്കി കൊടുക്കുമോ എന്ന് കണ്ടറിയാം.
അഭിഷേക് കെ - ആദ്യ ഇംപ്രഷന്‍ ആദ്യ ദിവസം മാത്രം നീണ്ടു നിന്നു. പിന്നീട് വല്യ ഗുണം ഉണ്ടാക്കിയില്ല. ശ്രീകുമാർ അഭിഷേക് ആണ് ടാർഗറ്റ് പുള്ളി അണഞ്ഞാൽ ഗെയിം തീരും. ജിന്റോ ക്യാപ്റ്റൻ ആകുന്ന വീക്ക് ൽ ചിലപ്പോൾ പുള്ളിക്ക് എതിരെ ഗെയിമിന് സാധ്യതയുണ്ട്.
അഭിഷേക് ശ്രീകുമാർ - ആദ്യ ദിവസം തന്നെ മെയിൻ ഐറ്റം ആയ സിഗ്മത്തരം എടുത്തിട്ട ശേഷം സ്റ്റോക്ക് തീർന്ന പോലെ ബാക്കി ഡേയ്‌സ് ഒക്കെ അണഞ്ഞു. ഈ വീക്കെൻഡ് കഴിഞ്ഞു പവർ റൂമിൽ പോകുമ്പോൾ എങ്ങനെ കളിക്കും എന്നത് അനുസരിച്ച് ബാക്കി. ഇതിൽ അഭിഷേക്മാർ പരസ്പരം ഗെയിം കളിക്കാൻ കേറിയവരാണ് എന്ന് തോന്നുന്നു. ഒരാൾ അണഞ്ഞാൽ മറ്റെയാൾക്ക് ഗെയിമോ ടാർഗറ്റൊ ഇല്ല.
സിബിനും പൂജയും സീൻ മാറ്റുമോ എന്ന് കണ്ടറിയാം. കുറച്ചു പ്രതീക്ഷയുണ്ട്. ഈ പോക്ക് ആണേൽ നന്ദനയ്ക്ക് ഹൌസ് ൽ അധികം നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
സായിയിൽ നിന്ന് കൂടുതൽ പ്രതീക്ഷയില്ല. പ്ലാൻ എക്സിക്യൂട് ചെയ്യുന്നതിൽ കുറച്ചു പരാജയം ആണെന്ന് തോന്നുന്നു.












Click it and Unblock the Notifications