'സിജോ ബിഗ് ബോസിന് പുറത്തുനടക്കുന്ന കാര്യങ്ങൾ അകത്തിരുന്ന് തീരുമാനിക്കുന്നു?; അതൊക്കെ എങ്ങനെ അറിഞ്ഞു?; പിആർ?'
കൊച്ചി: ബിഗ് ബോസിലേക്ക് പോകുമ്പോൾ പുറത്ത് തങ്ങൾക്ക് പിന്തുണ നേടാൻ മത്സരാർത്ഥികൾ പിആർ ഏജൻസികളെ ഏൽപ്പിക്കാറുണ്ടെന്ന ആരോപണങ്ങൾ മുൻപേ തന്നെ ശക്തമാണ്. സീസൺ 5 തൊട്ടാണ് പിആർ ആരോപണം കൂടുതൽ ചർച്ചയായത്. പുറത്തെ തങ്ങളുടെ പിന്തുണയെ കുറിച്ച് മത്സരാർത്ഥികൾ ആത്മവിശ്വാസത്തോടെ സംസാരിച്ച് തുടങ്ങിയപ്പോഴാണ് പിആർ ഇടപെടൽ ആരാധകർ സംശയിച്ച് തുടങ്ങിയത്. ഇവർക്ക് ലഭിക്കുന്ന വസ്ത്രങ്ങളിൽ നിന്നെല്ലാം സൂചന ലഭിക്കുന്നുണ്ടോയെന്നതാണ് പലരും സംശയം ഉയർത്തിയത്. ഇപ്പോഴിതാ പുതിയ സീസണിലും പിആർ ആരോപണം ഉയർന്നിരിക്കുകയാണ്. സിജോയ്ക്കെതിരെയാണ് ആരോപണം. ഇത് സംബന്ധിച്ച് ബിഗ് ബോസ് മലയാളം ആരാധക ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെട്ട കുറിപ്പ് വായിക്കാം.
'അടുത്ത ദിവസങ്ങളിൽ തന്നെ പോകേണ്ട രതീഷിനെ ഫൈനലിൽ എത്തിച്ചു സിജോ ഇവൻ എന്തൊരു പൊട്ടനാണ്. ഇനി വരുന്ന എല്ലാ നോമിനേഷനിലും രതീഷ് ഉണ്ടാകുമെന്ന് ഞാൻ പവർ ടീമിൽ ആണെങ്കിൽ എല്ലാ നോമിനേഷനിലും രതീഷിനെ ഞാൻ ഇടും എന്ന്. ഇതിനർത്ഥം എല്ലാവരുടെയും നോമിനേഷൻ തീരുമാനിക്കുന്നത് സിജോയാണോ സിജോ? സ്വയമേ ഒരു കുഴി കുഴിച്ചിട്ട് അതിലേക്ക് ചാടി മരിക്കുന്ന ഒരു പൊട്ടൻ.

ഇടയ്ക്കിടയ്ക്ക് പറയുന്നുമുണ്ട് സിജോനെ നീ ഇപ്പോൾ താങ്ങുന്നില്ല എന്ന്. 10 സിജോ വന്നാൽ എങ്ങനെ നീ താങ്ങുമെന്ന് നീ ഒരുത്തൻ തന്നെ അവിടെ നടത്തുന്നത് പൊട്ടത്തരങ്ങൾ അല്ലേ? ഇനി ഒരു പത്തു പേരുടെ പൊട്ടത്തരങ്ങളും കൂടെ ഞങ്ങൾ കാണണം എന്നാണോ നീ പറയുന്നേ? ഈ സിജോയ്ക്ക് താനെ എങ്ങനെ ഇത്ര പെട്ടെന്ന് ഒരു കൂട്ടം ചേർന്നു.? അങ്ങനെ ഒരു കൂട്ടം പുറത്തു ചേർന്നെങ്കിൽ ഈ സിജോയ്ക്ക് അതിനകത്തിരുന്ന് എങ്ങനെ മനസ്സിലായി?
പുറത്തു നടക്കുന്ന കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് സിജോ അകത്തിരുന്ന് ആണോ? ആണോ? അതോ പുറത്തിരിക്കുന്ന ഒരു കൂട്ടം പി ആർ സി ന് കൊടുക്കുന്ന മെസ്സേജുകൾ ആണോ ഇത്?', പോസ്റ്റിൽ പറയുന്നു.
സിജോയ്ക്ക് അഹങ്കാരവും പുറത്ത് ആരൊക്കെയോ തന്റെ പിറകിൽ ഉണ്ട് എന്നുള്ള അമിത ആത്മവിശ്വാസവും ആണെന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്. 'സിജോയ്ക്ക് ഞാനെന്ന ഭാവവും അഹങ്കാരവും പുറത്ത് ആരൊക്കെയോ തന്റെ പിറകിൽ ഉണ്ട് എന്നുള്ള ഓവർ കോൺഫിഡന്റും കൂടുന്നോ എന്നൊരു സംശയം.ഗെയിം മറന്ന് കളിച്ചു തുടങ്ങി ആരെങ്കിലും പ്രവോക് ചെയ്താൽ അതിൽ ചെന്നു വീണു കൊടുക്കുന്നു. ഇതാണ് പറയുന്നത് ഓവർ കോൺഫിഡന്റും അപകടമാണ്', ആരാധകൻ പറഞ്ഞു.












Click it and Unblock the Notifications