ജാസ്മിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചത് ഒപ്പം നിന്ന ആ കൂട്ടർ തന്നെ; പബ്ലിക്കായി വെറുപ്പിച്ച് കളഞ്ഞു
ചെറിയ പാളിച്ചകളൊക്കെ ഉണ്ടായിരുന്നെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മൂന്നാം സ്ഥാനത്തേക്കാള്‍ മെച്ചപ്പെട്ട സ്ഥാനം ജാസ്മിന്‍ അർഹിച്ചിരുന്നുവെന്ന് പ്രേക്ഷകർ. സ്വന്തം ജീവിതം വെച്ച് തന്നെ ഗെയിം കളിച്ച വ്യക്തിയാണ് ജാസ്മിന്‍. ഒരു തരത്തില്‍ ഷോ മുന്നോട്ട് കൊണ്ടുപോയതും, ടിആർപി ഉണ്ടാക്കിയതുമെല്ലാം ജാസ്മിനാണെന്നും താരത്തെ ഇഷ്ടപ്പെടുന്നവർ അഭിപ്രായപ്പെടുന്നു.
അതേസമയം ജാസ്മിനെ തോല്‍പ്പിച്ചത് അവളെ പിന്തുണച്ച ചില പുരോഗമന ടീംസ് തന്നെയാണെന്നാണ് ചില ആളുകള്‍ അഭിപ്രായപ്പെടുന്നത്. അത്തരത്തിലുള്ള വാദം ഉയർത്തിക്കൊണ്ട് ഫേസ്ബുക്കിലെ ബിഗ് ബോസ് പ്രേക്ഷക ഗ്രൂപ്പുകളില്‍ പങ്കുവെക്കപ്പെട്ട ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജാസ്മിൻ ജാഫറിന് മൂന്നാം സ്ഥാനം കിട്ടിയതിൽ അൽഭുതപ്പെടാനില്ല. ഒരിക്കലും ജാസ്മിൻ എന്ന ഗെയ്മറുടെ തെറ്റ് കൊണ്ടല്ല അവള്‍ മൂന്നാം സ്ഥാനത്തേക്ക് പോയത് . ചെറിയ പാളിച്ചകളൊക്കെ ജാസ്മിനിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നത് ശരിതന്നെ. എന്നാൽ ഇവിടെ വിഷയം ആവശ്യത്തിനും അനാവശ്യത്തിനും വുമൺ കാർഡും പുരോഗമനവും വിളമ്പുന്ന കുറച്ച് റാൻമൂലികളാണ്.
ഭൂരിപക്ഷം മലയാളി പ്രേക്ഷകരെ ടോക്സിക്കും സദാചാരക്കാരുമാക്കി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇവർ കാലാകാലങ്ങളായി നിലനിർത്തിക്കൊണ്ടിരിക്കുന്നത്. കേരള സമൂഹത്തിന് സ്ത്രീകൾ മുന്നോട്ട് വരുന്നത് പിടിക്കാത്ത അമ്മാവൻ അമ്മായി മൈൻ്റാണ് എന്നാണ് ഇവർ ഇവരുടെ പോസ്റ്റുകളിൽ ഉടനീളം കുറിക്കുന്നത് .
താൻ ഇഷ്ടപ്പെടുന്ന ആളുടെ കണ്ടൻ്റ് പറഞ്ഞ് പോസ്റ്റ് ഇടുന്നതിനിടക്ക് വുമൺ കാർഡും സ്യൂഡോ പുരോഗമനവും തിരുകി കയറ്റാൻ ഇക്കൂട്ടർ മറക്കാറില്ല . അവിടെയാണ് അൻസിബയെ സപ്പോട് ചെയ്ത് പോന്ന പ്രേക്ഷകരും ജാസ്മിൻ ആരാധകരും തമ്മിലെ വ്യത്യാസം . അൻസിബ ഹസൻ്റെ ഒറ്റ പോസ്റ്റിൽ പോലും ജൻഡർ കാഡിറക്കിയുള്ള കുറിപ്പ് നിങ്ങൾക്ക് കാണാൻ കഴിയില്ല .
അൻസിബയെ സപ്പോട്ട് ചെയ്തതും ഈ സ്യൂഡോ റാൺമൂലികൾ പറയുന്ന ടോക്സിക് പ്രെക്ഷകരിൽ ഒരു വിഭാഗമാണെന്ന് നിങ്ങൾ മറക്കരുത്. ജാസ്‌മിനെ സപ്പോട്ട് ചെയ്ത പുരോഗമന ടീമുകൾ കുറച്ച് പേർ അൻസിബയെ സപ്പോട് ചെയ്തിരുന്നു എങ്കിൽ ഇന്ന് കളി മാറിയേനെ .
ഇവിടെ സ്ത്രീയൊ പുരുഷനോ അല്ല വിഷയം . വ്യക്തിത്വവും ഗെയിം ശൈലികളും മനുഷ്യനുമാണ് . അടുത്ത സീസൺ മുതൽക്കെങ്കിലും തരം താണ കാഡുകളും പുരോഗമന ഉടായിപ്പുകളും ഇറക്കി പോസ്റ്റിട്ട് വെറുപ്പിക്കാതെ മത്സരാർഥികളുടെ കണ്ടൻ്റ് വെച്ച് പോസ്റ്റ് ഇട്ട് പ്രേക്ഷകരുടെ വോട്ട് നേടിക്കൊടുക്കാൻ ശ്രമിക്കുക .
ജാസ്മിൻ ജാഫറിനെ പബ്ലിക്കായി വെറുപ്പിച്ചത് ചില പുരോഗമന ടീംസ് തന്നെയാണ്. നിങ്ങൾ അടുത്ത തവണ ബിബി പോസ്റ്റുകൾ ഇടാതിരുന്നാൽ ഒരു പക്ഷേ ആരുടെയും പിന്തുണയില്ലാതെ അൻസിബയെ പോലെ ഒരു മികച്ച വനിത മലയാളം ബിഗ് ബോസ് ടൈറ്റിൽ വിന്നറായിരിക്കും എന്ന് ഓർമപ്പെടുത്തുന്നു .
അൻസിബ ഉയർന്ന് വന്നപ്പോൾ കുല സ്ത്രീയാക്കി ചിത്രീകരിച്ച സ്യൂഡോ പെണ്ണുമ്പിള്ളമാരും അവരുടെ ശിങ്കിടി പാവാടകളും എല്‍ജിബിട ഡ്യൂപ്പുകളും വല്ല ഒഴിഞ്ഞ പാടത്തും പോയി വട്ടത്തിൽ ഓടി നടന്ന് ഒച്ചയിട്ട് കരഞ്ഞ് വിഷമം മാറ്റാവുന്നതാണ്. ജാസ്മിനെ തോൽപ്പിച്ച് മൂന്നാംസ്ഥാനക്കാരിയാക്കിയ സ്യൂഡോ പുരോഗമന ടീംസിന് നമോവാകം '












Click it and Unblock the Notifications