ജാസ്മിന് അനുകൂലമായി ഫിനാലെയില്‍ ആ കാര്യം സംഭവിക്കും: അതോടെ അവള്‍ കപ്പ് ഉയർത്തുകയും ചെയ്യും
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലയിലേക്ക് അടുക്കുമ്പോള്‍ ആരായിരിക്കും വിജയി എന്ന വിലയിരുത്തലുകള്‍ പ്രേക്ഷകർക്കിടയില്‍ ശക്തമായി കഴിഞ്ഞു. ഓരോ താരങ്ങളുടേയും ആരാധകർ തങ്ങള്‍ ഇഷ്ടപ്പെടുന്ന മത്സരാർത്ഥി വിജയിക്കുമെന്ന് അവകാശപ്പെടുന്നു. അത്തരത്തില്‍ വലിയ അവകാശവാദം ഉയർത്തുന്ന ഒരു വിഭാഗം ജാസ്മിന്റെ ആരാധകരാണ്.
ജാസ്മിന്‍ എന്തുകൊണ്ട് വിജയി ആകും എന്നതിന് കൃത്യമായ ഉത്തരവും അവർക്കുണ്ട്. ഈ സീസണ്‍ ഇതുവരെ കൊണ്ടുപോയ മത്സരാർത്ഥി ജാസ്മിനാണെന്നും ഇവർ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ജാസ്മിന്റെ എതിരാളികളുടെ വോട്ടുകളുടെ ഫൈനലില്‍ എത്തുമ്പോള്‍ വിഭജിച്ച് പോകാനുള്ള സാധ്യതയും അവർ കാണുന്നു. ഇത് എങ്ങനെ ജാസ്മിന് ഗുണകരമായി മാറുമെന്നും ആരാധകർ വിശദീകരിക്കുന്നു. അത്തരമൊരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആദ്യായിട്ടാണ് ഒരു പോസ്റ്റിടണം എന്ന് തോന്നിയത് . ഈ സീസൺ തുടക്കം മുതൽ കാണുന്നുണ്ട് . ആദ്യ സീസൺ ഒഴിച്ച് ഇതുവരെയുള്ള എല്ലാ സീസണുകളും കണ്ട വ്യക്തിയെന്ന നിലയിൽ പറയട്ടെ , മലയാളം ബിഗ്‌ബോസിൽ ഇത്രയും ശക്ത ആയിട്ടുള്ള ഒരു ലേഡി മത്സരാർത്ഥിയെ ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നവർ ഉണ്ടെങ്കിൽ താഴെ കമെന്റിൽ ചൂണ്ടിക്കാണിക്കാം.
ഈ സീസൺ ഒട്ടും വിരസത ഇല്ലാതെ കൊണ്ട് പോയതിന്റെ ക്രെഡിറ്റ് ജാസ്മിന് തന്നെയാണ് . പ്രേക്ഷകരെ ജാഷ്മിന്‍ വിമർശകർ, ജാഷ്മിന്‍ ഇഷ്ടക്കാർ എന്ന് രണ്ട് തട്ടിലായി തിരിക്കാൻ സാധിച്ചു എന്നത് തന്നെയാണ് അവളുടെ വിജയം. നിങ്ങൾ ഓരോ മത്സരാര്ഥികളുടെയും ആർമികളെ എടുത്തു നോക്കൂ അവരെല്ലാവരും അവരുടെ പോസ്റ്റുകളിൽ വിദ്വെഷം വാരി വിതറുന്നത് ജാസ്മിനെതിരെയാണ്.
അവർക്കറിയാം അവരുടെയെല്ലാം ഒരേ ഒരു എതിരാളി ഇവൾ മാത്രമാണെന്ന്. ഒരു മില്ലിയണിലധികം ഫോളേവെർസ് ഉള്ള അവളുടെ ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ യൂട്യൂബ് അക്കൗണ്ട് ഇതിലൂടെയൊന്നും ഒരു പോസ്റ്റു പോലും അവൾക്ക് വേണ്ടിയിടുന്നില്ല. മറ്റുള്ള മത്സരാർത്ഥികളെ നോക്കൂ. അവർക്കൊക്കെ വേണ്ടി എത്ര പി ആർ ഏജൻസികളാണ് വിഡിയോകൾ ഇടുന്നത്.
ആ സപ്പോർട്ട് വീഡിയോസ് അല്ലെങ്കിൽ പോസ്റ്റുകൾ എല്ലാം തന്നെ ജാസ്മിന് എതിരെയുള്ള ഹേറ്റ് വീഡിയോസ് ആണ്. കാരണം അവർ പി ആർ വർക്ക് ചെയ്യുന്ന മത്സരാർത്ഥിയെ സപ്പോർട്ട് ചെയ്യാൻ വേണ്ട ഒരു കണ്ടെന്റും അവർക്കില്ലാത്തതു കൊണ്ടാണ് എന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകണ്ട. സ്ഥിരമായി ബിഗ്‌ബോസ്സ് കണ്ടാൽ മതി .
ഫിനാലെയിൽ സംഭവിക്കാൻ പോകുന്നത്. ജാസ്മിൻ ഹേറ്റേഴ്‌സ് വോട്ടുകൾ സ്പ്ലീറ്റാകും. അവളെ സ്നേഹിക്കുന്നവരുടെ വോട്ടുകളാൽ അവൾ ബിഗ്‌ബോസ്സ് സീസൺ സിക്സിൽ വിജയ കിരീടം ചൂടും












Click it and Unblock the Notifications