'ജാസ്മിന്റേയും ഗബ്രിയുടേയും കളികള്‍ ഇനി നടക്കാന്‍ പോകുന്നില്ല: അവർ വരും, എല്ലാം പൊളിയാന്‍ പോകുന്നു'
നോറയും ജാസ്മിനും തമ്മിലുള്ള അടിയാണ് ബിഗ് ബോസ് വീട്ടിനുള്ളിലേയും അകത്തേയും പുറത്തെ സംസാര വിഷയം. ഇന്നലത്തെ ഒരു ടാസ്കിന് പിന്നാലെ ഏറെ നാളായി തുടരുന്ന വഴക്ക് പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു. ഈ വിഷയത്തില്‍ നോറയെ പിന്തുണയ്ക്കുന്നവരും അതുപോലെ തന്നെ ജാസ്മിനെ പിന്തുണയ്ക്കുന്നുവരുമുണ്ട്. ജാസ്മിന്‍ നോറയോട് കാണിച്ചത് നീതി കേടാണെന്നാണ് നോറയെ പിന്തുണയ്ക്കുന്നവർക്ക് പറയാനുള്ളത്.
നോറ ടാസ്കിനെ ടാസ്കായി കണ്ടപ്പോള്‍ ജാസ്മിന്‍ അതിനെ വ്യക്തി വിദ്വേഷം തീർക്കാനുള്ള അവസരമാക്കി എടുത്തെന്നാണ് നോറയെ പിന്തുണയ്ക്കുന്ന ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ടാസ്ക് കഴിഞ്ഞ് എല്ലാവർക്കും പിരിഞ്ഞു പോകാം എന്ന് പറഞ്ഞപ്പോൾ ജാസ്മിൻ നേരെ നോറയുടെ അടുത്തേക്ക് കലിതുള്ളി ചെല്ലുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഏറെ ചർച്ചാ വിഷയമായി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നലെ ബിഗ് ബോസ് ഹൗസിൽ നടന്നാ ഒരു സംഭവം ഒന്നു ചൂണ്ടിക്കാട്ടുന്നു. ബിഗ് ബോസ് ഒരു ടാസ്ക് കൊടുക്കുന്നു വൈകുന്നേരം. മൂന്ന് സ്റ്റിക്കറുകൾ വെച്ചുള്ള ടാസ്ക് ആണ് കൊടുത്തത്. സപ്പോർട്ട്, ഇഗ്നോർ,ടാർഗറ്റ് എന്നിവ.ഇത് രേഖപ്പെടുത്തിയിരിക്കുന്ന ചിഹ്നങ്ങൾ ഉള്ള സ്റ്റിക്കറുകൾ എടുത്ത് ഓരോരുത്തരായി മൂന്നു പേരെ വിളിച്ച് ഓരോ സ്റ്റിക്കർ ഒട്ടിക്കുക, കാരണങ്ങൾ വ്യക്തമായി പറയുക ഇതായിരുന്നു ഇന്നലെ വൈകുന്നേരം കൊടുത്ത ടാസ്ക്.
ജാസ്മിൻ നൂറയെ വിളിക്കുന്നു വ്യക്തി വൈരാഗ്യം തീർക്കാൻ എന്തൊക്കെയോ വിളിച്ചു പറയുന്നു. സ്റ്റിക്കർ ഒട്ടിക്കുന്നു, പറഞ്ഞുവിടുന്നു. നോറ അപ്പോഴും ടാസ്കിനെ ടാസ്കായിട്ടാണ് കാണുന്നത്. എല്ലാവരും ടാസ്ക് കഴിഞ്ഞു പിരിഞ്ഞു പോകുന്നു. അപ്പോഴും നോറ അതിനെക്കുറിച്ച് സംസാരിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല
എന്നാൽ നോറയുടെ അവസരം ആ ടാസ്കിൽ വന്നപ്പോൾ അവള്‍ ജാസ്മിനെ വിളിച്ചു സ്റ്റിക്കർ ഒട്ടിക്കുകയും ജാസ്മിൻ ഗെയിമിന് വേണ്ടി കാണിക്കുന്ന പൊറോട്ട നാടകം എല്ലാം തുറന്നുകാട്ടിയപ്പോൾ ജാസ്മിന് അങ്ങ് കൊണ്ടു. ആ ടാസ്ക് കഴിഞ്ഞ് എല്ലാവർക്കും പിരിഞ്ഞു പോകാം എന്ന് പറഞ്ഞപ്പോൾ ജാസ്മിൻ നേരെ നോറയുടെ അടുത്തേക്ക്കലിതുള്ളി ചെല്ലുന്നു.
അപ്പോൾ അവിടെ ട്രിഗർ ആയി സംസാരിക്കുന്നത് ജാസ്മിൻ ആണ്. എന്നിട്ട് ജാസ്മിൻ പറയുന്നു നീ ഇമോഷണലി വീക്കാണെന്ന്, ഇമോഷണലി വീക്ക് ആയി ഇവിടെ കരഞ്ഞു നടക്കുന്നത് നീയാണെന്ന് നോറയോട് പറയുന്നു, അപ്പോള്‍ നോറ തക്കതായ മറുപടിയും കൊടുക്കുന്നുണ്ട്. ജാസ്മിനെ മോളെ നീ ഇമോഷണൽ വീക്ക് അല്ലേ? നിന്റെ ഒരു പൊറോട്ട നാടകം ഞങ്ങൾ കണ്ടതാണ് മോളെ..
നിന്റെ വാപ്പ വിളിച്ച് നിനക്ക് പുറത്തെ വിവരങ്ങൾ തന്ന ദിവസം ഗാർഡൻ ഏരിയയിൽ ഒരു ടാസ്ക് കഴിഞ്ഞു നീ ഇതേപോലെ അന്ന് ട്രിഗർ ആയി. സോഫയിൽ ഇരുന്ന് നീ പറഞ്ഞത് ഞാന്‍ കമ്മിറ്റഡ് ആണെന്നാണ്. അലറി വിളിച്ചത് ആരാണ്. നിന്റെയും ഗബ്രി എന്നു പറയുന്നവന്റെയും മുഖംമൂടി വലിച്ചു കീറിയത് നോറയാണ്. നോറാ നിനക്ക് ഒത്ത എതിരാളിയാണ് എന്ന് ജാസ്മിനെ നിനക്കറിയാം.
നീ ചെയ്യുന്നതെല്ലാം ശരിയും മറ്റുള്ളവർ എന്തെങ്കിലും ചെയ്താൽ അത് നിനക്ക് കുറ്റവും, അതെങ്ങനാ ജാസ്മിൻ നീ ചെയ്യുമ്പോൾ അതെല്ലാം ശരിയാക്കുന്നത്. ജാസ്മിൻ, ഗബ്രിയേൽ ഇനി നിങ്ങളുടെ കണ്ടകശനി തുടങ്ങിക്കഴിഞ്ഞു. പുറത്തുനിന്ന് വരുന്ന വൈൽഡ് കാർഡ് എന്‍ട്രികള്‍ പുലിയാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു.ഇനിയും ജാസ്മിനെ നീ ഇമോഷണൽ ട്രിഗർ ആയി ഒരുപാട് നിലവിളിക്കാനുള്ളതാണ്. വരുന്ന ആഴ്ചകളിൽ നമുക്ക് ജാസ്മിനെയും ഗബ്രിയേലിനെയും വലിച്ച് കീറുന്നത് കാണാം..
ജാസ്മിൻ നോറയെ നോക്കി വലിച്ചു കീറുന്നത് പോലെ ഒരു ആക്ഷൻ കാണിച്ചത് ആരെങ്കിലും കണ്ടിരുന്നോ? ആ ആക്ഷൻ യാഥാർത്ഥ്യമാകാൻ പോകുന്നത് ജാസ്മിന്റെയും ഗബ്രിയുടെയും കാര്യത്തിലാണ്. ഇവൾ കാണിച്ച ആക്ഷൻ ഇവൾക്ക് തന്നെ സംഭവിക്കാൻ പോകുന്നു, അപ്പോൾ പടച്ചോൻ ആരുടെ കൂടെയാണെന്ന് അറിയാം. നോ നീ ഒരിക്കലും വിഷമിക്കേണ്ട, ജാസ്മിനുള്ള പണി പടച്ചോൻ കൊടുക്കുന്നുണ്ട്. നോറ നിന്റെ പടച്ചോൻ നിന്റെ കൂടെയാണ്. നിനക്ക് ഇനി എല്ലാം കണ്ട് രസിക്കാം. നോറാ ഓൾ ദ ബെസ്റ്റ്. ബിഗ് ബോസ് പറഞ്ഞതുപോലെ നോറാ നിങ്ങൾ ഒരു ശക്തയായ മത്സരാർത്ഥിയാണ്.












Click it and Unblock the Notifications