Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ക്വിറ്റ് ചെയ്തതല്ല, പുറത്ത് പോകുക എന്റെ തീരുമാനമായിരുന്നില്ല, സംഭവിച്ചത്..'; ആദ്യ പ്രതികരണവുമായി സിബിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സിബിൻ വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടിയെടുത്തത്. മികച്ച എന്റർടെയിനർ എന്ന നിലയിലാണ് സിബിൻ ആഘോഷിക്കപ്പെട്ടത്. ഈ സീസണിലെ ഗെയിം ചെയിഞ്ചർ എന്നാണ് സിബിനെ പ്രേക്ഷകർ വിലയിരുത്തിയത്.

എന്നാൽ ഹൗസിലെത്തി രണ്ടാഴ്ച പിന്നിടും മുൻപ് ഇപ്പോൾ ബിഗ് ബോസിൽ നിന്നും പുറത്തായിരിക്കുകയാണ് സിബിൻ. ഹൗസിൽ സഹമത്സരാർത്ഥിയായി ജാസ്മിനോട് മോശം ആംഗ്യം കാണിച്ചതിൻറെ പേരിൽ സിബിനെതിരെ അവതാരകനായ മോഹൻലാൽ നടപടി സ്വീകരിച്ചിരുന്നു. പവർ ടീം അംഗമായിരുന്ന സിബിനെ ടീമിൽ നിന്നും പുറത്താക്കുകയും താക്കീത് ചെയ്യുകയുമായിരുന്നു. ഇതിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന സിബിൻ.

sibin2-

തുടർന്ന് സിബിൻ സൈക്കോളജിസ്റ്റിന്റെ സഹായം തേടിയിരുന്നു. പിന്നാലെയാണ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സിബിനെ ഹൗസിന് പുറത്തേക്ക് കൊണ്ടുപോകുകയാണെന്ന് ബിഗ് ബോസ് അറിയിച്ചത്. തുടർന്ന് സിബിൻ ഷോയിൽ നിന്നും വാക്കൗട്ട് ചെയ്തെന്ന അഭ്യൂഹങ്ങളായിരുന്നു പുറത്തുവന്നത്. എന്നാൽ താൻ ഒരിക്കലും വാക്കൗട്ട് ചെയ്യുകയായിരുന്നില്ലെന്ന് പറയുകയാണ് സിബിൻ. ഷോയിൽ നിന്നും പുറത്തായി കൊച്ചിയിലെത്തി യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് സിബിൻറെ പ്രതികരണം. സിബിന്റെ വാക്കുകളിലേക്ക്

എനിക്ക് എന്താണ് കുഴപ്പം. മനുഷ്യൻമാർ വിഷമം വരുമ്പോൾ കരയില്ലേ? കരഞ്ഞു,വിഷമം പോയി. പുറത്തേക്ക് പോകുക എന്നത് എന്റെ തീരുമാനമല്ല, വീടിന്റെ പുറത്ത് പോകണമെന്ന് ആരോടും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. വീടിന്റെ പുറത്തേക്ക് വരണമെന്നുള്ളത് നമ്മൾ ഇമോഷ്ണലി ഡൗൺ അല്ലേ, ഇമോഷൻസ് കൺട്രോൾ ചെയ്യാൻ എനിക്കൊരു റീഫ്രഷ് മോഡ് ആവശ്യമായിരുന്നു, അത്രയേ ഉള്ളൂ. ഞാൻ ക്വിറ്റ് ചെയ്തതല്ല.

ഞാനൊരു എന്റെർടെയിനർ ആയിരുന്നല്ലോ, എന്റർടെയിൻ ചെയ്യിക്കുകയെന്നതായിരുന്നു എന്റെ ധർമ്മം. അത് ഞാൻ വൃത്തിയായി ചെയ്യുകയായിരുന്നുവെന്നാണ് വിശ്വാസം. പക്ഷേ ലാൽ സാർ വന്നിട്ട് പറഞ്ഞ കാര്യങ്ങൾ എനിക്ക് വേദനയുണ്ടാക്കി. എന്റർടെയിൻ ആയി ആളുകൾക്ക് തോന്നുന്നില്ലേ, എന്റെ എന്റർടെയിൻമെന്റ് കൈയ്യിൽ നിന്ന് പോയോ എന്നൊക്കെയുള്ള ആശങ്ക വന്നു. ഒരു എന്റർടെയിനർ അല്ലെങ്കിൽ പിന്നെ എന്തിന് അതിനകത്ത് നിൽക്കണമെന്ന് എനിക്ക് ആ സമയത്ത് തോന്നി. ഒരടിയായിരുന്നില്ലല്ലോ, മെഷീൻ ഗൺ ആയിരുന്നല്ലോ.

ജാസ്മിനും ഗബ്രിയും ഗെയിം കളിച്ചതൊന്നുമല്ല വിഷയം , അവരൊക്കെ ആരാണ്? ജാസ്മിനും ഗബ്രിയും നാട്ടുകാരെ പറ്റിക്കുകയാണ്. എനിക്ക് ഒരു ഗെയിം ബാക്കി 18 പേർക്ക് മറ്റൊരു ഗെയിം, ഇതിനെല്ലാം പുറമെ ബിഗ് ബോസിന് ഒരു മൈന്റ് ഗെയിമുണ്ട്. ആ ബിഗ് ബോസിനെതിരെയുള്ള മൈന്റ് ഗെയിം എനിക്ക് ബിഗ് ബോസിനെതിരെ ആ വീട്ടിലിരുന്നുകൊണ്ട് എനിക്ക് പ്ലാൻ ചെയ്യാൻ പറ്റില്ല. കാരണം ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും അത് ബിഗ് ബോസ് കാണും കേൾക്കും.

ജാസ്മിന് ഫേവർ ചെയ്യുന്നതായി തോന്നിയിട്ടില്ല. നാട്ടുകാര് കാണുന്ന പരിപാടിയല്ലേ, നിങ്ങൾ അവരെ വെറുതെ വിടുമോ അപ്പോൾ,എയറിൽ കയറ്റില്ലേ? ഞാൻ ഫ്രസ്ട്രേഷൻ വന്നപ്പോൾ ആംഗ്യം കാണിച്ചിരുന്നു. അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഞാൻ വാക്കൗട്ട് ചെയ്തിട്ടില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിശ്രമത്തിനായി മാറ്റുന്നുവെന്നാണ് എന്നെ അറിയിച്ചത്. ഷോയെ സംബന്ധിച്ച് ശരി തെറ്റുകൾ ഇല്ല, റേറ്റിംഗ് മാത്രമേ ഉള്ളൂ. ഏതെങ്കിലും ഒരു മത്സരാർത്ഥിയെ ജയിപ്പിക്കാനൊന്നും പറ്റില്ല. ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ. ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+