ജാസ്മിന്‍ കരഞ്ഞതിനെ മോശമായി ചിത്രീകരിച്ചില്ല: എനിക്ക് വ്യക്തത ഇല്ലായിരുന്നു, തുറന്ന് പറഞ്ഞ് നോറ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നോറ മുസ്കാന്‍. ആദ്യ ആഴ്ച മുതല്‍ തന്നെ പുറത്താകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇത്രയും കുറച്ച് ദിവസങ്ങള്‍കൊണ്ട് ആളുകള്‍ എന്നെ ഇഷ്ടപ്പെടുമോ എന്നൊന്നും അറിയില്ലാലോ. അതുകൊണ്ട് തന്നെ ആദ്യ ആഴ്ച മുതല്‍ തന്നെ ഇപ്പോള്‍ പോകും എന്നനിലയിലായിരുന്നു നിന്നതെന്നും നോറ വ്യക്തമാക്കുന്നു.
ഇപ്പോള്‍ പോകും പോകും എന്ന ചിന്ത ആത്മവിശ്വാസത്തെ തന്നെ ബാധിച്ചിട്ടുണ്ട്. മൂന്നാല് ആഴ്ച ഞാന്‍ കുറെ കരഞ്ഞ് കുത്തിരിക്കുന്നുണ്ടായിരുന്നു. ആത്മവിശ്വാസക്കുറവായിരുന്നു അതിന്റെ പ്രധാന കാരണം. പിന്നെ പെർഫോമന്‍സ് ചെയ്യാനുള്ള കഴിവ് ലഭിക്കുന്നതിന് മുമ്പ് തന്നെ പുറത്തായിപ്പോകുമോയെന്ന ഇന്‍സെക്യുരിറ്റി ചിന്തയും ഉണ്ടായിരുന്നു. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ അതെല്ലാം മറന്നുകൊണ്ട് ഗെയിം കളിക്കാന്‍ തുടങ്ങി. അതാണ് പിന്നീട് എനിക്ക് ഗുണം ചെയ്തത്.

ഞാന്‍ സെന്‍സിറ്റീവ് ആയ ഒരാളാണ്. ഓഡീഷന്റെ സമയത്ത് പെട്ടെന്ന് ഒരു ചോദ്യം ചോദിച്ചപ്പോള്‍ തന്നെ ഞാന്‍ കരഞ്ഞ് പോയിരുന്നു. കരയുന്നത് ഒരു തെറ്റായിട്ട് അവര് കണ്ടില്ല, കരയുന്ന ഒരാള്‍ എന്ന രീതിയില്‍ എന്നെ എടുക്കാതിരുന്നതുമില്ല. ഒരുപാട് ഇമോഷന്‍സിലെ ഒന്നാണ് കരച്ചില്‍ൽ. ഞാന്‍ കരഞ്ഞാല്‍ അവിടെ തീർന്ന്, അല്ലാതെ 24 മണിക്കൂറും കരഞ്ഞുകൊണ്ടിരിക്കാന്‍ എന്റെ കണ്ണ് മുല്ലപ്പെരിയാർ ഡാമൊന്നും അല്ലാലോ. പിന്നെ അതില്‍ മാത്രം മറ്റുള്ളവർ ഫോക്കസ് ചെയ്യുന്നതില്‍ എനിക്ക് ഒന്നും പറയാനാല്ലെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നോറ വ്യക്തമാക്കുന്നു.
കരച്ചിലും കരയുന്നവരും മോശക്കാരല്ല. ഞാന്‍ ഇമോഷണലാണ്, അല്ലാതെ ഇമോഷണല്ല. ജാസ്മിന്റെ കരച്ചിലിനെ എവിടേയും ഞാന്‍ മോശമായി പറഞ്ഞിട്ടില്ല. ഒരു ഘട്ടത്തില്‍ അവിടെ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ച് എനിക്ക് ക്ലാരിറ്റിയില്ലായിരുന്നു. ഇതുവരെ അത് പുറത്ത് വന്നിട്ടില്ല. അതിന്റെ ഒരു സംശയം എന്നല്ലാതെ ജാസ്മിന്‍ കരഞ്ഞതിനെ ഞാന്‍ ചോദ്യം ചെയ്തിട്ടില്ല.
ആ വീട്ടില്‍ ആരൊക്കെ കരഞ്ഞിട്ടുണ്ടോ ആ സമയത്തൊക്കെ ഞാന്‍ കൂടെ ഉണ്ടായിട്ടുണ്ട്. അത് ജാസ്മിനാണെങ്കിലും. അത് മുഴുവന്‍ എപ്പിസോഡ് എടുത്ത് നോക്കിയാല്‍ മനസ്സിലാകും. ബിഗ് ബോസിലെ നിലനില്‍പ്പിന് വേണ്ടിയാണ് പലരും പലതും പറഞ്ഞതെന്ന് ഓർത്ത് സങ്കടപ്പെട്ട ഒരു സമയം എനിക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവരുടെ നിലനില്‍പ്പിന് വേണ്ടിയല്ലേ, അവർ പറയട്ടെ എന്ന ചിന്തയിലേക്ക് മാറിയിരുന്നു.
ബിഗ് ബോസില്‍ ആർക്ക് കപ്പ് കിട്ടായാലും അവർ അർഹിക്കുന്ന കാര്യമാണെന്നും എനിക്ക് ഒരു പോലെയാണെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്റെ കാഴ്ചപ്പാടില്‍ നോക്കിയിട്ട് ഞാന്‍ മറ്റ് പലരുടേയും പേര് പറഞ്ഞിട്ടുണ്ട്. എന്നുവെച്ച് മറ്റുള്ളവർ അതിന് അർഹർ അല്ലെന്ന് ഒരിക്കിലും പറഞ്ഞിട്ടില്ല. ഞാന്‍ അല്ലെങ്കില്‍ ആർക്ക് കിട്ടിയാലും ഒരു പോലെയാണ്. എന്നിട്ടും ഒരാളെ ചൂസ് ചെയ്യാന്‍ പറഞ്ഞാല്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന രീതിയില്‍ ഒരാളെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും നോറ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications