Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ കണ്ണെടുത്താൽ കണ്ടൂട;നെഗറ്റിവിറ്റിക്ക് വേണ്ടി ബിബി ഹൗസ് ഒരുക്കിയത് വാസ്തു പ്രകാരമല്ല;സിബിൻ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡായി എത്തിയ മത്സരാർത്ഥിയായിരുന്നു ഡിജി സിബിൻ. ഹൗസിൽ കയറി രണ്ടാമത്തെ ദിവസം തന്നെ ആരാധകർക്കിടയിൽ ചർച്ചയാകാൻ സിബിന് കഴിഞ്ഞിരുന്നു. മികച്ച പ്രകടനമായിരുന്നു ഹൗസിൽ സിബിൻ നടത്തിയത്. ഇതോടെ സിബിൻ യഥാർത്ഥ ബിബി മെറ്റീരിയൽ ആണെന്ന തരത്തിലെല്ലം ചർച്ച ഉയർന്നു. എന്നാൽ രണ്ടാഴ്ച കഴിയും മുൻപ് അപ്രതീക്ഷിതമായി സിബിൻ ഹൗസിൽ നിന്നും പുറത്തായി. താൻ മാനസികമായി കടുത്ത പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞ് സിബിൻ ഹൗസിനുള്ളിൽ കരഞ്ഞിരുന്നു. തന്നെ പുറത്തുവിടണമെന്ന് ബിഗ് ബോസിനോട് സിബിൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു പുറത്താകൽ.

എന്നാൽ തന്നെ മനപ്പൂർവ്വം പുറത്താക്കുകയായിരുന്നുവെന്ന് സിബിൻ പുറത്തുവന്നപ്പോൾ ആരോപിച്ചു. മാത്രമല്ല ബിഗ് ബോസ് അണിയറപ്രവർത്തകരിൽ ചിലർക്കെതിരെ ഗുരുതര ആരോപണവും സിബിൻ ഉയർത്തി. ഇത് വലിയ വിവാദങ്ങൾക്കായിരുന്നു കാരണമായത്. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസ് ഷോയെ കുറിച്ച് പ്രതികരിക്കുകയാണ് സിബിൻ. ബിഗ് ബോസ് എന്ന ഷോ മത്സരാർത്ഥികളെ മാനസികമായി തകർത്ത് കളയുമെന്നാണ് സിബിൻ ആരോപിക്കുന്നത്. ചിൽ പിൽ ടോക്സ് എന്ന യുട്യൂബ് ചാനലിനോടാണ് സിബിന്റെ പ്രതികരണം.

sibinjasmine2-

'ബിഗ് ബോസ് ഹൗസ് എന്നത് ഒരു മെസ് ആണ്. ഹൗസിൽ കയറി കഴിഞ്ഞ് ഒരു പത്ത് ദിവസം നിന്ന് കഴിഞ്ഞാൽ പിന്നെ നമ്മുക്ക് മെന്ററലി അതിന്റെ പുറത്ത് വരാൻ കഴിയില്ല. ഒരാളുടെ ജീവിതം തന്നെ ഇല്ലാതാകും. മാനസികമായി ഇല്ലാതാകും. ജോലിപരമായും ഒക്കെ നമ്മൾ ഡൗൺ ആകും. ഹിന്ദി ബിഗ് ബോസ് സീസൺ വിന്നർ ബിഗ് ബോസിന് ശേഷം ഡിപ്രഷൻ വന്ന് ആത്മഹത്യ ചെയ്തു. അത്രയ്ക്കും സൈക്കോളജിക്കൽ പ്രശ്നമാകും.

ബിഗ് ബോസിൽ ചില സംഭവങ്ങൾ ഉണ്ട്, ബ്ലാക്ക് മാജിക്കാണോയെന്ന് അറിയില്ല. ചില നമ്പറുകളൊക്കെ ഹൗസിന്റെ കോർണറിൽ കൊണ്ടുവെയ്ക്കും. പവർ റൂമിൽ ബെഡിന് താഴെ കുറെ സാധനങ്ങൾ കെട്ടിത്തൂക്കിയിട്ടുണ്ട്. കൺഫഷൻ റൂം പോസിറ്റീവ് രീതിയിൽ ആണ് ചെയ്തിരിക്കുന്നത്. പക്ഷെ ഹൗസ് മുഴുവൻ വാസ്തുവിന് അനുസരിച്ചല്ല തയ്യാറാക്കിയിരിക്കുന്നത്, കാരണം നെഗറ്റീവ് എനർജി ഉണ്ടാകാൻ വേണ്ടിയാണ്.

രഞ്ജിനി ഹരിദാസ് ബിഗ് ബോസ് കഴിഞ്ഞപ്പോൾ എനിക്ക് മെസേജ് അയച്ചിരുന്നു. നിന്റെ നല്ല ഗെയിം ആണെന്നും നീ ഈ പബ്ലിക്കിൽ സംസാരിക്കുന്നതൊക്കെ നല്ലതാണെന്നും പറഞ്ഞു. പക്ഷെ എത്രയും പെട്ടെന്ന് നീ ബിഗ് ബോസ് ജീവിതത്തിൽ നിന്നും കട്ട് ചെയ്യണം. ഇല്ലെങ്കിൽ ബുദ്ധിമുട്ടുമെന്ന് പറഞ്ഞു. ഒരു വ്യക്തിയുടെ ക്യാരക്ടർ മോശം രീതിയിൽ അവതരിപ്പിച്ച് അയാളുടെ ജീവിതം നശിപ്പിക്കുകയാണ് ബിഗ് ബോസ്.

ബിഗ് ബോസ് സീസൺ 6 ൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി ജിന്റോ ചേട്ടനാണ്. കണ്ണെടുത്താൽ കണ്ടൂടാത്തയാൾ ജാസ്മിനും. ക്യൂട്ടായി തോന്നിയ ആൾ ശ്രീതുവാണ്. സൂത്രശാലി ജിന്റോയും. നിഷ്കളങ്കൻ എന്നത് തോന്നിയത് ഋഷിയാണ്.

ബിഗ് ബോസിന് മുൻപേ ഒരു നോർമൽ ലൈഫ് ആയിരുന്നു എന്റേത്. വളരെ ലോ പ്രൊഫൈൽ ജീവിതം ആഗ്രഹിക്കുന്ന ഒരാളായിരുന്നു. പക്ഷെ ബിഗ് ബോസിന് ശേഷം എല്ലാം മാറി. ആളുകൾ പെട്ടെന്ന് നമ്മളെ തിരിച്ചറിയാൻ തുടങ്ങി.

ബിഗ് ബോസ് സീസൺ 6 ൽ ഫൈൽ 3 വരെ ഒക്കെ എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. വൈൽഡ് കാർഡ് ആയി വന്നതിന്റെ അഡ്വാന്റേജ് ഒക്കെ ഉണ്ടായിരുന്നു. ഞാൻ ഹൗസിൽ ഉണ്ടായിരുന്നപ്പോൾ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഹൗസിന് പുറത്ത് വന്നപ്പോൾ ആണ് വിവാദം ആയത്. അതൊന്നും ഞാനായി തുടങ്ങി വെച്ചതല്ല. എനിക്ക് വേണ്ടി മറ്റൊരാൾ സംസാരിച്ച് തുടങ്ങിയപ്പോൾ എനിക്ക് സംസാരിക്കേണ്ടി വന്നതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+