Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ ഉപ്പ കള്ളം പറഞ്ഞോ? തുറന്ന് പറഞ്ഞ് അഫ്സല്‍, ഞാന്‍ എവിടേയും പോയിട്ടില്ല, തെളിവ് നിരത്തി

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ കഴിഞ്ഞ് ആഴ്ചയിലെ ഏറ്റവും വലിയ കണ്ടന്റെന്ന് പറയുന്നത് ജാസ്മിന്റെ കുടുംബം ഷോയിലേക്ക് വന്നതായിരുന്നു. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ ബിഗ് ബോസിന് അകത്തും പുറത്തും ചർച്ചാ വിഷയമായ നിരവധി കണ്ടന്റുകള്‍ വീട്ടിലുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് തങ്ങളെ വിമാനത്താവളത്തിലേക്ക് കൊണ്ടുവിടാന്‍ ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സല്‍ വന്നുവെന്ന ഉപ്പയുടെ തുറന്ന് പറച്ചിലുമായിരുന്നു.

ഗബ്രിയുമായുള്ള വിഷയം വലിയ വിവാദമായതോടെ ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി അഫ്സല്‍ രംഗത്ത് എത്തുകയും ചെയ്തു. അങ്ങനെയുള്ള അഫ്സല്‍ എന്തിനാണ് ജാസ്മിന്റെ ഉപ്പയേയും ഉമ്മയേയും കൊണ്ടുവിടാന്‍ വിമാനത്താവളത്തില്‍ എത്തിയതെന്നായി പ്രേക്ഷകരുടെ ചോദ്യം. ഇതെല്ലാം അഫ്സലും കൂടി ചേർന്നുകൊണ്ടുള്ള നാടകമാണെന്ന രീതിയിലും പ്രചരണമുണ്ടായി.

afsal-jasmin

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ കുടുതല്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് അഫ്സല്‍. ജാസ്മിന്റെ പിതാവ് പറഞ്ഞത് പോലെ താന്‍ വിമാനത്താവളത്തിലേക്ക് പോയിട്ടില്ലെന്നാണ് അഫ്സല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. അഫ്സലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

യൂട്യൂബർമാർ, ഫാൻ ആർമികൾ, ബിബി പ്രേക്ഷകർ എന്നിവർക്കായി. എന്റെ കുടുംബത്തേയും ബാധിക്കുന്നതിനാല്‍ ഈ വിഷയങ്ങളില്‍ ഞാന്‍ പ്രതികരിച്ചിരുന്നില്ല. എൻ്റെ ഭാഗത്തുനിന്നുള്ള പ്രതികരണം കൂടുതൽ ചർച്ചകളിലേക്ക് നയിക്കുകയും അനാവശ്യമായി അതിലേക്ക് എന്നേയും വലിച്ചിഴയ്ക്കുകയും ചെയ്യും. എന്നാൽ കാര്യങ്ങൾ പരിധിക്കപ്പുറം മോശമാവുകയും ചിലർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.

സൈബർ ആക്രമണം നടത്തുക, ആവശ്യമില്ലാത്ത കാര്യങ്ങൾ എഴുതുക, ഇല്ലാകഥകള്‍ പ്രചരിപ്പിക്കുക, സ്വഭാവഹത്യ ചെയ്യുക എന്നിവയൊന്നും ഇപ്പോൾ എന്നെ ബാധിക്കില്ല. 74 ദിവസങ്ങൾ പല കാരണങ്ങളാൽ ഞാൻ കഷ്ടപ്പെട്ടു. ശേഷിക്കുന്ന ദിനങ്ങളും എനിക്ക് കൈകാര്യം ചെയ്യാൻ കഴിയും.എൻ്റെ ജീവിതം പൂർണ്ണമായി തകർന്നിരിക്കുകയാണെന്നും നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും എനിക്കറിയാം, അടുത്ത 25 ദിവസത്തിനോ അതിൽ കുറവോ ദിവസത്തിനുള്ളിൽ കാര്യങ്ങൾ കൂടുതൽ വഷളാകാൻ പോകുകയാണെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.

എനിക്ക് കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്, ഇപ്പോൾ എല്ലാവരേയും ഈ വിഡ്ഢിത്തത്തിലേക്ക് വലിച്ചിഴച്ചു ... എന്ത് കാരണത്താലാണ്? മുമ്പ് ഞാൻ എൻ്റെ വികാരത്തെക്കുറിച്ചും എൻ്റെ പാട്ണറുടെ പ്രസ്താവനകളും പ്രവൃത്തികളും എന്നെ എത്രത്തോളം ബാധിച്ചുവെന്നതിനെക്കുറിച്ചും സംസാരിച്ചു.
അതിനുപോലും ബുദ്ധിയില്ലാത്ത ചിലർ എന്നിൽ കുറ്റം കണ്ടെത്തുന്നു. ഇനി എന്ത് സംഭവിച്ചാലും സത്യം എല്ലാവരും അറിയണം എന്ന് മാത്രം.. അതിനായി ഞാൻ കാത്തിരിക്കുകയാണ്.

മത്സരാർത്ഥിയും ഞാനും മറ്റു ചിലരും മുൻകൂട്ടി ആസൂത്രണം ചെയ്ത നാടകമായിരുന്നു അതെല്ലാം എന്ന് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്ന എല്ലാവരോടുമായി ഞാന്‍ പറയുകയാണ്.ഞാൻ ആരെയും എയർപോർട്ടിൽ കൊണ്ടുവിട്ടിട്ടില്ല, ഈയിടെ ആരോടൊപ്പവും യാത്ര ചെയ്തിട്ടില്ല.

ഞാൻ എൻ്റെ അമ്മയുടെ പേരില്‍ സത്യം ചെയ്യുകയാണ്, ഞാൻ ഒരു മാസ്റ്റർ പ്ലാനിൻ്റെയും നാടകത്തിൻ്റെയും ഭാഗമല്ല.
ആ മത്സരാർത്ഥി വിജയിച്ചാൽ ആ സമ്മാനത്തുകയിൽ നിന്ന് ഒരു പൈസ പോലും എനിക്ക് വേണ്ട.
അവൾ ജയിച്ചാലും അത് ഇനി എൻ്റെ നേട്ടമല്ല. എനിക്ക് എൻ്റെ ജോലിയുണ്ട്, എൻ്റെ സ്വന്തം സമ്പാദ്യമുണ്ട്. എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ അത് മാത്രം മതി.
3 മാസത്തെ ഷോയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി കളിക്കുന്നവരുണ്ടാകും എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്യില്ല.

ബിഗ്ബോസിന് ശേഷം ഒരു ജീവിതമുണ്ട്, പണം മാത്രമല്ല എല്ലാം! ഇതെല്ലാം എൻ്റെ ജീവിതത്തെയും പ്രതിച്ഛായയെയും നശിപ്പിച്ചു. എൻ്റെ ജീവൻ പണയപ്പെടുത്തി ആരുടെയെങ്കിലും പ്രശസ്തിക്കും സെലിബ്രിറ്റി പദവിക്കും പിന്നാലെ ഞാന്‍ പോകില്ല.പണത്തിനായി ഞാൻ എല്ലാം മറക്കുമെന്ന് ചിലർ കരുതുന്നു. ഇതെല്ലാം കാരണം എന്റെ ആരോഗ്യ സ്ഥിതി വരെ മോശമായി. ഞാൻ അനുഭവിച്ച വേദനയുടെ തോത് വിശദീകരണത്തിന് അതീതമാണ്. ഒരു പണത്തിനും എൻ്റെ സമാധാനം തിരികെ കൊണ്ടുവരാൻ കഴിയില്ല.

സമയമെടുത്താലും എല്ലാവരും യഥാർത്ഥ സത്യം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് എൻ്റെ മുൻ പോസ്റ്റുകള്‍ നീക്കം ചെയ്യാത്തത് എന്ന് പലരും ചോദിക്കുന്നു. എൻ്റെ വാക്കുകൾ മാറാത്തത് കൊണ്ട് മാത്രമാണ് അത് ഞാന്‍ നീക്കം ചെയ്യാത്തത്.എൻ്റെ മുഴുവൻ പ്രശ്‌നവും ആ മത്സരാർത്ഥിയുമായി മാത്രമാണ്. അല്ലാതെ, അവളുടെ കുടുംബവുമായിട്ടല്ല. യാഥാർത്ഥങ്ങളെ കുറിച്ച് അറിയാന്‍ പലർക്കും താല്‍പര്യമുണ്ട്.

ഈ വിഷയം മത്സരാർത്ഥിയുടെ ഗെയിമിനെ ബാധിക്കരുത്. മത്സരാർത്ഥി വേണ്ടത്ര മികവ് പുലർത്തുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ പിന്തുണ നൽകുക. അന്ധമായ ആർമികള്‍ എന്ന് വിളിക്കപ്പെടുന്നവർ മുൻകൂട്ടി വിലയിരുത്തുകയോ കാര്യങ്ങൾ മുൻകൂട്ടി കാണുകയോ ആവശ്യമില്ലാത്ത കഥകൾ സൃഷ്ടിക്കുകയോ ചെയ്യരുത്.. നിങ്ങൾക്ക് എന്നെയോ മത്സരാർത്ഥിയെയോ വ്യക്തിപരമായി അറിയില്ല. എല്ലാം ഉടൻ തന്നെ വ്യക്തമാകും.

ഞാന്‍ നല്‍കിയ സമ്മാനങ്ങളുമായി ബന്ധപ്പെട്ടും ആയിരക്കണക്കിന് ചോദ്യങ്ങൾ അലയടിക്കുന്നു. നിങ്ങൾ കാണുന്ന ആ വലിയ പാണ്ട ടെഡി ഇപ്പോൾ നല്‍കിയ സമ്മാനമായിരുന്നില്ല. അത് മാസങ്ങൾക്ക് മുമ്പ് (ഫെബ്രുവരി 7) ഞങ്ങള്‍ റിലേഷനില്‍ ആയിരുന്ന സമയത്ത് ഞാൻ സമ്മാനിച്ചതാണ്. ഇതിനുള്ള തെളിവും ഞാന്‍ ഇതോടൊപ്പം വെക്കാം. ഷോ ആരംഭിക്കുന്നതിന് മുമ്പാണ് (മാർച്ച് 6) ഇത് ബിഗ്ബോസ് ടീമിന് അയച്ചത്. കാരണം അവർ അവൾക്ക് പ്രിയപ്പെട്ട സാധനങ്ങള്‍ അയയ്ക്കാൻ എന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അവർ അതൊന്നും നല്‍കാതെ പിടിച്ച് വെക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+