'ടാങ്കോയിൽ നിന്നും ഒരുപാട് പൈസ കിട്ടിയിട്ടുണ്ട്, പക്ഷെ നടന്നത് ഇത്, മുൻ ഭർത്താവ് ആ വീഡിയോ ഡിലീറ്റ് ചെയ്തു';നോറ
മുൻ ഭർത്താവുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ബിഗ് ബോസ് മലയാളം സീസൺ 6 ൽ വെച്ച് നോറ മുസ്കാൻ തുറന്ന് പറഞ്ഞിരുന്നു. വളരെ പെട്ടെന്ന് തന്നെ വിവാഹ ജീവിതം അവസാനിച്ചെന്നും ഡിവോഴ്സ് തരാൻ മുൻ ഭർത്താവ് തയ്യാറായിരുന്നില്ലെന്നുമൊക്കെയായിരുന്നു നോറ പറഞ്ഞത്. എന്നാൽ ഇത് നിഷേധിച്ച് നോറയുടെ മുൻ ഭർത്താവ് രംഗത്തെത്തി.
നോറ ഒരു പ്രത്യേക ആപ്പ് ഉപയോഗിച്ച് വീഡിയോകൾ ചെയ്തതിനാലാണ് താൻ അവളുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും അതിൽ നിന്നും ലഭിച്ച വരുമാനം കൊണ്ടാണ് നോറ വീട് വെച്ചതെന്നുമായിരുന്നു മുൻ ഭർത്താവിന്റെ ആരോപണം. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിന് പുറത്തെത്തിയതിന് പിന്നാലെ ഈ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് നോറ. ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

നോറയുടെ ഭർത്താവിന്റെ ആരോപണം ഇങ്ങനെ-' ബിഗ് ബോസിൽ പറഞ്ഞത് സോഷ്യൽ മീഡിയ വഴി ഒരു വലിയ തുക ഉണ്ടാക്കി സ്വന്തമായി വീട് ഉണ്ടാക്കിയെന്നാണ്. ഒരു വീട് ഉണ്ടാക്കാൻ ലക്ഷങ്ങൾ വേണമെന്ന് അറിയാലോ. ആ വീട്ടിലേക്ക് സ്വന്തം ഉപ്പ കയറിയില്ലെന്ന് അവൾ പറയുന്നുണ്ട്. നിങ്ങളുടെ ഉപ്പ അങ്ങനെ ചെയ്യുമോ? ആൾക്ക് ഇൻസ്റ്റഗ്രാമിൽ എങ്ങനെയാണ് വരുമാനം കിട്ടുക?ഈ അടുത്ത് മാത്രമാണ് ഇൻസ്റ്റഗ്രാമിൽ റെവന്യൂ വന്ന് തുടങ്ങിയത്. കൊളാബ്രേഷനിലൂടെയും ഷൂട്ടിലൂടെയും എത്ര തുക കിട്ടും? യുട്യൂബിൽ എത്ര സബ്സ്ക്രൈബേഴ്സ് ആണ് ആൾക്ക് ഉള്ളത്? വളരെ കുറച്ച് മാത്രമാണ് ഉള്ളത്.
യുട്യൂബിൽ നിന്നും ഇത്രയും വരുമാനം കിട്ടില്ല. ഫേസ്ബുക്കിലൂടെയും വരുമാനം കിട്ടില്ല. കോമൺസെൻസ് വെച്ച് ആലോചിച്ച് നോക്കൂ, ഏത് ആപ്പ് വഴിയാണ് സമ്പാദിച്ചതെന്ന്. ആളുടെ ഉപ്പ അവളുടെ വീട്ടിൽ കേറാത്തതും ഞാൻ ആ ആപ്പ് അംഗീകരിക്കാത്തതും അതുകൊണ്ടാണ്. ഞാൻ പള്ളിക്കമ്മിറ്റിയോട് കാര്യം പറഞ്ഞു. എന്റെ കൂടെ വരണമെങ്കിൽ ആ ആപ്പ് പൂർണമായും ഡിലീറ്റ് ചെയ്ത് വരണമെന്ന് പറഞ്ഞു. അവിടെയാണ് ഞങ്ങൾ ഡിവോഴ്സിലേക്ക് എത്തുന്നത്', എന്നായിരുന്നു മുൻ ഭർത്താവ് പറഞ്ഞത്.
നോറയുെ മറുപടി-'ഞാൻ വീട് വെച്ചത് ടാങ്കോ ആപ്പിലെ പൈസ കൊണ്ടല്ല, ടാങ്കോയിൽ നിന്നും ഒരുപാട് പൈസ കിട്ടിയിട്ടുണ്ട്, ഇല്ല എന്നൊന്നും ഞാൻ പറയുന്നില്ല. അത് മൊത്തം ഞാൻ ട്രാൻസ്ഫർ ചെയ്തത് എന്റെ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്കാണ്. അയാൾ അതുമെടുത്ത് പോയി. വീട് വെച്ചത് ഉമ്മയുടെ അനിയത്തിമാരുടെ സ്വർണം കൊണ്ടും കെഎസ്എഫ്ഇ ചിട്ടികൊണ്ടുമൊക്കെയാണ്. ഓരോ മാസവും അത് സെറ്റിൽ ചെയ്ത് ഞാൻ പോകുകയാണ്.
ടാങ്കോ ആപ്പിൽ ഞാൻ മോശമായി വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ഫോട്ടോസും വീഡിയോസും എവിടെ? ഒമർ ലുലുവിന്റെ ഒരു സിനിമയിൽ ലിപ് ലോക്ക് ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഞാൻ ആ സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ടാങ്കോയിൽ മോശം വീഡിയോ ഞാൻ ചെയ്യുന്നുണ്ടെങ്കിൽ ആ സിനിമയിൽ അഭിനയിച്ച് പ്രശസ്തി നേടി നടി ആയിക്കൂടായിരുന്നോ?
ടാങ്കോ ഒരു ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനാണ്. ഞാൻ പക്ഷേ ലൈവ് സ്ട്രീമിങ് തുടങ്ങുന്നത് ഗാന ആപ്പിൽ നിന്നാണ്. അവിടെയാണ് എനിക്ക് ഏറ്റവും കൂടുതൽ റീച്ച് കിട്ടിയത്. മുൻ ഭർത്താവ് ഫെയിമിന് വേണ്ടിയായിരിക്കും വീഡിയോ ചെയ്തത്. ഞാൻ പുറത്തായി വന്നതിന് ശേഷം ആളുടെ പേജിൽ ഞാൻ വീഡിയോ നോക്കിയിരുന്നു. എന്നാൽ അത് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. എന്തിനാണ് ഡിലീറ്റ് ചെയ്തത്? പേടിയാണോ? എന്നെ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയായിരിക്കും ആ വീഡിയോ ചെയ്തത്.
അവൻ ക്രാക്ക് ആണ്, അതുകൊണ്ടാണ് ഞാൻ ഒഴിവാക്കിയത്. വ്യക്തിപരമായി പല കാര്യങ്ങളും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അത് അവിടെ നിൽക്കട്ടെ. അതൊക്കെ നിയമപരമായി തന്നെ ഞാൻ നീങ്ങും. മുൻ ഭർത്താവിന്റെ മുഴുവൻ ചാറ്റും എന്റെ കൈയ്യിലുണ്ട്. മറ്റൊരു വിവാഹം കഴിയുന്നത് വരെ അവൻ പറഞ്ഞ കാര്യങ്ങൾ എന്റെ കൈയ്യിലുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനോട് എനിക്ക് താത്പര്യമില്ല', നോറ പറഞ്ഞു.












Click it and Unblock the Notifications