Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ ഭാഗത്തും തെറ്റുണ്ട്, എന്നാല്‍ അവന്‍ ചെയ്തതോ? പച്ച നുണ പറഞ്ഞെന്നും ജാസ്മിന്‍: ഇനി റിലേഷനില്ല

കല്യാണം ഉറപ്പിച്ച് വെച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിക്ക് മറ്റൊരു പയ്യനോട് ഇഷ്ടം തോന്നുക, അല്ലെങ്കില്‍ ആ ബന്ധത്തില്‍ ക്ലാരിറ്റി ഇല്ലെന്ന് പറയുന്നത് തെറ്റ് തന്നെയാണെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 സെക്കന്‍ഡ് റണ്ണറപ്പ് ജാസ്മിന്‍ ജാസ്മിന്‍. എന്റെ ഭാഗത്ത് നിന്നും അത്തരമൊരു തെറ്റ് വന്നു എന്നത് ഞാന്‍ അംഗീകരിക്കുന്നുണ്ടെന്നും ജാസ്മിന്‍ പറയുന്നു.

പിന്നെ ഈ പറയുന്നതില്‍ ഒരു തിരുത്തുണ്ട്. ഞങ്ങളുടെ കല്യാണ നിശ്ചയമൊന്നും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. പെണ്ണുകാണല്‍ നടന്നിരുന്നു. അതോടൊപ്പം തന്നെ ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം കാര്യങ്ങള്‍ ആലോചിച്ച് തിയതി നോക്കാമെന്ന് പറഞ്ഞിരുന്നു. അല്ലാതെ എന്‍ഗേജ്മെന്റോ ഒരു മോതിരം മാറല്‍ ചടങ്ങോ നടന്നിട്ടില്ല. ഈ കാര്യം ഉള്ളപ്പോള്‍ തന്നെ ഒരു ഷോയില്‍ പോയപ്പോള്‍ മറ്റൊരു പയ്യനോട് ഇഷ്ടം തോന്നുന്നു എന്ന് പറയുന്നത് തെറ്റാണ്.

jasmin-jaffer

പുറത്ത് നിന്ന് കാണുന്ന വ്യക്തി ഞാനായിരുന്നെങ്കിലും എന്റെ കണ്ണില്‍ അത് തെറ്റ് തന്നെയാണ്. ഒരിക്കലും അതിനെ ന്യായീകരിക്കുന്നില്ല. അവിടുത്തെ സാഹചര്യങ്ങള്‍ എന്നെ അതിലേക്ക് എത്തിക്കുകയായിരുന്നു. ഞാന്‍ കണ്‍ഫ്യൂസ്ഡ് ആയിപ്പോയി എന്നുള്ളത് ഒരു സത്യമാണെന്നും ജാസ്മിന്‍ കൂട്ടിച്ചേർക്കുന്നു. സൈന സൌത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഇനി ആ റിലേഷന്‍ഷിപ്പില്ല

ആ റിലേഷന്‍ഷിപ്പ് ഇനി നടക്കില്ല, ആ പയ്യന്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്തു എന്ന് പറയുന്നതിനെ ഞാന്‍ റസ്പെക്ട് ചെയ്യുന്നു. തുറന്ന് പറയുകയാണെങ്കില്‍ ആ ഷോ പല രീതിയിലാണ് എന്നെ കാണിച്ചിട്ടുള്ളത്. ആ ഷോയേയും ഒന്നും പറയാനാകില്ല. ഷോ എന്നെ വേറെ ഒരു തരത്തില്‍ പ്രൊജക്ട് ചെയ്തിട്ടും എനിക്ക് വേണ്ടി നിന്നു എന്നുള്ളത് ഒരു സത്യമാണ്.

കുറെ ആളുകളുടെ മാനിപ്പുലേഷന്‍ കാരണം തെറ്റിദ്ധരിക്കപ്പെട്ടു. ഞാന്‍ കണക്ട് ചെയ്തുകൊടുത്ത, ഞാന്‍ വിശ്വസിച്ചിരുന്ന ആളുകളായിരുന്നു അവർ. അവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി ഈ വ്യക്തിയെ മാത്രമല്ല, എന്റെ കുടുംബത്തെ വരെ ഒരുപാട് തരത്തില്‍ അവർ ഉപയോഗിച്ചു. കുറേ സാധനങ്ങള്‍ പുറത്ത് വിടുകയൊക്കെ ചെയ്തിരുന്നു.

ഓഡിയോ പുറത്ത് വിട്ടു എന്നൊക്കെ അറിഞ്ഞപ്പോള്‍ എത്തിന് വേണ്ടിയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. അതിനകത്ത് നില്‍ക്കുമ്പോഴുള്ള സാചര്യം നമുക്ക് പറഞ്ഞ് അറിയിക്കാന്‍ സാധിക്കില്ല. എന്തായാലും ഞാന്‍ പുറത്ത് വരുമല്ലോ, അപ്പോള്‍ കാല് പിടിച്ച് സോറി പറയാനും ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍ നമ്മളെ വലിച്ച് കീറാന്‍ ഇട്ടുകൊടുത്തു എന്നുള്ളതാണ്. അത്രക്കൊന്നും ഞാന്‍ ചെയ്തിട്ടില്ലെന്നും ജാസ്മിന്‍ പറയുന്നു.

ഒരു പരിധി കഴിഞ്ഞപ്പോള്‍

അവരുടെ സ്ട്രഗിളിനെ ഞാന്‍ അംഗീകരിക്കുന്നു എന്നതിനോടൊപ്പം തന്നെ, ഒരു പരിധി കഴിഞ്ഞപ്പോള്‍ ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ല. പേഴ്സണല്‍ ചാറ്റുള്‍പ്പടെ പുറത്ത് വിട്ടത് അതില്‍പ്പെടുന്നു. വന്നിരുന്ന് പച്ച നുണ വിളിച്ച് പറയുകയായിരുന്നു. ടെഡി ബിയർ വാങ്ങിത്തന്നത് നീയാണെന്ന് പറയണോയെന്ന് എന്റെ വാപ്പ അവനോട് ചോദിച്ചിരുന്നു. അവന്‍ പറഞ്ഞതുകൊണ്ടാണ് ആ പുള്ളിയുടെ പേര് വാപ്പ വ്യക്തമാക്കിയത്.

പേര് പറഞ്ഞതോണ്ട്, ആരെങ്കിലും എന്തെങ്കിലും സൈബർ അറ്റാക്ക് ചെയ്തുവെന്ന് വെച്ച് പുള്ളി അത് മൊത്തത്തില്‍ തിരുത്തി പറഞ്ഞു. ഞാനങ്ങനെ പറഞ്ഞിട്ടില്ല, എന്റെ പേര് വലിച്ചിഴച്ചെന്ന്. ഞങ്ങളുടെ ഫോട്ടോ ഫ്രെയിം ചെയ്ത് ബിഗ് ബോസിലേക്ക് കൊണ്ടുപോകാന്‍ തന്നയാളാണ്. പുള്ളിയുടെ കൂടെ ഇടപെടല്‍ കാരണമാണ് ഇത് ഇത്ര കത്തിയതെന്നും ജാസ്മിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+