Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇല്ലാത്ത കാര്യം പറഞ്ഞത് വിഷമിപ്പിച്ചു: അങ്ങനെ ഒരു സീന്‍ കാണിച്ച് തരാമോ? അന്‍സിബ തുറന്ന് പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ ഹസന്‍. തർക്കങ്ങളിലും വഴക്കുകളിലുമൊക്കെ അത്ര സജീവമായി ഇടപെടുന്ന മത്സരാർത്ഥിയല്ലെങ്കിലും വലിയ തോതില്‍ പ്രേക്ഷക പിന്തുണ നേടിയെടുക്കാന്‍ സാധിച്ച ഒരു മത്സരാർത്ഥി കൂടിയായിരുന്നു അന്‍സിബ. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി താരം ഷോയില്‍ നിന്നും പുറത്താകുകയാണുണ്ടായത്.

എന്തുകൊണ്ടാണ് ഇത്രയധികം പ്രേക്ഷകരുടെ പിന്തുണ ഉണ്ടായിട്ടും അന്‍സിബ പുറത്തായി എന്നുള്ളതാണ് താരത്തിന്റെ ആരാധകർ ഇപ്പോഴും ചോദിക്കുന്നത്. അതേസമയം, ബിഗ് ബോസില്‍ താന്‍ താനായിട്ട് തന്നെയാണ് നിന്നതെന്നും വോട്ട് കുറഞ്ഞതുകൊണ്ടാണ് പുറത്തായതെങ്കില്‍ അതില്‍ യാതൊരു വിഷമവും ഇല്ലെന്നുമാണ് അന്‍സിബ വ്യക്തമാക്കുന്നത്.

ansiba-new

മത്സരത്തിനിടെ പലപ്പോഴും തനിക്ക് പുറത്ത് പോകണമെന്ന് പറയാറുണ്ടായിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു അന്‍സിബ. ഇതിന്റെ പേരില്‍ മറ്റ് മത്സരാർത്ഥികള്‍ താരത്തെ നിരവധി തവണ നോമിനേഷനില്‍ ഇടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ അങ്ങനെയൊരു കാര്യം പറഞ്ഞതെന്ന് തുറന്ന് വ്യക്തമാക്കുകയാണ് അന്‍സിബ. ജാങ്കോ സ്പെയിസ് ടിവി എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വൈല്‍ഡ് കാർഡ് മത്സരാർത്ഥികള്‍ വന്നതിന് ശേഷമാണ് വീട്ടിലേക്ക് പോകണമെന്ന് ഞാന്‍ ആത്മാർത്ഥമായി പറയാന്‍ തുടങ്ങിയത്. അവർ വന്നപ്പോഴാണ് ഏഷണി പറയുന്നു, പരദൂഷണം പറയുന്നു എന്ന രീതിയില്‍ എന്നെ അവതരിപ്പിക്കപ്പെടുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത്. എനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നു അത്. ഒന്നാമതായി മറ്റുള്ളവരുടെ മുറികളില്‍ പോലും പോകാത്ത വ്യക്തിയാണ് ഞാന്‍. പരമാവധി എന്റെ മുറിയില്‍ തന്നെയാണ് ഇരിക്കാറുള്ളത്.

മറ്റുള്ളവരുടെ മുറികളില്‍ ഞാന്‍ അങ്ങനെ പോകാറില്ല. എന്റെ സുഹൃത്തുക്കളുടെ അടുത്താണ് അധികവും സംസാരിക്കുന്നത്. അവള്‍ ഇങ്ങനെ പറഞ്ഞു, ഇവള്‍ ഇങ്ങനെ പറഞ്ഞു എന്നൊന്നും ഞാന്‍ ആരുടേയും അടുത്ത് പോയി പറഞ്ഞിട്ടില്ല. എന്റെ അങ്ങനത്തെ ഒരു വിഷ്വലും കാണിക്കാന്‍ സാധിക്കില്ല. ഇല്ലാത്ത കാര്യം ഉണ്ടെന്നുള്ള തരത്തില്‍ വന്നത് എന്നെ ബുദ്ധിമുട്ടിച്ചു.

റിഷിയോടും അഭിഷേകിനോടും ജിന്റപ്പനോടുമൊക്കെ കൂടുതലായും സംസാരിച്ചത് സിനിമകളെ കുറിച്ചാണ്. സിനിമ കഥകള്‍ നരേറ്റ് ചെയ്യുക, പാട്ടുകള്‍ പാടുക, അല്ലെങ്കില്‍ പ്രണയത്തേയും റിലേഷനേയും കുറിച്ച് സംസാരിക്കുക, യാത്രകള്‍ തുടങ്ങിയവയായിരുന്നു എൻ്റെ സംസാര വിഷയം. എന്റെ പേരില്‍ ഒരു വഴക്ക് ഇന്നുവരെ അവിടെ ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാകില്ല. ആ സാഹചര്യത്തില്‍ ഇല്ലാത്ത ഒരു കാര്യം എന്റെ മേല്‍ അടിച്ചേല്‍പ്പിച്ച് അറിഞ്ഞപ്പോള്‍ എനിക്ക് വിഷമമായി. അതോടെയാണ് ഞാന്‍ പുറത്തേക്ക് പോകണം എന്ന് പറഞ്ഞതെന്നും അന്‍സിബ പറയുന്നു.

വൈല്‍ഡ് കാർഡായി വന്ന ഒരാളുടെ അടുത്തും പോയി വേറെ ഒന്നും ചോദിച്ചിട്ടില്ല. ഇത് അറിഞ്ഞപ്പോള്‍ തന്നെ വലിയ വിഷമമായി. പിന്നെ ചോദിക്കുന്ന അടുത്താണ് അവർ പലതും പറഞ്ഞത്. ഇത് പറഞ്ഞാല്‍ എന്നെ നോമിനേഷില്‍ ഇടും എന്ന് അറിയാം. വേറെ കുറ്റങ്ങളൊന്നും അവർക്ക് കണ്ടുപിടിക്കാന്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം അത് പറഞ്ഞതെന്നും താരം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+