'പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുന്നു'; 'ജബ്രിയെ' കുടഞ്ഞ് മോഹൻലാൽ,ഒടുവിൽ മനസ് തുറന്ന് ജാസ്മിൻ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കടുത്ത മാനസിക സംഘർഷം നേരിടുന്ന ജാസ്മിനെയാണ് പ്രേക്ഷകർ കാണുന്നത്. ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ പുറത്ത് വലിയ നെഗറ്റീവാണെന്ന് വൈൽഡ് കാർഡുകളിൽ നിന്നും തിരിച്ചറിഞ്ഞതോടെയാണ് ഇത്. തനിക്ക് പിടിച്ച് നിൽക്കാൻ പോലും സാധിക്കുന്നില്ലെന്ന് കൺഫഷൻ റൂമിലെത്തി ജാസ്മിൻ ബിഗ് ബോസിനോടായി പറയുകയും ചെയ്തു.
ഇപ്പോഴിതാ വീക്കെന്റ് എപ്പിസോഡിൽ ഇത് സംബന്ധിച്ച ചോദ്യം ഉയർത്തിയ മോഹൻലാലിനോട് തന്റെ അവസ്ഥ വിശദീകരിച്ചിരിക്കുകയാണ് ജാസ്മിൻ. അതോടൊപ്പം ഗബ്രിയോടുള്ള ബന്ധത്തെ കുറിച്ച് ജാസ്മിൻ വിശദീകരണം നൽകുകയും ചെയ്തു. എന്താണ് ജാസ്മിന് പറ്റിയത് എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ഇതിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ-

'ലാലേട്ടന്‍ വരുമ്പോള്‍, ലാലേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോഴും അവിടുത്തെ കൈയ്യടി കേൾക്കുമ്പോഴും നമുക്കായി മനസിലാകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഒരു പക്ഷേ ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് ആയിരിക്കില്ല പുറത്തോട്ട് വരുന്നത്. ഒരു തെറ്റും ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ ആയിരുന്നു ഞാന്‍. ഒരുവശത്തോട്ട് മാത്രം കാറ്റ് വീശില്ല തിരിച്ചും മറിച്ചും കാറ്റ് വീശും എന്ന വിശ്വാസം ഉണ്ടായിരുന്നു എനിക്ക്. പക്ഷേ ഞാൻ വിചാരിച്ചതൊന്നുമല്ല വൈല്‍ഡ് കാര്‍ഡ് വന്നപ്പോള്‍ അവർ സംസാരിച്ചത് വെച്ച്, എന്നോട് നില്‍ക്കുന്ന ആറ്റിറ്റ്യൂഡ് വച്ച് ആകെ മൊത്തം എന്തോ സഹിക്കാൻ പറ്റുന്നില്ല', ജാസ്മിൻ പറഞ്ഞു.
ഇതോടെ ജാസ്മിനെ മറ്റെന്തിലും പിന്നോട്ട് വലിക്കുന്നുണ്ടോ? ആരുടെയെങ്കിലും പിന്തുണയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് കരുതുന്നുണ്ടോയെന്നായി മോഹൻലാൽ. ഇതിന് ജാസ്മിൻ പറഞ്ഞത് തനിക്ക് കളിക്കാൻ ആരുടേയും സഹായം വേണ്ടെന്നാണ്. ഇതോടെ ഗബ്രിയുമായുള്ള റിലേഷൻഷിപ്പിൽ ജാസ്മിൻ കൺഫ്യൂസ്ഡാണോയെന്നായി മോഹൻലാലിന്റെ അടുത്ത ചോദ്യം. അതിന് ജാസ്മിന്റെ മറുപടി ഇങ്ങനെയായിരുന്നു-
'ഗബ്രി എനിക്ക് കുറേ കാര്യങ്ങൾ പറഞ്ഞ് തരുന്നുണ്ട്. എന്റെ മൈന്റ് എന്റെ കയ്യിൽ ഇല്ല. ഞാൻ ഭയങ്കരമായി ഓവർ തിംഗ് ചെയ്ത് കയറി പോകുന്നുണ്ട്. മനസ് കൈവിട്ട് പോയിരിക്കുന്നു. അത് തിരിച്ച് പിടിക്കണമെന്നും മോഹൻലാൽ പറയുന്നുണ്ട്. ജാസ്മിനെ കൺഫ്യൂസ് ചെയ്യിപ്പിക്കുന്നുണ്ടോ എന്ന് ഗബ്രിയോട് മോഹൻലാൽ ചോദിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നില്ലെന്നാണ് ഗബ്രി പറഞ്ഞത്. ചില കാര്യങ്ങൾ എന്റെ മനസ് പറയുന്നത് വിശ്വസിക്കണമോ, ഗബ്രി പറയുന്നത് വിശ്വസിക്കണമോ എന്നത് കൺഫ്യൂഷൻ ഉണ്ടെന്ന് ഇതോടെ ജാസ്മിൻ പറയുന്നുണ്ട്.
അതേസമയം ജാസ്മിൻ എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന് ഗബ്രി പറഞ്ഞാൽ അതിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് മോഹൻലാൽ അടുത്ത് ചോദിച്ചത്. 'ഗബ്രി കാരണമല്ല ഞാൻ വീക്കാവുന്നത്. ഗബ്രിക്കും എനിക്ക് ഒരിഷ്ടം ഉണ്ട്. അത് പ്രണയത്തിൽ എത്താതെ ഞങ്ങൾ പിടിച്ച് വച്ചിരിക്കുകയാണ്. കാരണം അത് ഞങ്ങളുടെ സ്റ്റാന്റാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം പ്രാക്ടിക്കലി നടക്കുന്ന കാര്യമല്ല. ഗെയിം പ്ലാനാണോ വന്നു. ഇത് ഒരു ദിവസം കൊണ്ട് കണക്ടായോ എന്നൊക്കെ ചോദ്യങ്ങൾ വന്നു. അല്ല, ഒരുദിവസം കൊണ്ട് ഞങ്ങൾ ജസ്റ്റ് സൗഹൃദത്തിൽ എത്തിയേ ഉണ്ടാർന്നുള്ളൂ. ഞങ്ങൾ ഒരുപോലെ ചിന്തിക്കുന്നത് കൊണ്ട്, ചിലപ്പോൾ ഒറ്റപ്പെടൽ അനുഭവിക്കുന്നത് കൊണ്ട്, കൈപിടിച്ച് നിനക്ക് ഞാൻ ഉണ്ടെന്ന് പറയുമ്പോൾ ഓരോ ദിവസവും കഴിയുന്തോറും ആ സ്നേഹവും കണക്ഷനും കൂടി വരികയാണ്.
പ്രണയത്തിൽ എത്താതെ ഞാൻ പിടിച്ച് നിർത്തുകയാണ്. അതിന്റെ പേര് ഫ്രണ്ട്ഷിപ്പ് എന്നല്ല. അവസരത്തിന് വേണ്ടി അവനെ മുതലാക്കുന്നുമില്ല. തിരിച്ചും അങ്ങനെ അല്ലെന്നാണ് വിശ്വാസം. അവനും എന്താണെന്ന് എന്നോട് പറയാൻ പറ്റുന്നില്ല. ഞങ്ങൾ തമ്മിൽ ഇവിടെ വന്നിട്ടാണ് പരിചയത്തിലായത്. ഗബ്രിയോട് എനിക്ക് ഇഷ്ടമുണ്ട്. അത് പ്രണയം ആകാതെ നോക്കും. അതെന്റെ ഇഷ്ടമാണ്. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവനിൽ നിന്ന് മാറി നിൽക്കാൻ നോക്കിയാലും എന്നെക്കൊണ്ട് അത് കഴിയുന്നില്ല. ഞാൻ മാറി നിൽക്കുമ്പോൾ എനിക്ക് സമാധാനം കിട്ടുന്നില്ല', എന്നായിരുന്നു ഇതിന് ജാസ്മിൻ മോഹൻലാലിനോട് പറഞ്ഞത്.












Click it and Unblock the Notifications