Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടം ജിന്റോയെ, പക്ഷെ ജാസ്മിന്‍ കപ്പ് അടിക്കണം: 100 കിട്ടിയാല്‍ 10 എങ്കിലും കൊടുക്കണ്ടേയെന്ന് ഫിറോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള താരം ജിന്റോയാണെങ്കിലും കപ്പ് കൊടുക്കേണ്ടത് ജാസ്മിനാണെന്ന് മുന്‍ ബിഗ് ബോസ് താരമായ പൊളി ഫിറോസ്. ജിന്റോ ഒരു മണ്ടനല്ലെന്നല്ല ഞാന്‍ പറയുന്നത്. അയാള്‍ ബുദ്ധിമാനായ ഒരു ഗെയിമറൊന്നും അല്ല. പക്ഷെ എവിടെയൊക്കെയോ കുറച്ച് നിഷ്കളങ്കതയൊക്കെയുള്ള ഒരു വ്യക്തിയാണ് ജിന്റോ. ഒരു പക്ഷെ ശിക്കാരി ശംഭുവിനെപ്പോലെ. പുള്ളി ഇന്നുവരെ ബുദ്ധിപരമായി ഗെയിം കളിച്ചിട്ടില്ലെന്നും ഫിറോസ് പറയുന്നു.

നിഷ്കളങ്കതയും ഭാഗ്യവുമൊക്കെയാണ് പുള്ളിയെ തുണച്ചത്. ഇതുപോലൊരു ജിന്റോ അടുത്ത സീസണില്‍ ഉണ്ടായാല്‍ ചിലപ്പോള്‍ ആളുകള്‍ അംഗീകരിച്ചെന്ന് വരില്ല. പുള്ളിയുടെ മണ്ടത്തരങ്ങളൊക്കെ നമ്മള്‍ അറിയാതെ ഇഷ്ടപ്പെട്ടു. വേറെ വലിയ ഗെയിമേഴ്സ് അവിടെ ഇല്ലതാനും. ഈ നിഷ്കളങ്കതയും മണ്ടത്തരവുമൊപ്പെ പ്രീപ്ലാന്‍ഡ് ആയിരുന്നെങ്കില്‍ അതൊക്കെ പൊളിയേണ്ട സമയം കഴിഞ്ഞു. ചില കാര്യങ്ങള്‍ നമുക്ക് കണ്ടാല്‍ മനസ്സിലാകും.

jinto-firos

കൊച്ചു മണ്ടത്തരമുള്ള വ്യക്തി തന്നെയാണ് ജിന്റോ. അങ്ങനെ വിവേകത്തോടെയും ക്രൂക്ക്ഡ് മൈന്റോടെയും ഗെയിം കളിക്കുന്ന വ്യക്തിയല്ല ജിന്റോ. എന്നുവെച്ച് ജിന്റോ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കണം എന്നും പറയുന്നില്ല. വലിയ ഗെയിമർ ഒന്നും അല്ലെങ്കിലും ജിന്റോയെ എനിക്ക് ഇഷ്ടമാണ്. അതായത് ആ മണ്ടത്തരവും നിഷ്കളങ്കതയുമൊക്കെയാണ് എനിക്ക് ഇഷ്ടമെന്നും ഫിറോസ് കൂട്ടിച്ചേർക്കുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാലും ജഗതിയും അഭിനയിച്ച ചില സിനിമകളില്‍ നായകന്‍ മോഹന്‍ലാലാണെങ്കിലും കോമഡി ചെയ്യുന്ന ജഗതിയെ ആയിരിക്കും എനിക്ക് ഇഷ്ടം. അപ്പോള്‍ പോലും ഞാന്‍ പറയുന്നു, കപ്പ് കൊടുക്കേണ്ടത് ജാസ്മിനാണെന്നാണ്. അതായത് കപ്പ് കൊണ്ടുപോകുന്നത് അവളാണ്. വോട്ടിങില്‍ 101 ശതമാനവും വിശ്വസിക്കാത്ത ഒരു വ്യക്തിയാണ് ഞാന്‍. എല്ലാത്തിനും ഉപരി ഇത് ഒരു ബിസിനസ് ആണെന്ന് ചിന്തിച്ചാല്‍ നമുക്ക് തന്നെ ഉത്തരം കണ്ടെത്താന്‍ സാധിക്കും.

അതായത് ഞാനൊരു ബിസിനസ് നടത്തുന്നു, അയാള്‍ കാരണം എനിക്ക് നൂറ് രൂപ കിട്ടുകയാണെങ്കില്‍ അതില്‍ നിന്നും ഒരു പത്തുരൂപ ഞാന്‍ അയാള്‍ക്ക് കൊടുക്കുക എന്നുള്ളത് എന്റെ ഒരു മാന്യതയാണ്. ഇവിടെ ഈ ബിസിനസിനെ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും മുന്നോട്ട് കൊണ്ടുപോകുന്നത് ജാസ്മിനാണ്. പിന്നെ അങ്ങനെ പോട്രൈറ്റ് ചെയ്തതോടൊണ് ജാസ്മിന്‍ നെഗറ്റീവ് ആയത്. എന്നിട്ടും എന്തുകൊണ്ടാണ് അവരെ വെച്ച് ഷോ മുന്നോട്ട് കൊണ്ടുപോകുന്നത്. അവർ ഇല്ലെങ്കില്‍ ഷോ ഇല്ല. അതുകൊണ്ട് തന്നെ അവർക്ക് തന്നെ പ്രൈസ് കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം. ഇത് എന്റെ മാത്രം ആഗ്രഹം ആണെന്നും ഫിറോസ് പറയുന്നു.

ഇത് എന്റെ ആഗ്രഹമാണ്. ഇപ്പോഴും അവർക്ക് സമ്മാനം കൊടുക്കുമോയെന്ന് എനിക്ക് അറിയില്ല. അങ്ങനെ കൊടുത്തേക്കണം എന്നില്ല. ചിലപ്പോള്‍ നമ്മളൊന്നും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിക്കായിരിക്കും പ്രൈസ് ലഭിക്കുക. പിന്നെ അവിടെ ഏതെങ്കിലും മത്സരാർത്ഥികള്‍ക്കെതിരെ കളിക്കരുത്, അല്ലെങ്കില്‍ കളിക്കണം എന്നുള്ള നിർദേശമൊന്നും എനിക്ക് തന്നിരുന്നില്ലെന്നും ഫിറോസ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+