Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ പുറത്ത് വന്നിട്ട് വേണം എനിക്ക് ചോദിക്കാന്‍; ആ ലെവലിലേക്ക് പോയില്ലെന്ന് അവള്‍ പറഞ്ഞു: റസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പാതിവഴിയില്‍ പുറത്താകേണ്ടി വന്നെങ്കിലും നല്ല സന്തോഷവതിയാണെന്ന് റസ്മിന്‍. ഷോയില്‍ നിന്നും വന്നതിന് ശേഷം അധികമൊന്നും പുറത്തേക്ക് ഇറങ്ങിയിട്ടില്ല. ഇറങ്ങുന്ന സമയത്തൊക്കെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പം പുറത്താകേണ്ട ആളായിരുന്നില്ല താനെന്നൊക്കെ ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും റസ്മിന്‍ വ്യക്തമാക്കുന്നു.

ഞാന്‍ കോമണർ അല്ലെന്ന് പറഞ്ഞ് തുടക്കത്തില്‍ ചെറിയ വിവാദങ്ങളുണ്ടായിരുന്നു. ഞാന്‍ പഠിച്ച കോളേജിലും പാർട് ടൈം ആയി ജോലി ചെയ്യുന്ന സ്ഥലത്തും ഒരുപാട് സെലിബ്രിറ്റീസ് വരാറുണ്ട്. അവരോടൊപ്പം നിന്ന് എടുത്ത ഫോട്ടോ കണ്ടിട്ടാണ് പലരും ഞാന്‍ കോമണർ അല്ലെന്ന് പറഞ്ഞത്. ഞാനിപ്പോള്‍ പഠിപ്പിക്കുന്നവരിലും സെലിബ്രീറ്റിസുണ്ട്. ഇത്തരം ആരോപണങ്ങളോട് ഒന്നും പറയാനില്ലെന്നും ഒർജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ റസ്മിന്‍ വ്യക്തമാക്കുന്നു.

jasmin-resmin

തുടക്കത്തില്‍ ബിഗ് ബോസിലെ ആളുകള്‍ പറഞ്ഞിരുന്നത് റസ്മിനും റിഷാനയും ഒറ്റ മത്സരാർത്ഥികളായിട്ടാണ് കയറുന്നതെന്നായിരുന്നു. അതായത് നിഷാന നോമിനേഷനില്‍ വന്നാല്‍ റസ്മിനും, റസ്മിന്‍ നോമിനേഷനില്‍ വന്നാല്‍ നിഷാനയും വരുമെന്നും പറഞ്ഞു. എന്നാല്‍ നിഷാനയോട് അവർ അങ്ങനെ പറഞ്ഞിരുന്നില്ല. ഇതോടെ ഞങ്ങള്‍ കണ്‍ഫ്യൂഷനിലായി. പിന്നീട് ആദ്യ ആഴ്ചയിലെ നോമിനേഷന്‍ വന്നപ്പോഴാണ് എല്ലാം വ്യക്തമായത്. പവർ റൂമില്‍ നിന്നും ഇറങ്ങിയാല്‍ താന്‍ പുറത്താകുമെന്ന് നിഷാനയ്ക്ക് അറിയാമായിരുന്നു.

അത്യാവശ്യം ഗെയിം കളിക്കുന്ന ഒരാളായിരുന്നു ഞാന്‍. പിന്നെ ആവശ്യത്തിന് മാത്രമായിരുന്നു പ്രതികരിക്കാറുണ്ടായിരുന്നത്. അനാവശ്യകാര്യങ്ങളില്‍ ഇടപെടാറുണ്ടായിരുന്നില്ല. ആകെക്കൂടി ഇടപ്പെട്ടത് അഭിഷേകും അഭിഷേകും തമ്മിലുള്ള പ്രശ്നത്തിലാണ്. ഇതൊക്കെ കണ്ടതുകൊണ്ടായിരിക്കാം ഞാന്‍ ഇപ്പോള്‍ പുറത്താകേണ്ട ആളല്ലെന്ന് പ്രേക്ഷകർ പറയുന്നതെന്ന് തോന്നുവെന്നും റസ്മിന്‍ പറയുന്നു.

ജാസ്മിനും ഗബ്രിയുമായുള്ള സുഹൃദ്ബന്ധം റസ്മിന് തിരിച്ചടിയായെന്ന് ചിലർ പറയുന്നുണ്ട്. അവരുടെ ഇടയിലേക്ക് പോയത് എന്നെകുറച്ചൊക്കെ ബാധിച്ചിട്ടുണ്ടെന്നുള്ളതാണ് സത്യം. ജാസ്മിന്‍ അവിടെ അനുഭവിച്ച ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ഏതൊക്കെ കാര്യങ്ങള്‍ പുറത്ത് വന്നു എന്ന് അറിയില്ല. ഞാന്‍ പുറത്ത് ഇറങ്ങിയതിന് ശേഷം എപ്പിസോഡുകളും കണ്ടിട്ടില്ല.

എന്റെ ഒരു സുഹൃത്ത് മാനസികമായി വളരെ തളർന്ന് പോകുന്ന ഒരു ഘട്ടത്തില്‍ ഞാന്‍ അവളുടെ കൂടെ ഇരുന്നു. അതോടെ അവളുടെ പ്രശ്നങ്ങള്‍ എന്റേയും പ്രശ്നങ്ങളായി. അവള്‍ വിഷമിച്ചിരിക്കുമ്പോള്‍ എന്റെ ശ്രദ്ധ അവളിലേക്ക് പോയി. അതിലൊന്നും എനിക്ക് ഒരു കുറ്റബോധവുമില്ല. ഞാന്‍ ജനുവിനായിട്ടാണ് പെരുമാറിയത്. പുറത്തെ കാര്യമൊന്നും എനിക്ക് അറിയില്ല. അകത്ത് അവർ എങ്ങനെയാണോ പെരുമാറിയത്, അങ്ങനെയാണ് ഞാന്‍ അങ്ങോട്ട് കാണിച്ചത്. അവർ മാറി നിന്ന് സംസാരിച്ചതൊന്നും എനിക്ക് അറിയില്ല.

ജാസ്മിനും ഗബ്രിയും തമ്മില്‍ നല്ല സുഹൃദ്ബന്ധമുണ്ട്. ഒരു പരിധി കഴിഞ്ഞപ്പോള്‍ എന്താണ് ഈ ബന്ധമെന്ന് അവർക്ക് തന്നെ ഡിഫൈന്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അത്തരമൊരു ഘട്ടത്തില്‍ ജാസ്മിനും ഗബ്രിയുമൊക്കെ എന്നോട് സംസാരിച്ചിട്ടുണ്ട്. രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും വലിയ ഇഷ്ടമാണ്. എന്നാല്‍ ഒരു റിലേഷന്‍ഷിപ്പിലേക്ക് പോകാന്‍ രണ്ടുപേർക്കും പറ്റില്ല. അതിന് അവർക്ക് താല്‍പര്യവുമില്ലെന്നും റസ്മിന്‍ വ്യക്തമാക്കുന്നു.

ഒരു പെണ്‍കുട്ടിയായതുകൊണ്ട് തന്നെ ഗബ്രിയേക്കാള്‍ കൂടുതല്‍ ആരോപണം ഉണ്ടായത് ജാസ്മിന് നേർക്കാണ്. അവള്‍ക്ക് അതൊന്നും താങ്ങാനായില്ല. ജാസ്മിനെ സംബന്ധിച്ച് അവള്‍ക്ക് സംസാരിക്കാനും പിന്തുണയ്ക്കാനും എപ്പോഴും ഒരാള്‍ വേണം. ആ ഒരാളായിട്ടാണ് ഗബ്രിയെ തോന്നിയ്. ജാസ്മിന്‍ പുറത്ത് വന്നിട്ട് വേണം അവരുടെ റിലേഷന്‍ എന്തായിരുന്നുവെന്ന് ചോദിക്കാന്‍. ചിലപ്പോഴൊക്കെ എനിക്കും സംശയം തോന്നിയിരുന്നു. എന്നാല്‍ നീ ഉദ്ദേശിക്കുന്നത് പോകില്ല, ആ ഒരു ലെവലിലേക്ക് ഞാന്‍ പോയിട്ടില്ലെന്നും ജാസ്മിന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും റസ്മിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+