അഭിഷേകിന്റെ അമ്മയേയും പെങ്ങളേയും ഞാനെന്തേലും ചെയ്യുമോ? സ്ത്രീകളുടെ ബാത്ത്റൂമില്‍ കയറിയാലെന്താ: ശ്രുതി സിത്താര
വിദ്യാർത്ഥികള്‍ക്കിടയില്‍ ലൈംഗിക വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും അതിനെക്കുറിച്ച് വ്യക്തമായി സംസാരിക്കാന്‍ അറിയാവുന്ന അധ്യാപകർ ഇല്ലെന്നുള്ളത് വലിയ പോരായ്മയാണെന്ന് ട്രാന്‍സ് വുമണ്‍ ശ്രുതി സിത്താര. അറിവിന്റെ പരിമിതിയാണ്, അധ്യാപകരെ കുറ്റം പറയാന്‍ പറ്റില്ല. അവർക്കും അത് സംബന്ധിച്ച വ്യക്തമായ ക്ലാസുകള്‍ ലഭിച്ചിട്ടില്ല. അവർക്ക് കൃത്യമായ ക്ലാസുകള്‍ നല്‍കിയാല്‍ മാത്രമേ വിദ്യാർത്ഥികളെ പഠിപ്പിക്കാന്‍ കഴിയൂ എന്നും ശ്രുതി വ്യക്തമാക്കുന്നു.
ലൈംഗിക വിദ്യാഭ്യാസം കുട്ടികളെ മോശമായി ബാധിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. കോളേജുകളിലും സ്കൂളുകളിലും സ്ഥിരമായി ക്ലാസ് എടുക്കാന്‍ പോകുന്ന വ്യക്തിയാണ് ഞാന്‍. ജെന്‍ഡന്‍, സെക്സ്, സെക്ഷ്യാലിറ്റി, അതിന്റെ വ്യത്യാസങ്ങള്‍ എന്താണ് എന്നതിനോടൊപ്പം തന്നെ എന്റെ ജീവിതവുമാണ് പറയുക. ഇതൊക്കെ കേട്ട് ഏതെങ്കിലും ഒരു കുട്ടി നാളെ പെണ്ണായി ജീവിക്കാമെന്ന് പറഞ്ഞ് വരില്ല.

നമ്മുടെ ചുറ്റില്‍ നിന്നും ആരെങ്കിലും ഗേ ആയിട്ടോ ലെസ്ബിയനായിട്ടോ ഐഡന്റിഫൈ ചെയ്ത് വരുമ്പോള്‍ അവരെ ചേർത്ത് നിർത്താനാകുന്ന തരത്തിലേക്ക് അവരുടെ മാനസിക നിലവാരത്തെ ഉയർത്തുക എന്നുള്ളതാണ് നമ്മള്‍ ചെയ്യുന്നത്. നമ്മുടെ ലൈഫിനെക്കുറിച്ച് നമുക്കേ പറയാന്‍ സാധിക്കൂ. ഞങ്ങള്‍ ആരേയും ദുരുപയോഗം ചെയ്യാറില്ല. കുട്ടികളെയൊക്കെ അത്രത്തോളം സ്നേഹത്തോടെ കാണുന്നവരാണ് ട്രാന്‍സ് വുമണ്‍സെന്നും ശ്രുതി കൂട്ടിച്ചേർക്കുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി.
അഭിമുഖത്തില്‍ ശ്രുതിക്ക് മുമ്പില്‍ "എന്റെ അമ്മയോ പെങ്ങളോ പോകുന്ന ബാത്ത്റൂമില്‍ ട്രാന്‍സ് ജന്‍ഡേഴ്സിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ഞാന്‍ അതിനെ പ്രതിരോധിക്കും" എന്ന ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം അഭിഷേക് ശ്രീകുമാർ നടത്തിയ ഒരു പ്രസ്താവനയും അവതാരകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അഭിഷേകിന്റെ അമ്മയും പെങ്ങളും ഉള്ള സ്ഥലത്ത് ഞാനാണ് പോകുന്നതെങ്കില്‍ ഞാന്‍ അവരെ എന്ത് ചെയ്യാനാണ്. ഒരിക്കലും ഞാന്‍ അവരെ ഉപദ്രവിക്കുന്നില്ല. മുതലെടുക്കുന്ന ആളുകള്‍ എല്ല വിഭാഗങ്ങളിലും എല്ലായിടത്തും ഉണ്ടാകും. അഭിഷേക് പറഞ്ഞ ഉദാഹരണം വെച്ച് തന്നെ നോക്കിയാല്‍ അത്തരത്തില്‍ ദുരുപയോഗം ചെയ്യുക ഒരു മെയില്‍ പ്രിവിലേജുള്ള വ്യക്തിയായിരിക്കും. അവിടെ ഇത് സംബന്ധിച്ച വിദ്യാഭ്യാം കൊടുക്കേണ്ടത് അവർക്കാണെന്നും ശ്രുതി പറയുന്നു.
ജെന്‍ഡ്രല്‍ നൂട്രല്‍ ബാത്ത് റൂമുകള്‍ നമ്മുടെ സമൂഹത്തില്‍ വരേണ്ടതുണ്ട്. അത്തരത്തിലുള്ള ബാത്ത് റൂമുകള്‍ വന്നാല്‍ എല്ലാവരും ഒരുമിച്ച് പോയി ഇരിക്കുകയാണെന്നോ അല്ലെങ്കില്‍ അവിടെ വേറെ എന്തെങ്കിലും കാര്യത്തിനുള്ള സൌകര്യങ്ങള്‍ ഏർപ്പെടുത്തുന്നു എന്നതടക്കമുള്ള വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ശ്രുതി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications