Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ - ജബ്രി ലീലകളാണ് ബിഗ് ബോസിന് വേണ്ടതെങ്കില്‍ അങ്ങേരെ പറഞ്ഞു വിടുന്നതാണ് നല്ലത്: കലിപ്പ്

വൈല്‍ഡ് കാർഡ് എന്‍ട്രിയായി വന്ന ദിവസം മുതല്‍ തന്നെ ബിഗ് ബോസ് വീടിനുള്ളില്‍ നിറഞ്ഞ് നിന്ന മത്സരാർത്ഥിയായിരുന്നു സിബിന്‍. ജാസ്മിന്‍ - ഗബ്രി എന്നിവരെ ലക്ഷ്യം വെച്ചതോടെ വലിയൊരു വിഭാഗം ആരാധകരുടെ പിന്തുണയും അദ്ദേഹത്തിന് നേടിയെടുക്കാന്‍ സാധിച്ചു. എന്നാല്‍ ഈ വീക്കെന്‍ഡില്‍ ഷോയിലേക്ക് വന്ന മോഹന്‍ലാല്‍ അക്ഷരാർത്ഥത്തില്‍ വറുത്തെടുക്കുകയായിരുന്നു.

ജാസ്മിനോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് പവർ ടീമില്‍ നിന്നും പുറത്താക്കുക, അടുത്ത ആഴ്ച ഡയറക്ട് നോമിനേഷനില്‍ ഇടുക തുടങ്ങിയ ശിക്ഷകളും മോഹന്‍ലാല്‍ സിബിന് നല്‍കി. സിബിന്‍ വിരുദ്ധർക്ക് ഇത് സന്തോഷിക്കാനുള്ള വക നല്‍കിയെങ്കിലും മറുവശത്ത് സിബിനെ പിന്തുണച്ചും നിരവധി ആളുകള്‍ വരുന്നുണ്ട്. എന്തൊക്കെ ബാലൻസിംഗ് നടത്തിയാലും ഇന്നലത്തെ എപ്പിസോഡിൽ സിബിനെ അപമാനിച്ചത് കുറച്ചു കൂടി പോയി എന്നാണ് ഒരു പ്രേക്ഷകന്‍ കുറിക്കുന്നത്. ഫേസ്ബുക്കിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ പങ്കുവെച്ച ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmine-gabri

ഇന്ന് എന്തൊക്കെ ബാലൻസിംഗ് നടത്തിയാലും ഇന്നലത്തെ എപ്പിസോഡിൽ സിബിനെ അപമാനിച്ചത് കുറച്ചു കൂടി പോയി. ഇതിനു മാത്രം എന്ത് മഹാപാതകം ആണ് അങ്ങേരു അവിടെ കാണിച്ചത് ? തെറി ആംഗ്യം കാണിച്ചതോ ? സീസൺ 4 കണ്ടവർ ആണ് ഇവിടെ ഇരിക്കുന്നത് ആ സീസണിൽ വെറുതെ കൈ വീശി കാണിക്കുന്ന ലാഘവത്തിൽ ആളുകൾ കാണിച്ച കാര്യം ആണ് ഇപ്പൊ വല്യ മഹാ പാതകം ..എന്നാലോ തെറി വിളിക്കുന്നവർക്ക് സ്നേഹ ശാസന " എന്താ മോനെ തെറി വിളി മോശം അല്ലെ ?"

പവർ ടീം നെ ഒരു വശത്തു പ്രശംസിക്കും എന്നാൽ അതിന്റെ ഇടക്ക് ആ പവർ ടീം ചെയ്ത എല്ലാ നല്ല കാര്യങ്ങൾക്കും കാരണം ആയ സിബിൻ അടിച്ചു താഴ്ത്തും. ഡയറക്ട് നോമിനേഷനിൽ ഇട്ടു. പവർ ടീമിൽ നിന്ന് പുറത്താക്കി ശെരി സമ്മതിച്ചു. പക്ഷെ ആ ടാസ്കിനിടക്ക് തന്നെ അങ്ങേരെ ആ റൂമിൽ നിന്ന് ചവിട്ടി പുറത്താക്കേണ്ട എന്ത് കാര്യം ആയിരുന്നു ഉള്ളത് ? മനുഷ്യനെ ഹ്യുമിലിയേറ്റു ചെയ്യുന്നതിന് ഒരു പരിധി ഇല്ലേ ?

അവിടെ ഇരുന്നു ആരൊക്കെ എന്തൊക്കെ വൃത്തികേടുകൾ വിളിച്ചു പറയുന്നു ലൈവിൽ. എന്നിട്ട് വീഡിയോയിൽ കാണിച്ച മഹാ പാതകം "കാലിൽ വാരി നിലത്തടിച്ചേനെ " എന്ന് പറഞ്ഞത്. എന്റമ്മോ കേരളം ഞെട്ടി വിറച്ചു ആ ഗൂഢാലോചന കണ്ടിട്ട് . ഇങ്ങേരു വന്ന രണ്ടാഴ്ച ആണ് ബിഗ് ബോസ് ബിസി ആയതു. ബിഗ് ബോസിന് വേണ്ടത് ജാസ്മിന്‍ - ജബ്രി ലീലകൾ ആണെങ്കിൽ അങ്ങേരെ പറഞ്ഞു വിട്ടേക്ക്.

കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉള്ളവർക്ക് ഇതൊന്നും കുഴപ്പം ഇല്ല. പുറത്തു കമ്മിറ്റ്മെന്റ് ഉണ്ടെങ്കിലും ഇവിടെ കമ്മിറ്റഡ് ആവാൻ മടിയില്ല എന്നൊക്കെ പറയുന്ന തരം ഉളുപ്പില്ലായ്മ ഉള്ളവർക്ക് ഇതൊക്കെ കേട്ടാലും കുഴപ്പം ഇല്ല " ലാലേട്ടാ.. ഞാൻ മറന്നു ലാലേട്ടാ" .. " ലാലേട്ടാ എനിക്ക് വീട്ടിലും വൃത്തിയില്ല ലാലേട്ടാ " എന്നൊക്കെ പറഞ്ഞു നിൽക്കാം ഒരു മടിയും കൂടാതെ.

സിബിൻ സാധാരണ മനുഷ്യനാണ്. ഷോ എന്റർടൈനിംഗ് ആക്കാൻ മാത്രമേ അങ്ങേരു ശ്രമിച്ചിട്ടുള്ളു. അതിനു ഇങ്ങനെ ഹ്യുമിലിയേറ്റ് ചെയ്‌താൽ ചിലപ്പോ അത് അങ്ങേരു താങ്ങില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+