ഗബ്രിയാണ് സോൾമേറ്റ് എങ്കിൽ പുറത്തുള്ളയാൾ ആരാണ്? ജാസ്മിൻ മറുപടി നൽകിയത് ഇങ്ങനെ;നോറ പറയുന്നു
ജാസ്മിനെതിരെ തുറന്നടിച്ച് ബിഗ് സീസൺ 6 മത്സരാർത്ഥിയായിരുന്ന നോറ. പുറത്തൊരു സോൾമേറ്റ് ഉണ്ടെന്ന് പറഞ്ഞ് അകത്ത് ഹൗസിനുള്ളിൽ കാണിക്കുന്നത് എന്താണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്തൊക്കെ സംഭവിച്ചാലും അതിനെയൊക്കെ ജാസ്മിൻ അതിജീവിക്കുമെന്ന് തന്നെയാണ് തോന്നിയിട്ടുള്ളതെന്നും നോറ പറഞ്ഞു. ജാംഗോ സ്പേസിനോടാണ് നോറയുടെ പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്
'വൈൽഡ് കാർഡ് വന്നപ്പോഴാണ് ജാസ്മിൻ-ഗബ്രി ബന്ധം ഹൗസിനുള്ളിൽ ചർച്ചയായത്. അതുവരെ അവഗണിച്ച് വിടുകയായിരുന്നു. ജാസ്മിനോട് ആ ബന്ധത്തെ കുറിച്ച് ഞാൻ ചോദിച്ചിട്ടുണ്ട്. പുറത്ത് സോൾമേറ്റ് ഉണ്ടെന്ന് ജാസ്മിൻ പറഞ്ഞിട്ടുണ്ട്. പിന്നെ ഇവിടെ കാണിക്കുന്നത് എന്താണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇനി ഇതാണ് നിന്റെ സോൾമേറ്റ് എങ്കിൽ പുറത്തുള്ളത് അപ്പോൾ ആരാണ്. അത് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞ് ഇത് സോൾമേറ്റിന്റെ അടുത്ത് ആവരുത് എന്ന് പറഞ്ഞ് നിൽക്കുകയാണെന്നാണ്. അങ്ങനെ ആവരുത് എന്നാണെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഒന്നുകിൽ നോ പറയുക, അല്ല യെസ് പറയുക. എന്നിട്ട് ക്ലാരിറ്റി തരിക.

ജാസ്മിൻ പുറത്ത് വരുമ്പോൾ അവൾ സർവൈവ് ചെയ്യും. സോൾ മേറ്റിന്റെ അടുത്തെത്തിയെന്ന് പറയുന്ന ഗബ്രി പോയപ്പോൾ അവൾ സർവൈവ് ചെയ്തിട്ടുണ്ട്. വിവാഹം ഉറപ്പിച്ച് വന്നിട്ടും ബിഗ് ബോസിനുള്ളിൽ അവൾ പെരുമാറിയില്ലേ. അവൾ സർവൈവ് ചെയ്യുമെന്ന് വിചാരിക്കുന്നു.
ഞാൻ കാമറയുടെ അടുത്ത് പോയി സംസാരിക്കുന്നത് കാമറ എന്നിൽ നിന്നും ഒഴിഞ്ഞ് മാറില്ലല്ലോ. അവിടുത്തെ ഏറ്റവും ശക്തയായ മത്സരാർത്ഥിയായിരുന്നു ഞാൻ. അവർക്കെന്നെ താഴെയിറക്കണമായിരുന്നു. അതുകൊണ്ടാണ് അവിടെയുള്ളവരെല്ലാം എന്നെ അവഗണിച്ചത്.
ഞാൻ കരയുന്നുവെന്നാണ് എനിക്കെതിരായ വിമർശനങ്ങളിൽ ഒന്ന്. അവിടെ കരയാത്ത ആരാണുള്ളത്. ജാസ്മിനും ജാൻമണിച്ചേച്ചിയുമൊക്കെ കരഞ്ഞിട്ടില്ലേ.അതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ കാമറയോട് സംസാരിക്കുന്നുവെന്നാണ് മറ്റൊരു വിമർശനം. എത്ര പേർ അവിടെ ക്യാമറ സ്പേസ് എടുക്കുന്നുണ്ട്. ആ ഹൗസിൽ നടക്കുന്നതെല്ലാം കാമറയിലാണ്. പിന്നെ കാമറ സ്പേസ് എടുക്കുന്നുവെന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്?', ജാസ്മിൻ ചോദിച്ചു.
ബിഗ് ബോസിൽ നിലവിലുളള ടോപ് ഫൈവിൽ അർജുൻ കപ്പടിക്കണമെന്നാണ് എനിക്ക് തോന്നിയ്. ഞാനും അർജുനും തമ്മിൽ ഒരു ഘട്ടമായപ്പോൾ കണക്ഷൻ കട്ടായിരുന്നു. ഡെന്നും നെസ്റ്റും തമ്മിലുണ്ടായ ഒരു തർക്കത്തിൽ അർജുനാണ് അവിടെ പ്രശ്നം ഉണ്ടാക്കിയതെന്ന് എനിക്ക് അറിയാം. പക്ഷെ അർജുൻ അത് എന്റെ തലയിൽ ഇട്ടതായി എനിക്ക് തോന്നിയിട്ടുണ്ട്. അക്കാര്യം അർജുന് വേണമെങ്കിൽ ക്ലിയർ ചെയ്യാമായിരുന്നു. പക്ഷെ ഞാൻ ഇറങ്ങും വരേയും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.
ബിഗ് ബോസിൽ എനിക്ക് കുറച്ചെങ്കിലും ഇഷ്ടം തോന്നിയത് റെസ്മിനോടാണ്. അവൾ ആരേയും പിന്നിൽ നിന്ന് കുത്താറില്ല. ജിന്റോ ചേട്ടന് സെക്ഷ്വൽ ഫ്രസ്ട്രേഷൻ ഉണ്ടെന്ന് ജാസ്മിൻ പറഞ്ഞിട്ടുണ്ട്. ആ വാക്കിന്റെയൊക്കെ അർത്ഥം അറിയാതെ ചുമ്മാ പറഞ്ഞ് നടക്കുകയാണ്. ജിന്റോ അങ്ങനെയൊരാൾ ആണെങ്കിൽ ബിഗ് ബോസ് അയാളെ പുറത്താക്കില്ലേ. ബിഗ് ബോസ് ഹൗസിനുള്ളിൽ ഉള്ളവർ തന്നെ ജിന്റോ ചേട്ടനെ അനുമോദിച്ച് കൊണ്ടുപോകുന്നത് ഒട്ടും എത്തിക്സ് ഇല്ലാത്ത ആൾക്ക് കപ്പ് കിട്ടില്ലെന്നൊരു ചിന്ത അവിടെയുള്ളവർക്ക് ഉള്ളത് കൊണ്ടാണ്. അതുകൊണ്ടാണ് അവർ മറ്റ് ശക്തരായ മത്സരാർത്ഥികളെഅടിച്ച് പുറത്തിടാൻ നോക്കിയത്.












Click it and Unblock the Notifications