Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ കപ്പ് നേടിയാൽ അതാണ് സംഭവിക്കുക; അർജുന്റെ യഥാർത്ഥ സ്വഭാവം കണ്ടതല്ലേ'

ബിഗ് ബോസ് മലയാളം സീസൺ 6 ഫൈനലിന് ഇനി വെറും ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ആര് കപ്പടിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ നിലവിൽ ബിഗ് ബോസിൽ തുടരുന്ന ആറ് പേരിൽ ആരാണ് കപ്പടിക്കാൻ യോഗ്യതയുള്ളയാൾ എന്ന് പറയുന്ന ആരാധകന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'ബിഗ്ഗ്‌ബോസ് മലയാളം സീസൺ 6ന്റെ ട്രോഫി ഉയർത്താൻ ഇവരിൽ ആർക്കാണ് അർഹത? ടോപ്പ് 6 മത്സരാർഥികളെ നമുക്ക് വിശകലം ചെയ്യാം..

ജിന്റോ പരസ്പര ബഹുമാനത്തോടെ സംസാരിക്കാൻ അറിയാത്ത വ്യക്തിയാണ്. പലപ്പോഴും മോശം വാക്കുകൾ ഉപയോഗിക്കുകയും ഉത്തരം മുട്ടുമ്പോൾ ഫാർട്ട് ചെയ്ത് ഇതാണ് മറുപടി എന്ന തരം താഴ്ന്ന രീതിയിൽ ഒരു നാഷണൽ ടെലിവിഷനിൽ ചെയ്ത വ്യക്തിയാണ്. ഇതുപോലെ മോശം പ്രതികരണം മറ്റാരെങ്കിലും ചെയ്ത് കാണുമോ? ഇല്ല, ആ ക്രെഡിറ്റ്‌ ജിന്റോയ്ക്ക് എടുക്കാം കൂടെ അതു ഞ്യായികരിക്കാൻ വരുന്ന പിആർ, അന്തം ഫാൻസിനും.

arjunjas

ഒരു വര മായ്ക്കാതെ അത് ചെറുതാക്കാൻ അതിനടുത്തു അതിലും വലിയ വര വരച്ചാൽ മതി എന്ന് പറയുംപോലെ ജിന്റോയുടെ പേഴ്സൺ ഹൈജീൻ അധികം ചർച്ച ചെയ്യാതെ പോയത് അതിലും വളരെയധികം മോശമായി പല പ്രവർത്തികൾ ജാസ്മിൻ ചെയ്തത് കാരണമാണ്. കിച്ചണിൽ ബാത്‌റൂമിലെ ചൂൽ വയ്ക്കുക കൈകൊണ്ട് ദോശമാവ് രുചിക്കുക ഇതുപോലെ കണ്ടാൽ അറപ്പ് തോന്നും തരത്തിലുള്ള മോശം പ്രവർത്തികൾ ജിന്റോയിൽ നിന്നും വന്നിരുന്നു.. നുണ പറയുന്ന കാര്യത്തിൽ മറ്റാർക്കും ജിന്റോയെ തോൽപ്പിക്കാൻ ആവില്ല, പറഞ്ഞ കാര്യം പറഞ്ഞില്ലെന്നു പറയാനും പറയാത്ത കാര്യം പറഞ്ഞെന്ന് പറയാനും ഉള്ള ജിന്റോയുടെ മിടുക്ക് പല തവണ നമ്മൾ കണ്ടതാണ്. ഇയാളാണോ ഫാൻസ്‌ പറയുന്ന പച്ചയായ മനുഷ്യൻ? ഇതാണോ ഫാൻസ്‌ പറയുന്ന നല്ല വ്യക്തിത്വത്തിനു ഉടമ? ഇയാളാണോ ട്രോഫി ഉയർത്തേണ്ടത്? ഇതുപോലെ മോശം പ്രവർത്തികൾ ചെയുകയും ഒരു തരി നാണം ഇല്ലാതെ പച്ച കള്ളം പറയുകയും ചെയ്യുന്ന വ്യക്തിയാണോ ട്രോഫി ഉയർത്തേണ്ടത്?

ജാസ്മിൻ, ബിഗ്ഗ്‌ബോസ് മലയാളം ചരിത്രത്തിലെ ഏറ്റവും മോശം മത്സരാർഥി.. അതിന് ഒരുപാട് ഉദാഹരണങ്ങൾ മുന്നിൽ ഉണ്ട്. ജബ്രി കോമ്പോ വെറുപ്പിക്കൽ മുതൽ തുടങ്ങിയതാണ് ജാസ്മിൻ എന്ന വ്യക്തിയുടെ മോശം കളികളും പ്രവർത്തികളും. ചായയിലേക്ക് തുമ്മിയ ശേഷം ടേസ്റ്റ് കൂടട്ടെ എന്ന് പറഞ്ഞു നിങ്ങൾക്ക് ചായ തരുന്ന ഒരു വ്യക്തി നിങ്ങളുടെ പരിചയത്തിൽ ബന്ധത്തിലോ ഉണ്ടെകിൽ എങ്ങനെയാകും അവരോട് പെരുമാറുക. (അതും ഞ്യായികരിക്കാൻ വരുന്ന പിആർ സംഘം ജാസ്മിന്റെ മറ്റൊരു ശാപം)
സ്വന്തമായി പ്രത്യകം പറഞ്ഞു ഉണ്ടാക്കിയ വൊക്കാബുലറി ഉള്ള വ്യക്തിയാണ് ജാസ്മിൻ, ഉപയോഗിച്ച വാക്കുകളിലേക്ക് ഞാൻ കടക്കുന്നില്ല ജാസ്മിന്റെ മൊഴിമുത്തുകൾ എല്ലാവർക്കും അറിയാമെന്നു കരുതുന്നു..സ്പെഷ്യൽ എഡിഷൻ വൊക്കാബുലറി ഉള്ള ജാസ്മിന്റെ നിഘണ്ടുവിൽ പരസ്പര ബഹുമാനം ഹൈജീൻ എന്നീ വാക്കുകൾ ഇല്ല, എന്നത് മാത്രമല്ല നാളിതുവരെ അവ എഴുതി ചേർക്കാനും ശ്രമിച്ചിട്ടില്ല.

ബിബി ടീം ഇതുപോലെ സപ്പോർട്ട് ചെയ്ത മറ്റൊരു മത്സരാർഥി ഉണ്ടോ? ഷോയുടെ ക്രെഡിബിളിറ്റി വരെ ജാസ്മിനെ സപ്പോർട്ട് ചെയ്ത് ഇല്ലാതാക്കിയില്ലേ. അതോടൊപ്പം ജാസ്മിന്റെ പിതാവും ഈ സീസണിലെ ഒരു ഗെയിമറായി മാറി, ബ്ലോക്ക്‌ അഭിനയിച്ചു ഹൗസിലേക്ക് വിളിച്ച് എങ്ങനെ കളിക്കണം എന്ന നിർദ്ദേശം നൽകുക, വൈൽഡ് കാർഡായി കയറുന്ന വ്യക്തിയെ വിളിച്ചു മകൾക്ക് മെസ്സേജ് പാസ്സ് ചെയ്യുക. എന്താലേ ഇതാണോ ലോകത്തിൽ കഥ അറിയാതെ നിൽക്കുന്നത്..
പുറത്ത് ഒരാൾക്ക് വാക്ക് കൊടുത്ത ശേഷം ഉള്ളിൽ മറ്റൊരാളുമായി ക്ലാരിറ്റി ഇല്ലാത്ത ബന്ധം സ്ഥാപിക്കാൻ ഒരു മടിയും ഇല്ലാത്ത ജാസ്മിനാണോ ട്രോഫി ഉയർത്തേണ്ടത്?

തുമ്മിയും തുപ്പിയും ടേസ്റ്റ് കൂട്ടി മറ്റുള്ളവർക്ക് ചായ നൽകുന്ന വ്യക്തിയാണോ ട്രോഫി ഉയർത്തേണ്ടത്? പരസ്പര ബഹുമാനം ഇല്ലാതെ പെരുമാറുന്ന ജാസ്മിനെയാണോ കാണികൾ കണ്ടു പഠിക്കേണ്ടത്. ആലോചിച്ചു നോക്കു പിആർ ടീം ആഗ്രഹിക്കുന്ന പോലെ ജാസ്മിൻ ട്രോഫി നേടിയാൽ ഇതുവരെ ജയിച്ച മത്സരാർഥികളുടെ സ്റ്റാൻഡേർഡ് കൂടിയല്ലേ ഇടിയുന്നത്. ഇതുപോലെ ഒരാൾക്ക് ട്രോഫി നേടാനാകും എന്നായാൽ ബിഗ്ഗ്‌ബോസ് ട്രോഫിയുടെ ട്രോഫിയുടെ മൂല്യം തന്നെ ഇല്ലാതെയാകും.

ഋഷി എന്നും മറ്റൊരാളെ ഡിപെൻഡ് ചെയ്തുകൊണ്ടാണ് കളിച്ചിട്ടുള്ളത് റോക്കി മുതൽ അൻസിബ വഴി ഇപ്പോൾ അഭിയിൽ എത്തി നിൽക്കുന്നു. ഋഷി ഒരുതരത്തിലും ട്രോഫി ഉയർത്താൻ അർഹനല്ല അത് അവനും അറിയാം. അതിനാൽ ആകാം ഋഷിക്ക് ട്രോഫി നേടണം എന്ന് സ്വന്തമായി പോലും ആഗ്രഹം ഇല്ലാത്തത്. അതിനാൽ തന്നെ ഋഷിയുടെ ചാപ്റ്റർ അധികം നീട്ടുന്നില്ല.

ശ്രീതുവും അവളുടെ ബോഡി ഗാർഡ് അർജുനെയും രണ്ട് മത്സരാർഥികൾ ആയി കാണാൻ സാധിക്കാത്തത് കൊണ്ട് ഒന്നിച്ചു വിശകലനം ചെയ്യാം. ഫേക്ക് ട്രാക്ക് പിടിച്ചാണ് രണ്ടുപേരും ഇതുവരെ നിന്നത്. ജിന്റോയുടെ ഹൈജീൻ ഇഷ്യൂ ജാസ്മിനിൽ മങ്ങിയത് പോലെ ഇവിടെ ശ്രീജുൻ കോമ്പോ അതികം നെഗറ്റിവ് വരാത്തതിന് കാരണം ജബ്രി കോമ്പോ ആയിരുന്നു.. എന്താണ് ഇവർ രണ്ടും അവിടെ ചെയ്തിട്ടുള്ളത് ജനങ്ങളെ പറ്റിച്ചു ഇത്ര ദിവസം തള്ളി നീക്കി അത്ര തന്നെ ഇവർ പ്രണയത്തിലാണോ സൗഹൃദത്തിലാണോ എന്താണ് ഇവരുടെ റിലേഷൻ? ഇതും മറ്റൊരു ക്ലാരിറ്റി ഇല്ലാത്ത ബന്ധം മാത്രമാണ്. ശ്രീതു വ്യക്തിപരമായി ഒന്നും ചെയ്തിട്ടില്ല എന്ന് പറയാൻ സാധിക്കില്ല കാരണം ആവശ്യത്തിനും അനാവശ്യത്തിനും ക്യൂട്ട്നെസ്സ് വിതറിയിട്ടുണ്ട്. അർജുൻ ഒറ്റക്ക് ചെയ്തത് സ്ത്രീകളുടെ വേഷം അണിഞ്ഞുള്ള അഭിനയമാണ്, അതിൽ നോറയെ ചെയ്തപ്പോഴാണ് അർജുൻ അവിടെ ഉള്ള കാര്യം സാധാരണ പ്രേക്ഷകർ ഓർത്തത്‌..

കൂടാതെ അർജുൻ നന്മ മരം കളിച്ചാണ് ഹൗസിൽ എല്ലാവരെയും കയ്യിൽ എടുത്തതും അവന്റെ ശരിയായി സ്വഭാവം രണ്ട് മൂന്ന് തവണ പുറത്ത് വന്നത് ആരും മറന്നു കാണില്ല. പവർ റൂമിൽ കയറിയപ്പോൾ എന്തായിരുന്നു ക്യാരക്ടർ ചേഞ്ച്‌ വേസ്റ്റ് ഇഷ്യൂ ജിന്റോയോടുള്ള പെരുമാറ്റം തുടങ്ങിയവ.90 ദിവസം നന്മ മരവും ഫേക്ക് കോമ്പോയും കളിച്ചു ഗെയിം നശിപ്പിച്ച ഇവരാണോ ട്രോഫി ഉയർത്തേണ്ടത്? Individual ഗെയിം ആയ ബിഗ്ഗ്‌ബോസ് ഗെയിം ഷോ കോമ്പോ ഗെയിം ആക്കി മാറ്റിയ ഇവർക്കണോ ജനങ്ങൾ ട്രോഫി കൊടുക്കേണ്ടത്?

ഇനി അഭിയിലേക്ക് വരാം.. സിമ്പു നായകനായി സിലമ്പാട്ടം ചിത്രത്തിലെ ഒരു വരിയാണ് ഓർമ്മയിലേക്ക് വരുന്നത് 'കെട്ടവനെന്ന് പേരെടുത്ത നല്ലവന്താ'.ലാലേട്ടൻ ചീത്ത പറഞ്ഞത് കെട്ട് കരഞ്ഞു ഇറങ്ങി പോയി ഇപ്പോഴും പുറത്ത് കരച്ചിൽ തുടരുന്ന ഒരു മത്സരാർഥിയുണ്ട് എന്നാൽ അതെ മത്സരാർഥി കയറിയ ദിവസം തന്നെയാണ് അഭിയും കയറിയത്. തന്റെ നിലപാട് തുറന്ന് പറഞ്ഞതിന് ഒൻപത് വോട്ട് നൽകി നോമിനെഷനും, വീക്കെൻഡ് എപ്പിസോഡ്ൽ യെല്ലോ കാർഡും രണ്ടാഴ്ച തുടർ നോമിനെഷനും, പവർ റൂമും നിഷേധിച്ചു, എന്നാൽ ഇതൊന്നും അഭിയെ ബാധിച്ചില്ല ഒരു നിമിഷം പോലും അഭിയെ തകർക്കാൻ ബിബി ടീമിനോ ഹോസ്റ്റിനോ സഹ മത്സരാർഥികൾക്കോ കഴിഞ്ഞില്ല.

പുഞ്ചിരിയോടെ എല്ലാം ഫേസ് ചെയ്ത് അഭി മുന്നോട്ട് നീങ്ങി. ഫിസിക്കൽ ടാസ്ക്കിൽ അഭിയെ സ്പർശിക്കാൻ പോലും മറ്റുള്ള ഒരു മത്സരാർഥികൾക്കും സാധിച്ചിട്ടില്ല.. (അഭി aggressive ആയാണ് കളിക്കുന്നത് എന്ന് മറ്റുള്ള ഫാൻസ്‌ പറയുന്നത് കേൾക്കാം എന്നാൽ പാൽകുപ്പി ടീംസ് മനസിലാക്കാത്ത ഒരു കാര്യം സൂചിപ്പിക്കാം ഈ സീസണിൽ ഫിസിക്കൽ ടാസ്ക്ക് വളരെ കുറവായിരുന്നു അതിനാലാണ് ചെറിയ ഉന്തും തള്ളും പ്രശ്നമായി തോന്നുന്നത്.) മെന്റലിയും ഫിസിക്കലിയും ഇത്രയും സ്ട്രോങ്ങായ മറ്റൊരു മത്സരാർഥി ഈ സീസണിൽ ഇല്ല.

മനുഷ്യന് ബേസിക് ആയി ഉണ്ടാകേണ്ട പരസ്പര ബഹുമാനം ഹൈജീൻ ഇല്ലാത്ത ജാസ്മിൻ ജിന്റോ എന്നിവരെ അഭിയുമായി കമ്പെയർ ചെയ്യുന്നത് തന്നെ തെറ്റാണ് കാരണം അഭി എവിടെയും മോശം വാക്കുകളോ അറപ്പ് ഉളവാക്കുന്ന പ്രവർത്തികളോ ചെയ്തിട്ടില്ല. വാസ്തവത്തിൽ എന്താണ് അഭിക്ക് നെഗറ്റീവ് ആയി ഉള്ളത്? ഒന്നുമില്ല, അത് അറിയാവുന്ന ജാസ്മിൻ പിആർ സംഘം അഭി ബീൻ ബാഗിൽ ഇരിക്കുന്നെ എന്നെല്ലാം പറഞ്ഞു കരയുന്നത് കാണാം അതിലെ വിരോധാഭാസം ആരും കാണാതെ പോകരുത്, കൺഫെഷൻ റൂമിൽ മണിക്കൂറുകൾ റെസ്മിനെ കേട്ടിപിടിച്ച് കിടന്നുറങ്ങിയ ജാസ്മിൻന്റെ പിആർ സംഘമാണ് അഭിയെ കുറ്റം പറയുന്നത്.

ഓരോ ബിഗ്ഗ്‌ബോസ് സീസണും ഒരു ഉത്സവം പോലെയാണ് . ഒന്നാം സീസൺ മുതൽ ഷോ കാണുന്നവരും, ചില സീസണുകൾ മിസ്സായവരും ഉണ്ടാകാം. ബിഗ്ഗ്ബോസ്സ് ഷോയ്ക്ക് ഒരു ക്വാളിറ്റി ഉണ്ട്, ആ ക്വാളിറ്റി നഷ്ടപ്പെടുത്തുന്ന ഒരു വിജയി ഉണ്ടാവരുത് എന്നാണ് ആഗ്രഹം. അങ്ങനെ നോക്കിയാൽ ആർക്കാണ് ട്രോഫി ഉയർത്താനുള്ള അർഹത?

അത് അഭിയ്ക്ക് മാത്രമാണ്. അതെ, ഈ സീസണിലെ ട്രോഫി ഉയർത്താൻ അർഹതയുള്ള ഏക മത്സരാർഥി അഭിഷേക് ശ്രീകുമാർ ഫ്രണ്ട്‌സ്, വോട്ടുകൾ നൽകും മുൻപ് ചിന്തിക്കുക പരസ്പര ബഹുമാനത്തോടെ സംസാരിക്കാനും പേർസണൽ ഹൈജീൻ കീപ്പ് ചെയ്യാനും സാധിക്കാത്ത കൈകൾ ട്രോഫി ഉയർത്തണോ? കോമ്പോ കളിച്ച് ജനങ്ങൾ പറ്റിക്കുന്നവർ ട്രോഫി ഉയർത്തണോ?. ജെനുവിൻ ആയി കളിച്ചും നിന്നും കയറി വന്ന അഭിക്കല്ലേ ട്രോഫി ഉയർത്താനുള്ള യോഗ്യത. അഭി ട്രോഫി ഉയർത്തുമ്പോൾ നിലനിൽക്കുന്നത് നമ്മൾ ഏവരും ഇഷ്ടപെട്ട ഷോയുടെ ക്വാളിറ്റി കൂടിയാണ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+