'ബിഗ് ബോസ് പ്രേക്ഷകരെ കൊഞ്ഞനം കുത്തുന്നു; ഉടൻ അത് സംഭവിച്ചില്ലെങ്കിൽ സീസൺ പൊളിയും'; കുറിപ്പ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസണിനെ കുറിച്ച് കടുത്ത വിമർശനമാണ് ഒരു വിഭാഗം പ്രേക്ഷകരിൽ നിന്നും ഉയരുന്നത്. പതിവിൽ നിന്ന് വിപരീതമായി അനാവശ്യ ബഹളങ്ങളും തർക്കങ്ങളുമായി ഷോയുടെ രീതിയെ തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രകടനമാണ് പലരും കാഴ്ചവെയ്ക്കുന്നതാണ് വിമർശനങ്ങളിൽ ഏറെയും. ഇതിൽ തന്നെ രതീഷ് കുമാർ എന്ന മത്സരാർത്ഥിക്കെതിരെ ഇതിനോടകം തന്നെ പലരും രംഗത്തെത്തി കഴിഞ്ഞു.
ഇപ്പോഴിതാ ഷോയെ കുറിച്ചുള്ള ഒരു ആരാധകന്റെ വിലയിരുത്തലാണ് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ വൈറലാകുന്നത്. ആരാധകന്റെ കുറിപ്പ് വായിക്കാം

ബിഗ് ബോസ്സ് ഷോ എന്നത് തികച്ചും പ്ലാൻ ചെയ്തു പോകാൻ കഴിയാത്ത ഒരു ഷോ ആണ്. ആ അറിവാണ് ഓരോ മത്സരർഥിക്കും വേണ്ടത് . വീടിനു അകത്തു കയറിയാൽ സാഹചര്യങ്ങൾക്ക് അനുസരിച്ചു കളി തുടങ്ങണം അത് അലർച്ച ആണ് ബഹളം വെയ്ക്കുന്നതാണ് എന്ന ചിന്തയാണ് ആദ്യ പരാജയം. മറിച്ചു നിലപാട് വേണം മറ്റുള്ളവരുടെ നിലപാടിന്റെ പൊള്ളകൾ പൊളിച്ചടക്കണം. എന്റെർറ്റൈൻർ ആകണം. ഓരോ ആഴ്ചയും ജനങ്ങളുടെ പ്‌ളസ് മനസിലാക്കി ഒതുങ്ങേണ്ടത് ഒതുങ്ങണം.എന്നാൽ ഉണരേണ്ടത് ഉണർന്നു ശക്തമായി വാദിക്കണം. എന്നാൽ ഒരു കാര്യം മറക്കരുത് ജനങ്ങളെ വിഡ്ഢികൾ ആകാൻ നോക്കിയാൽ അവർ ചുമരിൽ ഒട്ടിക്കും എയറിൽ വിടും അത് ഏതു വലിയ കൊമ്പൻ ആയാലും.
ഇത്രെയും പറഞ്ഞത് ബിഗ് ബോസ് സീസണിലെ മത്സർഥികളുടെ ഗെയിം പ്ലാൻ കണ്ടിട്ടാണ്.. അതിൽ എടുത്ത് പറയേണ്ടത് രതീഷിന്റെ നാടകങ്ങൾ കണ്ടിട്ടാണ്.. ഇയാൾ എന്താണ് ഈ ഗെയിമിനെ പറ്റി മനസിലാക്കിയിട്ടുള്ളത്?.. വെറുതെ ഇങ്ങനെ വെറുപ്പിച്ചാൽ victim card കളിച്ചാൽ വോട്ട് കിട്ടും എന്നാണോ?? അങ്ങനെ എങ്കിൽ ഈ പരിപാടി ഞാൻ കാണുന്നത് നിർത്തും.. അപകർക്ഷതയും ഒപ്പം എന്തൊക്കെയോ പഴയ സീസണിൽ നിന്നു പഠിച്ച പായല് പിടിച്ച സ്ട്രാറ്റജിയുമായി അയാൾ കാണിക്കുന്നത് പേകൂത്താണ്. രതീഷിന് ഒരു നിലപാട് ഉണ്ടോ? എന്താണ് അയാളുടെ വ്യക്തിത്വം.. മറ്റുള്ള മത്സരാർത്ഥികളുടെ ഗെയിം ആണെങ്കിൽ പോലും മനുഷ്യരാണ് അവർക്ക് ഒരു മാനുഷിക പരിഗണന കൊടുത്തൂടെ.. അവരോടൊപ്പം അൽപ്പമൊക്കെ സൗഹൃദം വേണ്ടേ..
ജെനുവിൻ ആയിരിക്കില്ല എല്ലാരും എങ്കിലും കുറഞ്ഞപക്ഷം പ്രേക്ഷകർ കാണുന്നുണ്ട് എന്നൊരു ബോധ്യമെങ്കിലും വേണ്ടേ. ഒരു വ്യക്തി ബിഗ് ബോസ് വിന്നർ ആക്കുന്നതിൽ അയാളുടെ കഴിവ് മാത്രമല്ല ഹൗസിലെ മറ്റു സഹ കളിക്കാരുടെയും കൂടി പങ്കുണ്ട്. അവരുടെ കൂടി സ്നേഹം അയാൾ നേടി എടുക്കണം. എന്നാൽ രതീഷ് ജനങ്ങളെയും ഹൗസിലെ സഹ കളിക്കാരെയും വെറുപ്പിക്കുവാണ്.
ഇനി ഒരു സംശയം -രതീഷ് ബിഗ് ബോസിന്റെ ചാലഞ്ചർ ആണോ?..
എന്തായാലും രതീഷ് വെറും നാടകം കാണിക്കുകയാണ്. ബിഗ് ബോസ് ഷോ പ്രേക്ഷകരുടെ മുഖത്ത് കൊഞ്ഞനം കുത്തുകയാണ്.. ഇത് ഷോയുടെ ജനകീയത അവസാനിപ്പിക്കും..രതീഷ് പുറത്ത് പോയില്ലെങ്കിൽ ഈ സീസൺ പോക്കാണ്.. ആരും പരസ്പരം ഗെയിം കളിക്കില്ല എന്നും ഈ കോപ്രായങ്ങൾ മാത്രം കാണണം . എന്തായാലും എല്ലാം big boss തീരുമാനിക്കട്ടെ അതെ ജനങ്ങൾ തീരുമാനിക്കട്ടെ












Click it and Unblock the Notifications