Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭീഷണിപ്പെടുത്തൽ എന്റെയടുത്ത് നടക്കില്ല, പേടിച്ച് മിണ്ടാതിരിക്കില്ല'; ഗബ്രി രണ്ടും കൽപ്പിച്ച്..

തുടക്കത്തിൽ തന്നെ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ബി​​ഗ് ബോസ് മലയാളം സീസൺ 6. കഴിഞ്ഞ സീസണിലേത് പോലെ ശാന്തതയൊന്നും ഇത്തവണയുണ്ടാവില്ല എന്ന് സൂചനകൾ തന്നെയാണ് ഈ സീസൺ നൽകുന്നത്. തുടക്കം തന്നെ വഴക്കോടെയാണ് തുടങ്ങിയത്. രണ്ടാം ദിവസം എത്തുമ്പോൾ മത്സരാർത്ഥികൾ തമ്മിൽ കാെമ്പ് കോർത്തിരിക്കുകയാണ്. നടൻ ​ഗബ്രി ജോസും ഫിറ്റ്നസ് ട്രെയിനൻ ജിന്റോയുമാണ് കലഹിച്ചത്.

കിച്ചണുമായി ബന്ധപ്പെട്ട് നടന്ന സംസാരമാണ് വഴക്കിലേക്ക് എത്തിയത്. ഇവർ തമ്മിൽ വഴക്കിടുന്നത് ലൈവിൽ കാണിച്ചിരുന്നു. ഭീഷണിപ്പെടുത്തൽ എന്റെ അടുത്ത് നടക്കില്ല, ഭീഷണപ്പെടുത്തിയാൽ ഞാൻ മിണ്ടാതിരിക്കുമെന്ന് കരുതുകയും വേണ്ട എന്നാണ് ജിന്റോയോട് ​ഗബ്രി പറയുന്നത്. ജിന്റോയും ​ഗബ്രിയോട് തർക്കിക്കുന്നുണ്ട്. വന്ന ദിവസം തന്നെ കുക്കിം​ഗിനോട് താല്പര്യം ഉണ്ടെന്ന് താൻ പറഞ്ഞിരുന്നു, എന്നാൽ നന്നായി കുക്ക് ചെയ്യുമെന്ന് അല്ല പറഞ്ഞതെന്നും ​ഗബ്രി പറയുന്നു.

gabri

ആദ്യ ദിവസം മുതൽ ഡൈനിം​ഗ് ടേബിളിൽ ഫുഡ് എത്തിയിട്ടുണ്ടെങ്കിൽ അതിൽ തന്റെ കയ്യുണ്ടെന്നും ​ഗബ്രി പറയുന്നു. അതേ, സമയം കുക്കിം​ഗിനെ കുറിച്ച് യമുനാ റാണിയും പറയുന്നുണ്ട്. രാവിലെ ചായ ചൂടോടെ ആക്കി വെയ്ക്കും അതിന് ശേഷം ചൂടാക്കില്ല എന്നാണ് യമുന പറയുന്നത്.

അതേ ദിവസം കഴിഞ്ഞ ദിവസം ക്യാപറ്റനെ തിരഞ്ഞെടുത്തിരുന്നു, ഈ സീസണിലെ ആദ്യ ക്യാപ്റ്റൻ അർജുൻ ശ്യാമാണ്. ബി​ഗ് ബോസിന്റെ ആദ്യ ടാസ്ക്കിൽ വിജയിച്ചത് ശ്യാമാണ്. ഹൗസിന് പുറത്ത് ഒരുക്കിയ ഒരു ചെളിക്കളത്തിൽ നിന്ന് പന്തുകൾ കൈക്കാലക്കു എന്നതാണ് ടാസ്ക്ക്. ​ഗ്രൂപ്പായാണോ ഒറ്റയ്ക്കാണോ കളിക്കേണ്ടത് എന്ന നിർദ്ദേശം ഉണ്ടായിരുന്നില്ല. അതിനാൽ ചിലർ ​ഗ്രൂപ്പായും ചിലർ ഒറ്റയ്ക്കുമാണ് കളിച്ചത്.

റോക്കി ​ഗ്രൂപ്പ് കളിക്കുന്നുവെന്ന് പറഞ്ഞ് ജാസ്മിൻ ജാഫർ പ്രശ്നം ഉണ്ടാക്കിയിരുന്നു. വാശിയേറിയ പോരാട്ടമായിരുന്നു. എന്നാൽ ആരും പ്രതീക്ഷിക്കാത്ത മത്സരാർത്ഥിയാണ് ​ഗെയിം ജയിച്ചത്. കൂടുതൽ ബോൾ കിട്ടുന്ന മത്സരാർത്ഥിയാണ് വിജയിക്കുക. അർജുൻ ആണ് കൂടുതൽ ബോൾ സ്വന്തമാക്കിയത്. ശ്രീരേഖ തന്റെ ബോളുകൾ അർജുന് നൽകിയതോടെയാണ് അർജുൻ മത്സരത്തിൽ വിജയിച്ചത്. ഇതോടെ സീസൺ 6 ലെ ആദ്യ ക്യാപ്റ്റനായി അർജുൻ മാറി.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബി​ഗ് ബോസ് മലയാളം സീസൺ 6 ആരംഭിച്ചത്. ഇത്തവണ 19 മത്സരാർത്ഥകളാണ് ഉള്ളത്. രണ്ട് പേരാണ് കോമണേഴ്സ്. എന്തായാലും ഇത്തവണ തീ പാറുന്ന മത്സരം തന്നെ ഉണ്ടാവുമെന്നാണ് ബി ബി ആരാധകർ കരുതുന്നത്. സീസൺ 5 ൽ മത്സരാർത്ഥികൾ തമ്മിൽ വഴക്കുകൾ കുറവായിരുന്നു., ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ എന്നാണ് ആദ്യ സൂചനകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+