Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോയുടെ അമേരിക്കൻ കാമുകി നേഹ റോസോ? പരിചയപ്പെട്ടത് 2 വർഷം മുൻപ്..നടി പറയുന്നു

ചെന്നൈ: താൻ വിവാഹമോചിതനാണെന്ന് ബിഗ് ബോസ് മലയാളം സീസൺ 6 ൽ വെച്ച് ജിന്റോ തുറന്ന് പറഞ്ഞിരുന്നു. ഒത്തുപോകാൻ സാധിക്കില്ലെന്ന് തോന്നിയപ്പോഴാണ് പിരിഞ്ഞതെന്നും അല്ലാതെ തമ്മിൽ മറ്റ് പ്രശ്നങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ലെന്നുമായിരുന്നു ജിന്റോ വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ തന്റെ പുതിയ പ്രണയത്തെ കുറിച്ചും ഹൗസിൽ താരം വെളിപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കക്കാരിയാണ് പെൺകുട്ടിയെന്നായിരുന്നു ജിന്റോ പറഞ്ഞത്. അടുത്തിടെ ഫാമിലി ടാസ്കിൽ ജിന്റോയുടെ അമ്മ വന്നപ്പോൾ ഇതേ കുറിച്ച് സഹമത്സരാർത്ഥികൾ ചോദിച്ചിരുന്നു. ജിന്റോ പറഞ്ഞത് സത്യമാണെന്നായിരുന്നു അമ്മ പറഞ്ഞ്. മാത്രമല്ല അവൾ അന്വേഷണം പറയാൻ അറിയിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞു. തങ്ങൾക്ക് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട് എന്നാൽ അവൾക്ക് ഇങ്ങോട്ടോ എനിക്ക് അങ്ങോട്ടോ പോയി നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജിന്റോ പറഞ്ഞു.

jintoneha-

അതേസമയം അമേരിക്കൻ കാമുകി എന്ന് പറയുകയല്ലാതെ അവരുടെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ ജിന്റോ തുറന്ന് പറഞ്ഞിരുന്നില്ല. അതിനിടെ ജിന്റോയുടെ അമേരിക്കയിലുള്ള കാമുകി നടിയും മോഡലുമായ നേഹ റോസ് ആണോയെന്ന തരത്തിലുള്ള ചർച്ചകൾ ബിഗ് ബോസിൽ ആരാധകർക്കിടയിൽ നടക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോകളുമൊക്കെ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നേഹ റോസ്. ദി ഫൈനൽ ന്യൂസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയാണ് താരം. ജിന്റോയെ താൻ രണ്ട് വർഷം മുൻപാണ് പരിചയപ്പെട്ടതെന്ന് നേഹ റോസ് പറയുന്നു. നേഹയുടെ വാക്കുകളിലൂടെ

ജിന്റോ വളരെ ഇന്റലിജന്റായി ഗെയിം കളിക്കുന്നുണ്ട്. ഫിനാലെ വരെയൊക്കെ പോകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുള്ളിയൊരു ബിഗ് ബോസ് മെറ്റീരിയൽ തന്നെയാണ്. ഇപ്പോളത്തെ രീതിയിൽ പുള്ളി കണ്ടന്റ് ഉണ്ടാക്കുമെന്ന് കരുതിയിട്ടില്ല. എനിക്ക് പുള്ളിയെ പരിചയപ്പെടുത്തിയത് ഒരു സുഹൃത്താണ്. അങ്ങനെയാണ് പുള്ളിയുടെ കീഴിൽ വർക്ക് ഔട്ട് ചെയ്യാൻ പോയത്. രണ്ട് വർഷത്തെ പരിചയം മാത്രമേ ഉള്ളൂ.

ജിന്റോ ചേട്ടൻ വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ ഒരു പെൺകുട്ടിയുമായി മോതിരം മാറ്റം കഴിഞ്ഞു, എല്ലാം പറഞ്ഞുവെച്ചിട്ടുണ്ടെന്ന് ജിന്റോ പറഞ്ഞിട്ടുണ്ട്. ഞാനും ജിന്റോ ചേട്ടനും മുൻപ് ചെയ്തൊരു ലൈവ് വീഡിയോ ഈയടുത്ത് വൈറലായിരുന്നു. അമേരിക്കൻ കാമുകിയെ കുറിച്ച് ജിന്റോ ബിഗ് ബോസിൽ സംസാരിച്ചിരുന്ന സമയത്താണ് ഈ പഴയ വീഡിയോയും വൈറലായത്. അതുകൊണ്ട് അമേരിക്കക്കാരി ഞാനാണോ എന്ന നിലയിൽ ഒരു ചർച്ച വന്നു.

ആ വീഡിയോ കട്ട് ചെയ്ത് ഇതാണ് ആ അമേരിക്കക്കാരി എന്ന നിലയിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതോടെ ഞാൻ അമേരിക്കയിൽ പോയിട്ടില്ല, എനിക്ക് അമേരിക്കയുടെ സ്പെലിങ് പോലും അറിയില്ല എന്ന് പറഞ്ഞ് ഞാനൊരു കമന്റ് ഇട്ടിരുന്നു', താരം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+