Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനും അഫ്സലും ബന്ധം പിരിഞ്ഞിട്ടില്ല, 50 ലക്ഷം നേടിയെടുക്കാനുള്ള നാടകം'; വിമർശനങ്ങൾക്ക് മറുപടി

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6ൽ വെച്ച് ഗബ്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ ജാസ്മിന്റെ വിവാഹം മുടങ്ങിയിരുന്നു. ജാസ്മിനുമായി വിവാഹം നിശ്ചയിച്ചിരുന്ന അഫ്സൽ എന്ന യുവാവാണ് വിവാഹത്തിൽ നിന്നും പിൻമാറിയത്. തന്നെ വഞ്ചിക്കുകയാണ് ജാസ്മിൻ ചെയ്തതെന്നും വെറുമൊരു ജോക്കറായി തുടരാൻ ഇനിയും താത്പര്യമില്ലെന്നും അഫ്സൽ വ്യക്തമാക്കി. ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് തന്റെ ഇൻസ്റ്റഗ്രാമിൽ നീണ്ട കുറിപ്പും അഫ്സൽ പങ്കിട്ടിരുന്നു.

എന്നാൽ വിവാഹം മുടങ്ങിയതിനെ കുറിച്ച് ഇപ്പോഴും ജാസ്മിൻ അറിഞ്ഞിട്ടില്ല. മാത്രമല്ല മുൻപ് അഫ്സൽ നൽകിയ ടെഡി ബിയറുമായിട്ടായിരുന്നു ജാസ്മിന്റെ ഉമ്മയും ഉപ്പയും ഹൗസിൽ കയറിയത്. ഇതാരാണ് തന്നതെന്ന് ഓർമ്മയുണ്ടല്ലോയെന്ന് മകളെ ഉപ്പ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ ജാസ്മിനുമായി ബന്ധം പിരിഞ്ഞെന്നുളള അഫ്സലിന്റെ കുറിപ്പൊക്കെ വെറുമൊരു നാടകമാണോയെന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

jasmineafsal

ഇതിന് എരിവ് പകർന്ന അഫ്സലാണ് തങ്ങളെ എയർപോർട്ടിൽ ഡ്രോപ് ചെയ്തതെന്ന് ജാസ്മിന്റെ പിതാവ് പറഞ്ഞതായി മുൻ ബിഗ് ബോസ് മത്സരാർത്ഥികളായ സിബിനും ആര്യയും കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ ജാസ്മിനും അഫ്സലും ചേർന്ന് നാടകം കളിക്കുകയാണെന്നും ഇതെല്ലാം ജാസ്മിന്റെ ഗെയിം സ്ട്രാറ്റജിയാണെന്നുമുള്ള വിമർശനങ്ങൾ ഉയർന്നു. ഇപ്പോഴിതാ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയാണ് അഫ്സലിന്റെ സുഹൃത്ത് കൂടിയായ വിവി. വിവി ഹിയർ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

'ജാസ്മിനെ കുറിച്ച് മാതാപിതാക്കൾക്ക് ആശങ്ക കാണും. ഇനിയുള്ള ദിവസങ്ങളിൽ മകൾ നല്ല രീതിയിൽ കളിക്കണമെന്ന് അവർ കരുതുന്നുണ്ടാകും അതുകൊണ്ടാണ് അവർ ആ രീതിയിൽ ജാസ്മിനോട് സംസാരിച്ചിട്ടുണ്ടാകുക. മാർച്ച് 8 നായിരുന്നു ആ ടെഡി ബിയർ കൊടുത്തുവിട്ടത്. അല്ലാതെ എയർപോർട്ടിൽ അഫ്സൽ കൊണ്ടുപോയി കൊടുത്തതൊന്നുമല്ല.

അഫ്സലിന് ജാസ്മിന്റെ മാതാപിതാക്കളുമായി യാതൊരു പ്രശ്നവുമില്ല. അവർ ഒന്നും ചെയ്തിട്ടില്ലല്ലോ. അഫ്സൽ എയർപോർട്ടിൽ മാതാപിതാക്കളെ പോയി കണ്ടിരുന്നു. അവർ വിളിച്ചത് കൊണ്ടായിരുന്നു പോയത്. സംസാരിച്ച് പിരിഞ്ഞു. അല്ലാതെ യാതൊരു ഡ്രാമയും പ്ലാൻഡ് കാര്യമൊന്നും നടക്കുന്നില്ല.

അഫ്സൽ ആത്മാർത്ഥമായി സ്നേഹിച്ചൊരു പെണ്ണ് ഇങ്ങനെ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ വന്ന് കാണിക്കുമ്പോൾ അവന്റെ മനസിലൊരു സങ്കടം കാണില്ലേ, അതാണ് അവൻ ഈ കാണിച്ചത്. അവൻ ജനങ്ങളെ പറ്റിക്കാൻ നോക്കിയിട്ടില്ല. അഫ്സൽ 50 ലക്ഷത്തിന് വേണ്ടിയാണ് ഈ കാണിക്കുന്നത് എന്നൊക്കെ ചിലർ പറയുന്നുണ്ട്. എന്നാൽ അവന് ആ പണത്തിന്റെ ആവശ്യമില്ല. അവൻ അത്യവശ്യം നല്ലൊരു കുടുംബത്തിൽ ജനിച്ച വ്യക്തിയാണ്. നല്ലൊരു ജോലിയും ഉണ്ട്.

ജാസ്മിന്റെ പിതാവ് അതിൽ പെരുമാറിത് അദ്ദേഹത്തിന്റെ മനസിൽ തോന്നിയ കാര്യങ്ങളാണ്. അല്ലാതെ ഉപ്പയ്ക്ക് ബിഗ് ബോസിൽ നിന്നും യാതൊരു സ്ക്രിപ്റ്റും ലഭിച്ചിട്ടില്ല. ജാസ്മിന്റെ ഉപ്പയും ഉമ്മയുമായി അഫ്സൽ സംസാരിക്കുന്നതോ അവരുമായി അടുപ്പം പുലർത്തുന്നതിലോ യാതൊരു പ്രശ്നവുമില്ല. കാരണം അവരൊരു തെറ്റും ചെയ്തിട്ടില്ല. ഇതൊന്നും ഒരിക്കലും ഒരു നാടകമല്ല', വിവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+