എല്ലാം അവസാനിച്ചെന്ന് അപ്‌സരയുടെ ഭര്‍ത്താവ്... റെസ്മിന് പകരം അപ്‌സര പുറത്ത്?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇന്ന് സ്‌പെഷ്യല്‍ എപ്പിസോഡാണ്. ഷോ അവതാരകനായ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായതിനാല്‍ ഒട്ടേറെ സര്‍പ്രൈസ് ഒളിപ്പിച്ചായിരിക്കും ഇന്നത്തെ എപ്പിസോഡ് എത്തുക എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ഒരു അപ്‌ഡേറ്റാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. നിലവില്‍ ബിഗ് ബോസ് ഹൗസില്‍ 12 പേരാണ് അവശേഷിക്കുന്നത്.
കഴിഞ്ഞ ആഴ്ചത്തെ എവിക്ഷന്‍ ഇന്ന് മിഡ് വീക്ക് എവിക്ഷനായി ഉണ്ടാകും എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ജസ്മിന്‍, റെസ്മിന്‍, ജിന്റോ, അപ്‌സര, ഋഷി, അന്‍സിബ, സായി കൃഷ്ണ, നന്ദന, അഭിഷേക് ശ്രീകുമാര്‍, ശ്രീതു, നോറ, അര്‍ജുന്‍ എന്നിവരാണ് നിലവില്‍ ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ മൂന്ന് പേര്‍ ഈ എവിക്ഷനില്‍ പുറത്താകും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ അപ്‌സര പുറത്തായിരിക്കുന്നു എന്ന വിവരമാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസ് തന്നെയാണ് ഇക്കാര്യം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അപ്‌സരയെ ഇഷ്ടപ്പെട്ടവര്‍ക്കും വോട്ട് ചെയ്തവര്‍ക്കും നന്ദി അറിയിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ആല്‍ബി ഇത് സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. ആല്‍ബിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'അപ്പോ കാര്യങ്ങള്‍ അങ്ങിനെയാണ്... പലരും എനിക്ക് മെസ്സേജ് അയക്കുന്നു...അപ്‌സര പുറത്തായെന്നും പറഞ്ഞ്....PR ടീമുകള്‍ ജയിച്ചു...നമ്മള്‍ തോറ്റു....അപ്‌സര എന്ന ബിഗ്ഗ് ബോസ് മത്സരാര്‍ത്ഥിയെ ഇഷ്ടപ്പെട്ടവര്‍ക്കും, വോട്ട് ചെയ്തവര്‍ക്കും നന്ദി... ഇഷ്ടപ്പെടാത്തതുകൊണ്ട് വോട്ട് ചെയ്യാത്തവര്‍ക്കും നന്ദി... നല്ല മത്സരാര്‍ത്ഥികള്‍ക്കു മാത്രമേ വോട്ട് ചെയ്യേണ്ടതുള്ളൂ... തോറ്റാലും ജയിച്ചാലും എനിക്ക് ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എന്റെ കൂടെയുണ്ടാവും...ഞാന്‍ പൊന്നു പോലെ നോക്കുകയും ചെയ്‌തോളാം,' എന്നാണ് ആല്‍ബി പറയുന്നത്.
എന്നാല്‍ അപ്‌സര പുറത്തായിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥി ലക്ഷ്മിപ്രിയയും ആല്‍ബിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
'അപ്‌സര തീര്‍ച്ചയായും ഫൈനല്‍ ഫൈവില്‍ എത്താന്‍ യോഗ്യതയുള്ള മത്സരാര്‍ത്ഥി ആയിരുന്നു. വളരെ നല്ല വ്യക്തിത്വത്തിനുടമ. അവള്‍ ഔട്ട് ആയി എന്ന വാര്‍ത്ത എന്നെ നിരാശപെടുത്തുന്നു. ഈ വര്‍ഷത്തെ ബിഗ് ബോസ് ടോടല്ലി നിരാശ തന്നെ ആണ്. ഞങ്ങളുടെ സ്‌നേഹം അറിയിക്കുക,' എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഫൈനലില്‍ എത്തേണ്ടയാളാണ് അപ്‌സര എന്നാണ് പലരും കമന്റായി പറയുന്നത്.
നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അപ്‌സരക്ക് ബിഗ് ബോസ് പോലുള്ള പരിപാടിക്ക് പറ്റിയ ഗെയിം സ്പിരിറ്റ് ഉണ്ട് എന്നാണ് മറ്റൊരാളുടെ അഭിപ്രായം. എന്നാല്‍ അപ്‌സരയല്ല റെസ്മിനാണ് പുറത്തായത് എന്നും ഇത് പ്രാങ്കായിരിക്കും എന്നും ചിലര്‍ കമന്റിടുന്നുണ്ട്.












Click it and Unblock the Notifications