ജാൻമണിയുമായി അർജുൻ ഒരു വർഷമായി പ്രണയത്തിലോ?,സത്യം എന്താണ്?; വെളിപ്പെടുത്തി സുഹൃത്തുക്കൾ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 5 ൽ എത്തിയിരിക്കുകയാണ് അർജുൻ ശ്യാം. മറ്റ് മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു അർജുൻ ഹൗസിൽ ഗെയിം കളിച്ചിരുന്നത്. അനാവശ്യമായ തർക്കങ്ങൾക്കോ ബഹളങ്ങൾക്കോ നിൽക്കാതെ തന്റേതായ രീതിയിൽ ടാസ്കുകളിലും ഹൗസിലെ മറ്റ് ആക്റ്റിവിറ്റികളിലും മികച്ച് നിൽക്കാൻ അർജുന് സാധിച്ചിരുന്നു. മറ്റ് മത്സരാർത്ഥികളുമായും അടുത്ത സൗഹൃദമാണ് അർജുൻ പുലർത്തിയിരുന്നത്.
അതേസമയം ടോപ് 5 ലേക്ക് കടന്നതോടെ അർജുനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന് പറയുകയാണ് ഇപ്പോൾ അർജുന്റെ സുഹൃത്തുക്കൾ. ജാൻമണി അർജുനെതിരെ ഉയർത്തിയ ആരോപണങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് ഡീഗ്രേഡിങ് നടക്കുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. തന്റെ ബോയ്ഫ്രണ്ടായിരുന്നു അർജുൻ എന്ന ജാൻമണി പറയുന്ന ഓഡിയോ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ അതൊന്നും സത്യമല്ലെന്നും സുഹൃത്തുക്കൾ പറയുന്നു. ഫൈനൽ ന്യൂസ് യുട്യൂബ് ചാനലിനോടാണ് സുഹൃത്തുക്കളുടെ പ്രതികരണം. അർജുനെ കുറിച്ചുള്ള സുഹൃത്തുക്കളുടെ വാക്കുകളിലേക്ക്

'ഹൗസിലേത് പോലെ തന്നെയാണ് അർജുൻ.ബഹളം വെക്കുന്നയാളല്ല. കാം ആന്റ് കൂൾ ആണ്. ആളുകളെ നന്നായി ഒബ്സർവ് ചെയ്ത് അവരുമായി കൂട്ടുകൂടുന്നയാളാണ്. അർജുന് പിആർ ഇല്ല. ഞങ്ങൾ നാല് സുഹൃത്തുക്കൾ ഉണ്ട്. അവരാണ് അവന്റെ സോഷ്യൽ മീഡിയയൊക്കെ കൈകാര്യം ചെയ്യുന്നത്. അത്രയും പൈസ കൊടുത്ത് പിആർ ഒന്നും വെക്കാൻ അർജുന് ആവില്ല. എന്നിട്ടും പിആർ ആണെന്ന് കേൾക്കുമ്പോൾ സങ്കടം തോന്നും. ഇവിടെ അവൻ എത്തിയിട്ടുണ്ടെങ്കിൽ അത് അവന്റെ കഴിവ് കൊണ്ട് മാത്രമാണ്.
അവസാനം അടുക്കുമ്പോഴേക്കും ഭയങ്കര ഡീഗ്രേഡിങ് നടക്കുകയാണ്. ജാൻമണിയുടെ കേസിലൊക്കെ ഭയങ്കരമായി അർജുനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. അർജുൻ അങ്ങനെ ഒരാളല്ല. ജാൻമണിയുമായി സൗഹൃദമുണ്ട്. അർജുൻ ബോയ്ഫ്രണ്ട് ആണെന്ന് ജാൻമണി ആദ്യം പറയുന്നുണ്ട്. പിന്നെ അല്ല എന്ന് പറയുന്നുണ്ട്. അതൊന്നും ആരും കാണുന്നില്ല. അവന ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. എന്നാൽ അതൊന്നും ആരും സംസാരിക്കുന്നില്ല. പകരം പിആർ ആണെന്ന് പറഞ്ഞ് ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുകയാണ്.
പലരും ഇതൊരു ഗെയിം ഷോയാണെന്ന് ശ്രദ്ധിക്കുന്നില്ല. വളരെ മോശമായാണ് അറ്റാക്ക് നടക്കുന്നത്.ആരെന്തൊക്കെ ചെയ്താലും അർജിനെ ഇതൊന്നും ബാധിക്കാൻ പോകുന്നില്ല. അവന് ഫ്രണ്ട്ഷിപ്പിന്റെ വാല്യു നന്നായി അറിയാം. അതുകൊണ്ടാണ് ഞങ്ങൾ കൂട്ടുകാർ അവനൊപ്പം തന്നെ നിൽക്കുന്നത്.
അർജുൻ ഒരു മോഡലാണ്. ആ നിലയ്ക്ക് ജാൻമണിയുമായി അടുപ്പം കാണാം. അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നില്ല. അർജുൻ എന്ന വ്യക്തിയെ ഞങ്ങൾക്ക് അറിയാം. അവനെ ഡീഗ്രേഡ് ചെയ്യാനും മാനസികമായി തകർക്കാനും ജാൻമണി ശ്രമിച്ചു. ജാൻമണി ബോധം കെട്ട് വീണപ്പോൾ അർജുൻ എടുത്ത് കൊണ്ടുപോയൊരു സംഭവമുണ്ടായിരുന്നു ഹൗസിൽ. മോഹൻലാൽ ചോദിച്ചപ്പോൾ ജാൻമണിയുടേത് അഭിനയമാണെന്ന് അർജുൻ പറഞ്ഞതോടെയാണ് ജാൻമണിക്ക് ഈ പ്രശ്നം തുടങ്ങിയത്. ഇതൊന്നും ഇനി അർജുനെ ബാധിക്കില്ല. പുറത്തിറങ്ങുമ്പോൾ അർജുൻ ഇതിൽ വ്യക്തത വരുത്തും. അവന്റെയൊരു സ്വഭാവം വെച്ചിട്ട് ഇതിൽ അവൻ പ്രതികരിച്ചേക്കില്ല.
പുറത്തിറങ്ങിയ എല്ലാ മത്സരാർത്ഥികളും അർജുനെ കുറിച്ച് നല്ലത് മാത്രമാണ് പറയുന്നത്. അപ്പോൾ തന്നെ മനസിലാകും അവൻ എങ്ങനെയാണ് അവിടെ നിൽക്കുന്നതെന്ന്. അർജുനെ സംബന്ധിച്ച് അവൻ എല്ലാവരോടും നല്ല സൗഹൃദം പുലർത്തുന്നത്. ജാൻമണി മാത്രമാണ് അവനെതിരെ പ്രതികരിച്ചത്. ജാൻമണിയുടെ റീഎൻട്രി അവനെ ബാധിക്കില്ല. ഇതൊക്കെ അർജുന് പോസറ്റീവായി മാറുകയേ ഉള്ളൂ.












Click it and Unblock the Notifications