Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരേ സമയം പല കാമുകന്മാർ, പ്രേമ രോഗം': അസ്ല മാർലിയുടെ ഉന്നം ജാസ്മിന്‍? പഴയ പക വീട്ടല്‍

നേരത്തെ അടുത്ത സുഹൃത്തുക്കളായ വ്യക്തികളായിരുന്നു സോഷ്യല്‍ മീഡിയ താരങ്ങളായ അസ്ല മാർലിയും ജാസ്മിന്‍ ജാഫറും. പിന്നീട് ഇരുവരും അകലുകയും ചെയ്തു. എന്തുകൊണ്ട് അകന്നുവെന്ന് വ്യക്തമാക്കി അസ്ല തന്നെ പീന്നീട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. 'ഞാനും അവളും ഒന്നര മാസത്തെ സൗഹൃദമായിരുന്നു. അതിന് മുമ്പ് അറിയില്ലായിരുന്നു' എന്നായിരുന്നു ജാസ്മിനുമായുള്ള ബന്ധത്തെക്കുറിച്ച് അസ്ല വ്യക്തമാക്കിയത്.

ആരെങ്കിലും ചോദിച്ചാലും ഞങ്ങള്‍ പിണക്കത്തിലാണ് എന്ന് മാത്രമായിരുന്നു പറയാന്‍ ഉദ്ദേശിച്ചിരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും കരി വാരി തേക്കാന്‍ എല്ലാവര്‍ക്കും പറ്റും. അതിനെ സമയം കാണൂ. ഞാന്‍ ചതിച്ചുവെന്നായിരുന്നു പലരും പറഞ്ഞത്. രണ്ട് പേര്‍ക്കും വിഷമങ്ങളുണ്ട്. രണ്ട് സുഹൃത്തുക്കളുടെ വഴക്കാണ്. അത്ര വലിയ ചതിയൊന്നുമല്ല. ചതി ചതി എന്ന് കേള്‍ക്കുമ്പോഴാണ് കൂടുതല്‍ വിഷമം. എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി തന്നെ മാപ്പ് പറയുന്നുവെന്നും അസ്ല അന്ന് പറഞ്ഞിരുന്നു.

asla-jasmine

ഈ വിവാദങ്ങള്‍ക്കെല്ലാം ശേഷമാണ് ജാസ്മിന്‍ ജാഫർ ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തുന്നത്. തുടക്കത്തില്‍ തന്നെ മികച്ച മത്സരാർത്ഥിയെന്ന പേര് സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും ഗബ്രിയുമായുള്ള കോംബോ പിടിച്ചതോടെ അത് നേരെ തിരിയുകയാണുണ്ടായത്. കുടാതെ വീടിന് അകത്തും പുറത്തുമായി പല വിവാദങ്ങളുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് അസ്ല മാർലി പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്.

'ഒരേ സമയം പല കാമുകന്മാർ... ഇതാണോ പ്രേമ രോഗം, ഉളുപ്പുണ്ടോ സ്ത്രീയെ' എന്ന തലക്കെട്ടോടെയാണ് അസ്ല മാർലി തന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മധുര മനോഹര മോഹം എന്ന സിനിമ കണ്ടു. അതിനുശേഷമാണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാമെന്ന് കരുതിയതെന്നും അസ്ല വീഡിയോയുടെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നു.

ഒരേ സമയം അഞ്ച്, ആറ് കാമുകന്മാർ. ബാക്കപ്പ് പോലെ. അവരോട് ഒരുപോലെ സൊള്ളുക ഒപ്പം കുറച്ച് സ്പർശന സുഖവും. ഫോണിൽ സംസാരിക്കാനുമെല്ലാം ഒരു താൽപര്യം. ആ സിനിമയില്‍ തുടക്കത്തില്‍ നോക്കിയാല്‍ കോളേജ് ടോപ്പറും വീട്ടുകാര്യങ്ങൾ എല്ലാം നോക്കുകയും വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയുമായ പെൺകുട്ടിയുടെ വേഷമാണ് ഈ സിനിമയിൽ രജിഷ വിജയൻ ചെയ്തിരിക്കുന്നത്.

എല്ലാവരുടെയും മുന്നിൽ ബെസ്റ്റ് ക്യാരക്ടറുള്ള പെൺകുട്ടി. ഒരു പെണ്ണായാൽ ഇങ്ങനെ വേണമെന്ന് പലരും പറയാറുള്ളത് പോലൊരു പെൺകുട്ടിയായിട്ടാണ് രജിഷ അഭിനയിച്ചിരിക്കുന്നത്. നാട്ടിലും വീട്ടിലുമൊക്കെ ഇതുപോലെ നല്ലൊരു പെൺകുട്ടി ഇനി വേറെയില്ല. എന്നാല്‍ ഇവള്‍ക്ക് ഒരേ സമയം നാല്, അ‍ഞ്ച് കാമുകന്മാരുണ്ട്. എല്ലാവരേയും ഒരേപോലെ ഡീൽ ചെയ്യുന്നുണ്ടെന്നും അസ്ല പറയുന്നു.

ഇത്തരം ആളുകളെ കാര്യം പറഞ്ഞ് മനസിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകും. കാരണം ഇവർക്ക് മാനിപ്പുലേറ്റ് ചെയ്യാൻ പ്രത്യേക കഴിവായിരിക്കും. സംസാരിച്ച് നിൽക്കാനും ഡീൽ ചെയ്യാനും കഴിവുണ്ടാകും. ഇതിനെല്ലാം കാരണം ചില ഡിസോർഡറുകളായിരിക്കും. ഇത്തരാക്കെ കൗൺസിലിങിന് കൊണ്ടുപോയി ചോ​ദിച്ച് കാര്യങ്ങള്‍ മനസിലാക്കുക. അല്ലാതെ തല്ലിയിട്ട് കാര്യമില്ലെന്നും അസ്ല പറയുന്നു.

തന്റെ വീഡിയോയില്‍ എവിടേയും അസ്ല ജാസ്മിന്റെ പേരോ ബിഗ് ബോസോ സൂചിപ്പിക്കുന്നില്ലെങ്കിലും ചില ആരാധകർ പറയുന്നത് ഇത് ജാസ്മിനെ ലക്ഷ്യം വെച്ചുള്ള വീഡിയോ ആണെന്ന് തന്നെയാണ്. കറക്ട് ടൈമില്‍ തന്നെയാണ് അസ്ല ഇത്തരമൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നതും ആരാധകർ പറയുന്നു.

അതേസമയം തന്നെ ബിഗ് ബോസ് വിഷയങ്ങളില്‍ ജാസ്മിനെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്. ഇത്ര മാത്രം വിദ്വേഷം വെച്ച പുലർത്താൻ എന്ത് വല്യ തെറ്റ് ആണ് ഈ കുട്ടി ചെയ്തതെന്നാണ് ജാസ്മിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. പിന്നിൽ നിന്നും ആരെയും കുത്തിയിട്ടില്ല, എതിരാളികളെ പറ്റി മാറി നിന്ന് പരദൂഷണം പറഞ്ഞിട്ടില്ല, പക മനസ്സിൽ വെച്ച ആരോടും പെരുമാറിട്ടില്ല, മികച്ച രീതിയില്‍ ഗെയിം കളിക്കുന്നു. എന്നിട്ടും എന്തിനാണ് ഇത്ര വിദ്വേഷമെന്നും ആരാധകർ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+