ഗബ്രി പേടിച്ചിരുന്നത് പോലെ തന്നെ സംഭവിച്ചോ? ഈ മാറ്റം അറിഞ്ഞോ അറിയാതെയോ! ജാസ്മിനും ഫീൽ ചെയ്തു..
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും. ബിഗ് ബോസ് വീടിനകത്തും പുറത്തും ഇവർക്കെതിരെ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്. ഗ്രൂപ്പ് കളിയാണ് കളിക്കുന്നതെന്നും ഇവർ ചെയ്യുന്ന കാര്യങ്ങൾ ശരിയല്ലെന്നുമൊക്കെയാണ് വിമർശനം. ഇപ്പോൾ ജാസ്മിൻ ക്യാപ്റ്റനും ഗബ്രി പവർ റൂമിലുമാണ്. സാധാരണ പവർ റൂമിൽ ആണ് ക്യാപ്റ്റനും കഴിയുന്നത്. എന്നാൽ ഇത്തവണ ക്യാപ്റ്റന് പ്രവേശനം ഉണ്ടായിരുന്നില്ല.
പവർ റൂമിൽ പവർ റൂം അംഗങ്ങൾക്ക് മാത്രമെ പ്രവേശനം ഉള്ളൂ. ജാസ്മിനും ഗബ്രിക്കും കിട്ടിയ പണിയാണ് ഇതെന്നാണ് പ്രേക്ഷകർ പറഞ്ഞത്. ഇപ്പോൾ ഗബ്രിയും ജാസ്മിനും തമ്മിലുള്ള ബന്ധത്തിൽ അകൽച്ച വന്നോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോൾ ഇവരെ ഒരുമിച്ച് കാണുന്നത് കുറവാണ്. പലപ്പോഴും കണ്ടാലും സംസാരിക്കാതെ പോകുന്നതാണ് കാണുന്നതെന്നും പ്രേക്ഷകർ പറയുന്നു.

കഴിഞ്ഞ ദിവസം ജാസ്മിൻ തൊട്ടടുത്ത് ഇരുന്നിട്ടും ഗബ്രി ജാസ്മിനെ മൈന്റ് ചെയ്തിരുന്നില്ല. ശ്രീതുവിനോടാണ് സംസാരിച്ചത്. ഇന്നും മറ്റ് മത്സരാർത്ഥികളുമായി ഗബ്രി സംസാരിക്കുന്നത് കാണാം. സാധാരണ ജാസ്മിനോട് മാത്രമാണ് ഗബ്രി സംസാരിക്കാറുള്ളത്. എന്തോ ഒരു മാറ്റം വന്നിട്ടുണ്ട് എന്നാണ് പൊതുവേ വിലയിരുത്തുന്നത്.
തങ്ങളുടെ കോമ്പോയ്ക്ക് പുറത്തു സ്വീകാര്യത ലഭിക്കുന്നില്ലെന്ന തോന്നലാണോ ഈ മാറ്റത്തിന് കാരണം അതോ ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്‌നം നടന്നിട്ടുണ്ടോ എന്നൊക്കെയാണ് സംശയം.
കഴിഞ്ഞ ദിവസം താൻ ബിഗ് ബോസിൽ നിൽക്കുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ ജാസ്മിനെ കൂടെ നിന്ന് സംസാരിച്ച ആളായിരുന്ന ഗബ്രി. എനിക്ക് പറ്റുന്നില്ല എനിക്കിവിടെ നിന്ന് കീറി പൊളിക്കാൻ വയ്യ എന്നൊക്കെ പറഞ്ഞ് ജാസ്മിൻ കരഞ്ഞിരുന്നു. എന്നാൽ ജാസ്മിനോട് നീ തകർന്നുപോകരുതെന്നും തെളിയിക്കാൻ അവസര ഉണ്ടെന്നും ഗബ്രി പറഞ്ഞിരുന്നു. ജാസ്മിൻ ക്വിറ്റ് ചെയ്താൽ താനും ക്വിറ്റ് ചെയ്യുമെന്നും ഗെയിം കളിക്കില്ലെന്നും ഗബ്രി പറഞ്ഞിരുന്നു.
വൈൽഡ് കാർഡായി വന്നവർ തന്നേയും ജാസ്മിനേയും തെറ്റിക്കാൻ ശ്രമിക്കുന്നുണ്ടെന്ന സംശയം ഋഷിയോട് ഗബ്രി പറഞ്ഞിരുന്നു. തന്നേയും ജാസ്മിനേയും തെറ്റിക്കാനാണ് വന്നിട്ടുള്ളവരുടെ ലക്ഷ്യമെന്നും അതിന് വേണ്ടി അവർ ചെയ്യുന്നത് അവളെ വേദനിപ്പിക്കുകയാണ്. പുറത്തെ കാര്യങ്ങൾ പറഞ്ഞ് അവളെ തളർത്തുന്നുണ്ടെന്നൊക്കെയാണ് ഗബ്രി പറഞ്ഞത്.












Click it and Unblock the Notifications