Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ പുറത്താക്കിയത് ന്യായം: എല്ലാം കുളമാക്കിയത് സായിയും ടീമും, ബിഗ് ബോസ് പോലും പേടിച്ചോ?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഈ ആഴ്ചത്തെ പവർ ടീമിനെതിരെ വലിയ വിമർശനമാണ് ഷോയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഉയർന്നത്. എന്തിനേറെ പറയുന്നു ഹോട്ടല്‍ ടാസ്കിലെ മോശം പ്രകടനത്തിന് ബിഗ് ബോസ് തന്നെ പവർ ടീമിനെ കണ്‍ഫഷന്‍ റൂമില്‍ വെച്ച് വിമർശിച്ചു. എന്നാല്‍ ഇവിടെ ഇതാ ഒരു ബിഗ് ബോസ് പ്രേക്ഷകന്‍‌ പറയുന്നത് പവർ ടീം വളരെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ്. അതിനുള്ള ഏതാനും കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

തങ്ങള്‍ക്ക് വേണ്ട മാക്സിമം പേരെ പവര്‍ ടീമില് ഇടാന്‍ ശ്രമിച്ച് കൊണ്ടു തുടങ്ങിയ അന്‍സിബയും റിഷിയും, അവസാനം ജാസ്മിനെ അഭിഷേകിന്റെയും, അന്‍സിബയുടേയും പ്രത്യേക താത്പര്യാര്‍ത്ഥം ജയിലിലേക്ക് ഇടുകയും ചെയ്ത് കൊണ്ട്, മാക്സിമം ക്രൂക്കഡ് വഴി തന്നെ തിരഞ്ഞെടുക്കുകയായിരുന്നെങ്കിലും, പക്ഷെ, ഹോട്ടല്‍ ടാസ്കില്‍ പവര്‍ ടീം, തെറ്റില്ലാത്ത പെര്‍ഫോമന്‍സാണ് കാഴ്ച്ച വെച്ചത്. അത് വ്യക്തമാക്കുന്ന ഏതാനും കാരണങ്ങള്‍ എടുത്ത് കാണിക്കാം.

jasmine

1. ഹോട്ടലിലെ അതിഥികളുടെ ആവശ്യങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നവരെ പുറത്താക്കാനുള്ള അധികാരം എച്ച് ആറിനും, ഓണേഴ്സിനും നല്‍കിയത് ബിബി ആണ്. അതിഥിയായ സാബു ആ സമയത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് കൊടുത്ത ടീമിനോട്, കൊടുത്തതിലെ 25 പോയിന്റ് മാത്രം തിരിച്ച് ചോദിച്ചത് ന്യായമായ ഒരു കാര്യത്തിനായിരുന്നു. അത് സായി, അപ്സര തുടങ്ങിയവര്‍ തിരിച്ചു കൊടുത്തിരുന്നെങ്കില്‍ അവര്‍ക്ക് തന്നെ കൂടുതല്‍ പോയിന്റ്സ് പിന്നീട് കിട്ടാന്‍ സാധ്യതയുണ്ടായിരുന്നു.

എന്നാല്‍ അതൊന്നും കൂട്ടാക്കാതെ, ബാലിശമായ സെല്‍ഫ് ബൂസ്റ്റിംഗും ന്യായ വാദങ്ങളുമായി, തങ്ങളുടെ തെറ്റിനെയും അതിഥിയെയും കുറച്ച് കാണിക്കാന്‍ മുതിരുകയുമായിരുന്നു അവര്‍ ചെയ്തത്. അതിന് വേണ്ടി എച്ചാ ആറും, ഓണേഴ്സും തങ്ങളാലാവും വിധം മാന്യമായി ഇടപെട്ടിട്ടും അവര്‍ തയ്യാറായില്ല. അറ്റ് ലീസ്റ്റ് പവര്‍ ടീം പുറത്താക്കുകയെങ്കിലും ചെയ്യുന്നത് വരെ കാത്തിരിക്കാതെ സ്വയം നാല് പേരും ബിബി കൊടുത്ത ടാസ്കില്‍ നിന്ന് രാജി വെക്കുകയാണ് ചെയ്തത്. അത് ബിബി നിയമത്തില്‍ ഉള്ളതു കൂടി ആയിരുന്നില്ല.

2. പുറത്തു പോയവര്‍ പിന്നീട് പുറത്ത് ഹോട്ടല്‍ ടാസ്ക് പൊളിക്കാനും ഹോട്ടലിലേക്ക് ഇടിച്ചു കയറാനും നോക്കുമ്പോള്‍, ഹോട്ടലിലേക്ക് കട ത്താതിരിക്കാന്‍ നോക്കുക എന്നുള്ളത് സ്വാഭാവികമായ ഒരു തീരുമാനമാണ്. അതും പവര്‍ ടീം പാലിക്കാന്‍ ശ്രമിച്ചതില്‍ എന്താണ് തെറ്റ്..? സ്വയം ബിബി കളിച്ച് രാജി വെച്ചവര്‍ തങ്ങള്‍ക്ക് പുറത്ത് റോളൊന്നു മുണ്ടാവില്ല എന്നത് ആദ്യം ആലോചിക്കണമായിരുന്നു. അതിലേക്ക് ഇഷ്ടം പോലെ സമയവും കിട്ടിയിരുന്നു. പെട്ടെന്നെടുത്ത അവരുടെ തീരുമാനമായിരുന്നില്ല അത്. ഇതിനെയാണ് മണ്ടന്‍ ഗയിം കളിക്കുക എന്നു പറയുന്നത്.

3. എന്തിന്റെ പേരിലായാലും, റിബലുകളുടെ കൂടെ കൂടി, ഹോട്ടലിനെതിരെ തിരിയുന്നവര്‍ക്കെതിരേയും, നടപടിയെടുക്കേണ്ടതും പവര്‍ ടീമായ ഓണേഴ്സിന്റെ ബാധ്യതയാണ്. ജാസ്മിനെ പുറത്താക്കിയത് തികച്ചും ന്യായപരം തന്നെ എന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ സുന്ദരമായി നടക്കേണ്ടിയിരുന്ന ഹോട്ടല്‍ ടാസ്ക് കുളമാക്കിയത് സായിയും ടീമും ആണ്.. അത് പവര്‍ ടീമിന്റെ തലയില്‍ കെട്ടി വെച്ച് ബിബി രക്ഷപ്പെട്ടത് പുറത്തുള്ള ഇടിവെട്ട് ടോക്സിക് ഫാന്‍സുകളില്‍ നിന്നുള്ള, ബിബിയും ഗസ്റ്റും പാര്‍ഷ്യാലിറ്റി കാണിക്കുന്നേ, എന്ന ഓരിയിടലിനെ പേടിച്ചു കൊണ്ടോ, അവരെ പ്രീതി പെടുത്താനോ മാത്രമായിരുന്നിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+