Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ?; ഗബ്രിയുടെ തോളിൽ ചാരിയിരുന്ന് കരഞ്ഞ് ജാസ്മിൻ..ആശ്വസിപ്പിച്ച് പറഞ്ഞത് ഇങ്ങനെ

കൊച്ചി: ബിഗ് ബോസിൽ ഏറ്റവും കൂടുതൽ സ്വീകാര്യത കിട്ടാറുള്ള ഗെയിം സ്ട്രാറ്റജിയാണ് ലൗ ട്രാക്ക്. സീസൺ 1 മുതൽ മത്സരാർത്ഥികൾ ഇത് പരീക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സാഗറും സെറീനയും തമ്മിൽ ലൗ സ്ട്രാറ്റജി പുറത്തെടുത്തിരുന്നുവെങ്കിലും അത് വേണ്ട വിധത്തിൽ സ്വീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, വെറും നാടകമാണെന്ന തരത്തിലായിരുന്നു ആരാധകർക്കിടയിലെ ചർച്ചകൾ. ഇരുവരുടേതും ഹൗസിൽ നിലനിന്നു പോകാനുള്ള തന്ത്രമാണെന്ന തരത്തിലും പ്രേക്ഷകർ വിമർശിച്ചിരുന്നു.

ഇപ്പോഴിതാ പുതിയ സീസണിലും പ്രണയം ചർച്ചയാകുകയാണ്. അർജുനും ശ്രീതുവും ഗബ്രിയും ജാസ്മിൻ ജാഫറും തമ്മിലും പ്രണയത്തിനുള്ള സാധ്യതകൾ ഉണ്ടെന്ന തരത്തിലുള്ള ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ ശക്തമാണ്. ഏറ്റവും ഒടുവിലെ എപ്പിസോഡോടെ ഗ്രബി-ജാസ്മിൻ പ്രണയം ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ടാസ്കുകൾക്ക് ശേഷം രാത്രിയോടെ ഇരുവരും ലൈറ്റ് ഓഫ് ചെയ്ത് എത്തി പുറത്ത് തനിച്ചിരുന്ന് സംസാരിക്കുന്ന വീഡിയോ ആണ് പുതിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.

jasminegabri-

ഗബ്രിയെ ചാരിയിരുന്ന് പൊട്ടിക്കരയുകയാണ് ജാസ്മിൻ. ഇതോടെ സാരില്ല പോട്ടെ,നാളെ മിക്കവാറും ഐസ്‌ക്രീമിന്റെ ടാസ്‌ക് ഉണ്ടാവും. കുറച്ച് ഐസ്‌ക്രീം കഴിക്കാം,ഏകദേശം രണ്ടാഴ്ചയായി വന്നപോലെയാണ് എന്നൊക്കെ ഗബ്രി പറയുന്നുണ്ട്. ഇതിനിടെ തന്റെ കണ്ണുനീര് തുടക്കാന്‍ ഒരു ടിഷ്യൂ എടുത്ത് കൊണ്ട് തരുമോന്ന് ജാസ്മിന്‍ ചോദിച്ചു. എന്റെ തുണിയില്‍ തന്നെ തുടച്ചോ, പ്രശ്നമില്ല, നാളെ കഴുകി തന്നാമതി എന്നാണ് ഗബ്രി അപ്പോൾ പറയുന്നുണ്ട്. ഇത് കേട്ട് ചിരിച്ച ജാസ്മിൻ ഗബ്രിയെ തമാശ രൂപേണ തല്ലുന്നുണ്ട്.

ഇതിനിടെ ക്യാമറ നമ്മളെ നോക്കുന്നുണ്ടെന്ന് ജാസ്മിന്‍ ഗബ്രിയോട് രഹസ്യമായി പറയുന്നു. ഇത് കുറേ നേരമായി നമ്മളെ തന്നെ നോക്കുന്നുവെന്നും നോക്കാതെ ഇരുന്നൂടേ എന്നും ഇരുവരും പറയുന്നുണ്ട്. ഞാൻ ഇന്ന് വളരെ ഫൗളായിട്ടാണ് കളിച്ചതെന്നും എപ്പോഴും ഇരുന്ന് കരയുകയാണെന്നും ജാസ്മിൻ പറയുന്നുണ്ട്. നാളെ മിക്കവാറും എന്നെ കരച്ചിൽ റാണി എന്ന് വിളിക്കുമായിരിക്കും എന്നും ജാസ്മിൻ പറയുന്നുണ്ട്. ഇതിനോട് നീ കുക്കിങ് ടീമിലായിരുന്നുവെങ്കിൽ യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നാണ് ഗബ്രി പറയുന്നത്.

എന്തായാലും ഇരുവരും തമ്മിൽ ഈ അടുപ്പവും സൗഹൃദവും തുടരുമോയെന്നും പ്രണയം ചൂടുപിടിക്കുമോയെന്നുമൊക്കെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇരുവരുടേയും വെറും സ്ട്രാറ്റജി മാത്രമാണെന്ന വിലയിരുത്തലുകൾ ഉണ്ടായാൽ അത് ഇരുവർക്കും തിരിച്ചടിയായി മാറാനുള്ള സാധ്യതയും ഒരു വിഭാഗം ആരാധകർ തള്ളിക്കളയുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+