Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്സൽ അമീറുമായി ജാസ്മിന് പ്രണയമുണ്ടോ? ചോദിച്ചപ്പോൾ നൽകിയ മറുപടി; ഹെയ്ദി സാദിയ പറയുന്നു

കൊച്ചി: ബിഗ് ബോസിൽ വെച്ച് ഗബ്രിയുമായുള്ള ബന്ധത്തിനെതിരെ വിമർശനം ഉയർന്നപ്പോൾ താൻ കമ്മിറ്റഡ് ആണെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. തന്റെ വാപ്പയ്ക്ക് അസുഖമാണെന്ന് വീട്ടിൽ നിന്നും അറിയിച്ചതിന് ശേഷം കൺഫെഷൻ റൂമിൽ നിന്നും തിരിച്ചുവന്നതിന് പിന്നാലെയായിരുന്നു പൊട്ടിക്കരഞ്ഞ് കൊണ്ട് ഇക്കാര്യം ജാസ്മിൻ വ്യക്തമാക്കിയത്.

'എന്നെ ഇനി വീണ്ടും വീണ്ടും പറയരുത്. ‍നിങ്ങളെല്ലാം ചെയ്ത് ഇത്രയും ആക്കി. ഞാൻ കമ്മിറ്റഡ് ആണ് ​ഗയ്സ്. ഞാനത് ​ഗബ്രിയോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അറിയില്ലായിരിക്കും. ഞാൻ ആരടുത്തും ഒന്നിനും വരില്ല',എന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. റിലേഷനെ കുറിച്ച് ജാസ്മിനും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പിന്നീട് ഗബ്രിയും പറഞ്ഞിരുന്നു.

jasminenew2

മുന്ന എന്ന യുവാവുമായി ജാസ്മിന്റെ വിവാഹം നേരത്തേ നിശ്ചയിച്ചിരുന്നു. ഇത് പിന്നീട് മുടങ്ങി. ഇതിന് ശേഷം തന്റെ മകളുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതായി ജാസ്മിന്റെ പിതാവും വെളിപ്പെടുത്തി. ഇതോടെ ഇതാരെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ജാസ്മിന്റെ സുഹൃത്തായ അഫ്സൽ അമീർ എന്ന യുവാവുമായി ഇപ്പോൾ താരത്തിന്റെ വിവാഹം ഉറപ്പിച്ചതെന്നാണ് ചില യുട്യൂബ് ചാനലുകൾ പറയുന്നത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചർച്ചകളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ഹെയ്ദി സാദിയ. അവരുടെ വാക്കുകളിലേക്ക്

'ഈ സീ സൺ ഞാൻ കണ്ടിട്ടില്ല. ബിഗ് ബോസിൽ എന്തുസംഭവിക്കുന്നുവെന്ന് എനിക്ക് അറിയില്ല. എന്നാൽ സോഷ്യൽ മീഡിയ തുറന്നാൽ ഗബ്രി-ജാസ്മിൻ കോമ്പോയെ കുറിച്ച് മാത്രമാണ് കേൾക്കുന്നത്. വളരെ അധികം നെഗറ്റീവ് കമന്റുകളാണ് പൊതുവെ വരുന്നത്.

അഫ്സൽ അമീറുമായി കഴിഞ്ഞ 7 മാസമായി ജാസ്മിൻ റിലേഷനിൽ ആണെന്ന് വിവി ഹിയർ എന്ന യുട്യൂബ് ചാനലുവഴി അറിയാൻ സാധിച്ചു. അതിൽ തനിക്ക് വളരെ സന്തോഷമുണ്ട്. അഫ്സൽ അമീർ ക്വാളിറ്റിയുള്ള മനുഷ്യനാണ്. ജാസ്മിനുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഭയങ്കര ഇഷ്ടമാണ്. ഞങ്ങളൊരു സൗഹൃദ സർക്കിളിൽ ഉണ്ടായിരുന്നു. അതിലൊരു ബ്രേക്ക് ഉണ്ടായി. അതിനുശേഷം അഫ്സലും ജാസ്മിനും തമ്മിൽ റിലേഷനിലാണെന്നൊക്കെയുള്ള വാർത്തകൾ യുട്യൂബിലൊക്കെ കാണുമ്പോൾ ഞാൻ ചോദിക്കുമായിരുന്നു , അതിന് അറിയില്ലെടി ഞാനൊരു ബ്രേക്കപ്പ് കഴിഞ്ഞ് ഇരിക്കുകയല്ലേയെന്ന് അവൾ പറഞ്ഞിട്ടുണ്ട്.

അവളുടെ ബ്രേക്കപ്പ് നടക്കുന്ന സമയത്ത് ഞങ്ങൾ അവൾക്കൊപ്പമുണ്ടായിരുന്നു. ഇപ്പോൾ അഫിയുമായി അവൾക്ക് റിലേഷൻ ഉണ്ടെന്നത് സന്തോഷമാണ്. റിലേഷൻഷിപ്പ് ഉണ്ടായാൽ വളരെ അധികം സീരിയസ് ആയി അതിനെ കൊണ്ടുപോകുന്ന ആളാണ്. അഫി എത്രത്തോളം അവൾക്ക് വാല്യു കൊടുക്കുന്നുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. ഇപ്പോൾ അതിനകത്ത് പോകുന്ന ഗെയിമിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ റിലേഷൻഷിപ്പിൽ ഉള്ളയാളെ അത് വളരെ അധികം ബാധിച്ചേക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

ജാസ്മിൻ തിരിച്ചുവന്നിട്ട് ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതുണ്ട്. തിരിച്ചുവന്നിട്ട് അവൾക്ക് അവളുടെ കരിയർ നല്ല രീതിയിൽ കൊണ്ടുപോകാനും മാനസിക-ശാരീരിക ആരോഗ്യം ഒകെ ആക്കിയിട്ട് ലൈഫിനെ ഒകെയാക്കിയിട്ട് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ. ജാസ്മിന് ഗെയിമിനെ മറ്റൊരു പാറ്റേണിലേക്ക് കൊണ്ടുപോയി ഗെയിമിനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

അതൊരു ഗെയിം ഷോ ആണ്. അവൾക്ക് അവളുടേതായ ഗെയിം സ്ട്രാറ്റജി ഉണ്ട്. നെഗറ്റീവ് പറയുന്നതൊക്കെ ഓഡിയൻസിന്റെ ഒപ്പീനിയനാണ്. ഈയൊരു അവസ്ഥയിൽ എല്ലാവരും ജഡ്ജ്മെന്റൽ ആകുന്നണ്ട്. എന്റെ സുഹൃത്തിന് ഈ അവസ്ഥ വന്നതിൽ വിഷമമുണ്ട്',ഹെയ്ദി സാദിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+