ബിഗ് ബോസില്‍ അപ്രതീക്ഷിത നീക്കം; ജാസ്മിന്‍ സ്വയം പുറത്തേക്ക്? എല്ലാം സംഭവിച്ചത് അവിടെ നിന്നും
ബിഗ് ബോസ് മലയാളം സീസണ് 6 പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മത്സരം കൂടുതല്‍ രസകരമായി കൊണ്ടിരിക്കുകയാണ്. അസി റോക്കി എന്ന മത്സരാർത്ഥി വീടിന് കേട് വരുത്തിയതാണ് വീടിനുള്ളിലെ നിലവിലെ പ്രധാന പ്രശ്നം. ജാസ്മിനും ഗബ്രിയും ചേർന്ന് അസിയെ പ്രവോക്ക് ചെയ്യുകയും അദ്ദേഹം പ്രോപ്പർട്ടിയില്‍ ദേഷ്യം തീർക്കുകയുമായിരുന്നു. ഇതിന് ശിക്ഷയായി അസിയെ എവിക്ട് ചെയ്യണമെന്ന തീരുമാനത്തിലേക്ക് പവർ ടീം എത്തിക്കുന്നതായും പ്രമേയില്‍ കാണുന്നുണ്ട്.
ഇതിനെല്ലാം ഇടയിലാണ് ജാസ്മിന്‍ പുറത്തേക്ക് പോകുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അസി റോക്കിയുമായുള്ള വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ഇത്തരം സൂചനകള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രമോയിലൊന്നും ഇത് സംബന്ധിച്ച സൂചനകളൊന്നുമില്ല. ബിഗ് ബോസിലേക്ക് ഏറെ പ്രതീക്ഷകളോടെ വന്ന താരമായിരുന്നു ജാസ്മിന്‍. ആദ്യ ദിനത്തില്‍ മികച്ച മത്സരം കാഴ്ചവെക്കാനും താരത്തിന് സാധിച്ചിരുന്നു.

ജാസ്മിന്‍-ഗബ്രി കോംബോ രൂപപ്പെട്ടത് കൂടിയാണ് ഇരുവരുടേയും മത്സരം താഴേക്ക് പോകുന്നത്. ഷോയ്ക്ക് അകത്തും പുറത്തും ഒരു പോലെ ഇരുവരുടേയും മത്സര രീതി അരോചകം സൃഷ്ടിക്കുന്നുവെന്നാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഈ മത്സര രീതി ഇരുവർക്കും നെഗറ്റീവായി മാറുന്നുണ്ട് എന്നതില്‍ സത്യം ഇല്ലാതില്ല.
ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത് 'ഇപ്പോൾ ജാസ്മിന് കിട്ടിക്കൊണ്ടിരിക്കുന്ന ഹേറ്റ് എന്നത് ഗബ്രിയോട് ഉള്ള ദേഷ്യത്തിന്റെ ഒരു പങ്കാണ്. അല്ലെങ്കിൽ ആ കോമ്പോയോടുള്ള വെറുപ്പാണ്.' എന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ഗബ്രി ഔട്ട് ആയാൽ. അല്ലെങ്കിൽ ഇവർ തമ്മിൽ സ്പ്ലിറ്റ് ആയാൽ. അതുമല്ലെങ്കിൽ ജാസ്മിൻ അവനെ കറിവേപ്പില പോലെ എടുത്ത് എറിഞ്ഞാൽ. ആ നിമിഷം മുതൽ ഇവൾക്ക് കിട്ടാൻ പോകുന്ന ഓർഗാനിക് ഫാൻസിന്റെ സപ്പോർട്ട് ഒന്ന് ആലോചിച്ചു നോക്കിക്കേയെന്നും ലോറന്‍സ് എന്ന പ്രേക്ഷകർ കുറിക്കുന്നു.
പെണ്ണിന്റെ ഏറ്റവും വലിയ ശക്തിയും ദൗർബല്യവും അവളുടെ സ്ത്രീത്വം ആണ്. അവളുടെ ശരീരം.അവളുടെ സൗന്ദര്യം. ഇന്നോളം നോക്കിയാൽ, ഏറ്റവും സൗന്ദര്യമുള്ള മുഖങ്ങൾ തന്നെയാണ് ഏറ്റവും വിഷമുള്ള ദംഷ്ട്രകൾ ഒളിപ്പിച്ചു വെച്ചിട്ടുള്ളത്. ഒരുതരത്തിൽ നോക്കിയാൽ ഒരു slavery, dominant, submissive റിലേഷൻ ആണ് ഇവളും ഗബ്രിയും തമ്മിൽ. ഇവളുടെ നേട്ടത്തിന് ഇവൾ ഗബ്രിയേ ഉപയോഗിക്കുന്നു. പവർ റൂമിൽ കയറി ചക്രവർത്തിനി ആവുന്നു. അധികാരം ഇവളുടെ കൈയിൽ ആണ് ഇപ്പോൾ. ഇതൊക്കെ ബ്രില്ലിയന്റ് ഗെയിം ആണ്.
പാൽ തരുന്ന പശുവിനു നമ്മൾ ഇടയ്ക്ക് ഇച്ചിരി വയ്ക്കോലും പിണ്ണാക്കും നമ്മൾ ഇട്ടുകൊടുക്കില്ലേ... അതുപോലെ ഇച്ചിരി സന്തോഷം ഇവൾ ഗബ്രിക്ക് കൊടുക്കുന്നു. കറവ വറ്റുമ്പോൾ, ഇവൾ തന്നെ എടുത്ത് അവനെ അറക്കും. നെഗറ്റീവ് പബ്ലിസിറ്റി ആണെകിൽ പോലും ഏറ്റവും കൂടുതൽ ചർച്ച ഇവളെ പറ്റിയാണ് ഇപ്പോൾ... She's a brilliant gamer... ഇവൾ ഉപയോഗിക്കുന്ന സ്ട്രാറ്റെജി വർഷങ്ങൾക്ക് മുന്നേ തന്നെ പയറ്റി തെളിഞ്ഞിട്ടുള്ളതാണ്. പെണ്ണൊരുമ്പട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റുല്ലയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications