Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ 'പിആർ' ടീം അന്‍സിബയെ വളിഞ്ഞിട്ട് പിടിക്കുന്നു: എന്തുകൊണ്ട്, കാരണം ഇതാ..

ബിഗ് ബോസ് മലയാളം സീസണ്‍ 6 മികച്ച മത്സരാർത്ഥികളില്‍ രണ്ടുപേരാണ് ജാസ്മിനും അന്‍സിബയും. തികച്ച് വ്യത്യസ്തമായ മത്സര രീതിയിലൂടെ മുന്നോട്ട് പോകുന്ന ഇരുവരും തമ്മില്‍ ഷോയ്ക്ക് അകത്ത് വെച്ച് തന്നെ ഉരസലുകള്‍ ഉണ്ടായിട്ടുണ്ട്. ഷോയ്ക്ക് അകത്തെ ഈ ഉരസലുകള്‍ പുറത്ത് പ്രേക്ഷകർക്കിടയിലും ഏറ്റുമുട്ടലുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചയായി ജാസ്മിന്‍ ആരാധകർ അന്‍സിബയെ ലക്ഷ്യം വെച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് അന്‍സിബ ആരാധകർ അവകാശപ്പെടുന്നത്. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmine-ansiba

കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി ഒരു കാര്യം ശ്രദ്ധിക്കുന്നു. ജാസ്മിൻ ഫാൻസ്‌ അഥവാ പിആർ ടീംസ് ശക്തമായി അൻസിബയെ ഡീഗ്രേഡ് ചെയ്യുന്നതായി കാണുന്നു. എന്തിനാണ് ഈ കൂട്ടർക്ക് ഇത്ര ആവലാതി? എന്തിനാണ് ഇവർക്ക് അൻസിബക്ക് കിട്ടുന്ന സപ്പോർട്ടിൽ വിഷമം? ഈ കൂട്ടർക്ക്... മറ്റുള്ളവർ മറ്റുള്ള മത്സരാർത്ഥികളെക്കുറിച്ച് ഡിസ്‌കസ് ചെയ്താൽ അത്‌ അഭിപ്രായം ആണ്. പക്ഷേ അൻസിബ ഈ ഡിസ്കഷൻ നടത്തിയാൽ ജാസ്മിൻ പിആർ ഫാൻസിനു അത്‌ പരദൂഷണമാണ്.

അതെങ്ങനെ ആണ് ഒരു മത്സരാർത്ഥ്വിയെ മാത്രം ഇവർ വേർതിരിച്ചു കാണുന്നത്? എന്തിനാണ് അൻസിബയെ മാത്രം വേർത്തിരിച്ചു കാണുന്നത്? ഉത്തരം ഒന്നേ ഉള്ളൂ. ജാസ്മിൻ പിആർ ഫാൻസിനു ലേഡി മത്സരാർത്ഥികളില്‍ ജാസ്മിൻ മാത്രം ഉയർന്നു നിൽക്കണം. അതിന്റെ കാരണം ഏതെങ്കിലും ഒരു പോയിന്റിൽ ജാസ്മിന് പ്രേക്ഷക പിന്തുണ കിട്ടുമെന്നാണ് ഇവരുടെ വിചാരം.

ആ സമയം അൻസിബക്ക് നിലവിൽ കിട്ടുന്ന പ്രേക്ഷക പിന്തുണ, ജാസ്മിന് നോർമൽ ഓഡിയൻസിന്റെ പിന്തുണ കിട്ടുന്നതിന് തടസ്സം നിൽക്കുമെന്ന് കണ്ടിട്ടാണ് ഈ അൻസിബ ഡീഗ്രേഡിങ് പ്ലാൻ.പക്ഷേ ഈ കൂട്ടർ മനസ്സിലാക്കേണ്ട കാര്യം അൻസിബ തന്റെ സ്വന്തം സ്വാധീനത്താൽ ആണ് ഈ പ്രേക്ഷകപിന്തുണ നേടിയിരിക്കുന്നത്.

ഒരു ബിബി വിന്നർ ആകാൻ മിനിമം ക്വാളിറ്റി ആ വ്യക്തിയിൽ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. സാബു മോൻ ആയാലും അഖിൽ മാരാർ ആയാലും തങ്ങൾ പറയുന്ന കാര്യങ്ങളിൽ വ്യക്തതയും കൃത്യതയും കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകരുമായി കണ്ക്ടറ്റ്ഡായി. അതുപോലെ തന്നെ ആണ് അൻസിബയും.

വലിയൊരു ഗെയിമർ അല്ലെങ്കിൽ കൂടിയും അൻസിബക്ക് പറയാനുള്ള കാര്യങ്ങൾ ക്ലിയർ ആന്‍ഡ് ക്രിസ്പ് സ്റ്റേറ്റ്മെന്റ്സിലൂടെ അവർ പ്രേക്ഷകരുമായി കണക്റ്റ്ട് ആയി. അതാണ് അനുദിനം പ്രേക്ഷകർ അൻസിബക്ക് സപ്പോർട്ട് കൂടുതൽ കൊടുക്കുന്നതിന്റെ മുഖ്യകാരണം.അപ്പോള്‍ ജാസ്മിന്‍ പിആർ ടീംസിനോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ തന്നെ പഴേപോലെ ഓരോ രാജാക്കന്മാരെ സൃഷ്ടിച്ചിട്ട് അവരെ ഡിഗ്രേഡ് ചെയ്ത് നടന്നോളൂ. ഒരു കുഴപ്പവും ഇല്ല. അല്ലാതെ അൻസിബയുടെ പിന്നാലെ നടന്നാൽ ഇവിടെ ഒരു റാണി ഉദയം ചെയ്യും. അൻസിബ.

അതുകൊണ്ട് ഒന്നേ പറയാനുള്ളൂ. ആര് പുഷ്‌പ്പിക്കണമെന്ന് പ്രേക്ഷകർ തീരുമാനിക്കും. ജാസ്മിൻ ടീംസ് പോയി മുല്ലപ്പൂ കൃഷി നടത്തി അതിന്റെ മാത്രം വിളവ് എടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+