Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ പ്രണയിക്കാന്‍ സിബിന്‍ ആര് മന്മഥനോ?: എന്റെ പത്തിലെ പ്രണയം വരെ ചികഞ്ഞു, തെമ്മാടിത്തരം: ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വൈല്‍ഡ് കാർഡായി എത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു ഡിജെ സിബിന്‍. എന്നാല്‍ അധികം കഴിയുന്നതിന് മുന്നെ താരത്തിന് ഷോയില്‍ നിന്നും പുറത്തേക്ക് വരേണ്ടി വരികയും ചെയ്തു. ബിഗ് ബോസിന് അകത്തും പുറത്തും ജാസ്മിന് എതിരായ നിലപാട് സ്വീകരിച്ച ഒരു വ്യക്തിയായിരുന്നു സിബിന്‍.

പുറത്ത് വന്നതിന് ശേഷം "ജാസ്മിനെ പ്രണയിക്കാന്‍ എന്നോട് ബിഗ് ബോസ് അധികൃതർ നിർദേശിച്ചു" എന്നത് അടക്കമുള്ള വെളിപ്പെടുത്തലുകളും സിബിന്‍ പറഞ്ഞിരിക്കുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ അടക്കം തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞും സിബിനെ വിമർശിച്ചും ജാസ്മിന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജാസ്മിന്‍.

jasmin-sibin-new

സിബിന്‍ പറഞ്ഞ കുറഞ്ഞ് കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ കണ്ടത്. സത്യം പറഞ്ഞാല്‍ ആ ചെറുക്കന്റെ പേര് പറയാന്‍ എനിക്ക് താല്‍പര്യമില്ല. എന്റെ മാതാപിതാക്കളോടപ്പമുള്ള ഫോട്ടോ ഇട്ടു, മാപ്പ് പറഞ്ഞു, പിന്നീട് വീണ്ടും എന്തൊക്കെയോ പറഞ്ഞു എന്നുള്ളതാണ് അവിടെ വെച്ച് ഞാന്‍ അറിയുന്നത്. ജാസ്മിന് ബിഗ് ബോസ് ഫേവർ ചെയ്യുന്നു, പുള്ളിയെ ബിഗ് ബോസ് മനഃപ്പൂർവ്വം ഇറക്കിവിട്ടതാണ് എന്നൊക്കെ പറഞ്ഞതും കേട്ടു.

സിബിന്റെ കാര്യം എടുത്ത് പറയാനുള്ള പ്രധാന കാരണം, ആ പയ്യന്‍ എന്റെ ഫാമിലിയെവെച്ച് കുറേ കളിച്ചു. എനിക്ക് പ്രത്യേക ലെറ്റർ വരുന്നുവെന്ന് പറഞ്ഞതൊക്കെ പുള്ളിയാണെന്ന് തോന്നുന്നു. എനിക്ക് മാത്രമല്ല, അവിടേയുള്ള എല്ലാവർക്കും ലെറ്റർ വരുന്നുണ്ട്. നമ്മുടെ മരുന്ന്, ഡ്രസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളായിരിക്കും ആ കത്തിലുണ്ടാകുക. അതായത് 'നിങ്ങളുടെ വസ്ത്രങ്ങള്‍ വന്നിട്ടില്ല, വരുമ്പോള്‍ നല്‍കുന്നതായിരിക്കും' എന്നൊക്കെയാണ് അതില്‍ ഉണ്ടാകുക. അല്ലാതെ പുറത്തെ വിവരങ്ങള്‍ അല്ല.

ഇത്തരം ലെറ്ററുകള്‍ കിട്ടാത്തവർ വളരെ ചുരുക്കം മാത്രമാണ്. ആദ്യത്തെ ആഴ്ചകളില്‍ പുറത്തേക്ക് പോയവക്കായിരിക്കും കിട്ടാതിരുന്നിട്ടുണ്ടാകുക. ഏതോ ഒരുവട്ടം ലെറ്റവന്നപ്പോള്‍ ഞാന്‍ അത് മടക്കി മൈക്ക് പൌച്ചില്‍ വെച്ചു. ഒന്നും ആലോചിക്കാതെ ചെയ്തതാണ്. ഇത് എന്റെ മൈക്കില്‍ നിന്നും കണ്ടുവെന്ന് ഒരാള്‍ വന്ന് പറയുന്നു. ലെറ്റർ വരുന്ന കാര്യം എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നിട്ടും അത് എന്തിനാണ് മാറ്റിപ്പറയുന്നതെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ലെന്നും ജാസ്മിന്‍ പറയുന്നു.

ജാസ്മിനെ പ്രണയിക്കണം, ജാസ്മിനെതിരെ ഗെയിം കളിക്കരുത് എന്നൊക്കെ പറഞ്ഞുവെന്നും സിബിന്‍ പറയുന്നുണ്ട്. ജാസ്മിനെതിരെ ഗെയിം കളിച്ചവരേ അവിടെ നിന്നിട്ടുള്ളു. പുറത്ത് നിന്ന് ഗെയിം കണ്ടിട്ടുള്ളവർക്ക് കാര്യം അറിയാം. മത്സരാർത്ഥികളില്‍ 90 ശതമാനവും എനിക്കെതിരെ അത്രയും ഗെയിം കളിച്ചിട്ടുള്ളവരാണ്.

പുള്ളിയോട് എന്നോട് പ്രണയിക്കാന്‍ പറഞ്ഞുവെന്ന്, ആരിത് മന്മദനോ? അറിയാന്‍ വയ്യാത്തതുകൊണ്ട് ചോദിക്കുകയാണ്. ജാസ്മിന് ഒരു കപ്പെന്ന പദ്ധതി എന്നൊക്കെ പറയുന്നുണ്ടായിരുന്നു. സത്യംപറഞ്ഞാല്‍ ഈ പുള്ളിയുടെ അസൂയ കൊണ്ടാണ് ഇതെല്ലാം എന്നേ ഞാന്‍ പറയൂ. ഒരാഴ്ച ഒരു പ്രശ്നം വന്നപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാത്തയാളാണ് പുള്ളി, ഞാന്‍ ഓരോ ആഴ്ചയും പിടിച്ച് നിന്നയാളാണ്. പുള്ളി നല്ലത് പറഞ്ഞില്ലെങ്കിലും ദുഷിപ്പ് പറയാതിരുന്നൂടെ.

പത്താംക്ലാസില്‍ എനിക്കൊരു റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ടെന്നുള്ളത് അടക്കമുള്ള എന്റെ പഴയ ചരിത്രങ്ങളും പറയുന്നത് കേട്ടു. ഈ ലോകത്ത് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടാകാത്തവർ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. റിലേഷന്‍ഷിപ്പ് ഉണ്ടാകുന്നതും ബ്രേക്ക് അപ്പ് ആകുന്നതുമൊക്കെ ഈ കാലത്ത് നടക്കുന്ന ഒരു കാര്യമാണ്. അത് പറയുന്നതിനോട് എനിക്കൊരു നാണക്കേടുമില്ല.

ബ്രേക്ക് അപ്പ് ആകാന്‍ വേണ്ടിയല്ലാലോ നമ്മള്‍ റിലേഷനിലാകുന്നത്. സാഹചര്യങ്ങളാണ് അതിലേക്ക് എത്തിക്കുന്നത്. പറഞ്ഞ് വന്നത് ഈ പുള്ളി ഇവരുമായൊക്കെ കോണ്ടാക്ട് ചെയ്തിട്ട് ഈ കൊച്ചുമായി നിങ്ങള്‍ക്ക് എന്താണ് ബന്ധം, എന്തുകൊണ്ടാണ് ബ്രേക്ക് അപ്പ് ആയത്, എന്തിനാണ് ഏതിനാണ് എന്നൊക്കെ പറഞ്ഞ് എന്റെ ജീവ ചരിത്രം എടുക്കാന്‍ നടക്കുകയാണ്. ഈ സമയം വരെ പുള്ളിയുടെ ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കുക പോലും ചെയ്യാത്തയാളാണ് ഞാനെന്നും ജാസ്മിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+