Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ ഒരു ആണായിരുന്നെങ്കില്‍ നിങ്ങള്‍ ആഘോഷിക്കില്ലേ? പെണ്ണായതുകൊണ്ട് എല്ലാം സഹിക്കണോ?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാർത്ഥികളില്‍ ഏറ്റവും കൂടുതല്‍ വിമർശനം നേരിടേണ്ടി വന്ന താരങ്ങളില്‍ ഒരാള്‍ ജാസ്മിന്‍. ഗബ്രിയുമായുള്ള കോംമ്പോ മുതല്‍ വൃത്തിയില്ലായ്മ, മോശം രീതിയിലുള്ള സംസാരം തുടങ്ങിയ കാര്യങ്ങളിലെല്ലാം ആളുകള്‍ രൂക്ഷ വിമർശനമാണ് ജാസ്മിനെതിരെ ഉന്നയിക്കാറുള്ളത്. അതേസമയം തന്നെ നേരെ മറുവശത്ത് ജാസ്മിനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗവും മറുവശത്തുണ്ട്. ഇത്തരത്തില്‍ ജാസ്മിനെ പിന്തുണച്ചുകൊണ്ട് ഒരു വ്യക്തി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്.

'ജാസ്മിൻ ഒരാളെയും അങ്ങോട്ട് പോയി പ്രകോപിപ്പിച്ച് അവരെ വ്യക്തിഹത്യ ചെയ്യാറില്ല, ഇങ്ങോട്ട് അപമാനിക്കുന്നവരോട് പോലും ഒരുപാട് നേരം വൈരാഗ്യം മനസ്സിൽ സൂക്ഷിക്കാതെ അവരോട് ക്ഷമിച്ച് ഒരു പരിധിവരെ അവരെ സ്നേഹിച്ചു മുന്നോട്ട് പോവാൻ കഴിയുന്നുമുണ്ട്.' എന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. ചർച്ചാ വിഷയമായി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmine-jinto-

ജാസ്മിനെക്കുറിച്ചാണ് പറയാൻ പോവുന്നത്, അതുകൊണ്ടു തന്നെ ഒരു കാര്യം മുന്നേ പറയാം, ഇതൊരു നിഷ്പക്ഷ അഭിപ്രായ പ്രകടനമല്ല, കൃത്യമായ പക്ഷമുള്ള അഭിപ്രായമാണ്. ആ പക്ഷം തുടക്കം മുതൽ ജാസ്മിനോടൊപ്പമാണ്, ഇനിയും അങ്ങനെ തന്നെ ആയിരിക്കും. (ജാസ്മിനെ വെറുക്കുന്നവർക്ക് സമയം ലാഭിക്കാൻ വേണ്ടിയാണ് ഇത് ആദ്യമേ തന്നെ പറഞ്ഞത്).

ഇനി വിഷയത്തിലേക്കു വന്നാൽ; ജാസ്മിൻ എന്ന വ്യക്തിയിൽ മറ്റുള്ളവർ മോശമെന്ന് ആരോപിക്കുന്ന കാര്യങ്ങളിൽ പലതും അതൊരു പെൺകുട്ടിയിൽ നിന്നും വരുന്നു എന്നതു കൊണ്ടു മാത്രമാണ് അങ്ങനെയവർ പറയുന്നത് എന്നാണ് എനിക്കു തോന്നിയത്. ഉദാഹരണം, ദേഷ്യപ്പെടുന്ന രീതി, ഒച്ച, കൈയ്യും കാലും ആട്ടൽ, ആരെയും പേടിയില്ലാത്ത പ്രകൃതം, ഉള്ളിൽ ഉണ്ടാവുന്ന ഇമോഷൻ തുറന്നു പ്രകടിപ്പിക്കൽ തുടങ്ങിയവ. ഇതിന് മുന്നെയുള്ള സീസണുകളിലെ രാജാക്കന്മാരെ ഇഷ്ടപ്പെടാൻ ആളുകൾ തിരഞ്ഞെടുത്ത ക്രൈറ്റീരിയ പോലും ഇതൊക്കെ ഉൾപ്പെട്ടത് കൂടിയായിരിക്കെ അതെല്ലാം ഒരു പെൺകുട്ടിയിൽ വന്നപ്പോൾ പ്രബുദ്ധമലയാളിക്ക് അരോചകമായി. ജാസ്മിന്‍ ആണായിരുന്നെങ്കില്‍ ഇത് നേരെ തിരിച്ചായേനെ.

പാട്രിയർക്കിയിൽ ജനിച്ചു വളർന്ന് അതിൻ്റെ തിക്തഫലങ്ങൾ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീജനങ്ങൾ തന്നെ ചോദിച്ചു ഇതൊക്കെ ഒരു പെൺകുട്ടിക്ക് ചേരുന്ന കാര്യങ്ങളാണോ? ഇവൾ എന്താ ഇങ്ങനെ കിടന്നലറുന്നത് എന്നൊക്കെ. അവരോടു പറയാനുള്ളത് ജാസ്മിനോടുള്ള വെറുപ്പ് നിങ്ങൾ മാറ്റണമെന്നില്ല; പക്ഷേ തെറ്റും ശരിയും എല്ലാ മനുഷ്യർക്കും ഒരേപോലെ ആയിരിക്കണം, അല്ലാതെ പെണ്ണായതു കൊണ്ടു മാത്രം ഇങ്ങനെ പെരുമാറണം, നടു നിവർത്തി നിൽക്കരുത്, വാ പൊത്തി നിൽക്കണം എന്നൊന്നും വാശിപിടിക്കരുത്, തല ഉയർത്തിപ്പിടിച്ചു ജീവിക്കാൻ എല്ലാവർക്കും പറ്റണം.

ജാസ്മിൻ വരുന്നത് ഒരു ലോവർ മിഡിൽ ക്ലാസ് ഓർത്തഡോക്സ് ഫാമിലിയിൽ നിന്നാണ്, ടോക്സിക് പേരൻ്റിങ്ങിൽ വളർന്ന കുട്ടിയും. നമ്മൾ ആർജ്ജിക്കുന്ന സ്വഭാവങ്ങൾക്ക് നമ്മൾ ജീവിക്കുന്ന സാഹചര്യങ്ങളുമായി ഒരുപാടു ബന്ധമുണ്ട്. ചിലരുടെ ജീവിതത്തിൽ ബേസിക് നീഡ്സ് ഒക്കെയും വലിയ എഫെർട്ട് ഇല്ലാതെ തന്നെ കിട്ടും.

പക്ഷെ സോഷ്യൽ ക്യാപിറ്റൽ കുറവുള്ള മനുഷ്യർക്ക് ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും മറ്റുള്ളവരോട് പടവെട്ടി വേണം മുന്നോട്ട് നീങ്ങാൻ. അങ്ങനെയുള്ള മനുഷ്യർക്ക് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ വളരെ മൃദുവായ സംസാരമോ ശരീരഭാഷയോ ചിട്ടായ ജീവിത ശൈലിയോ ഉണ്ടാവണമെന്നില്ല; ഉണ്ടാവണമെന്ന വാശി പോലും അവരോട് കാണിക്കുന്ന അനീതിയാണ്. നീതി തുല്യമല്ലാതിരിക്കെ ന്യായം മാത്രം തുല്യമാവണം എന്നാഗ്രഹിക്കരുത്.

മറ്റൊന്ന്, അറിവു നേടാനും അതിലൂടെ കാഴ്ചപ്പാടുകൾ തിരുത്താനും കിട്ടുന്ന അവസരങ്ങൾ എല്ലാവർക്കും തുല്യമല്ല. ഇവിടെ ജാസ്മിൻ എന്ന പെൺകുട്ടിക്ക് സംഭവിച്ചതും അതു തന്നെയാണ്. വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതെ വീടിൻ്റെ ഉത്തരവാദിത്തമേറ്റെടുത്ത് താൻ ചെയ്യുന്ന ജോലിക്ക് വേണ്ടി മാത്രം ഒതുങ്ങുന്ന സഞ്ചാര സ്വാതന്ത്ര്യവും അതിൻ്റെ പുറത്തെക്ക് വിവരങ്ങൾ സമ്പാദിക്കാൻ സാധിക്കാത്തതിൻ്റെ പോരായ്മകളും ആ ഇരുപത്തിമൂന്നുകാരിയിൽ ഉണ്ട്. ഇതൊക്കെയും ചുറ്റുപാടുകൾ മാറുന്നതിനനുസരിച്ച് തിരുത്തപ്പെടാവുന്നതു മാത്രമാണ്.

ബഹുമാനം എന്നത് പ്രായം നോക്കി നിർബന്ധമായി നൽകേണ്ട ഒന്നല്ല, കൊച്ചു കുഞ്ഞുങ്ങൾ മുതൽ എല്ലാ മനുഷ്യർക്കും ഒരേപോലെ അർഹതയുള്ളതാണ് അത്. ബഹുമാനം കൊടുത്തു വാങ്ങാനാണ് പഠിക്കേണ്ടത്. ജാസ്മിൻ ഒരാളെയും അങ്ങോട്ട് പോയി പ്രകോപിപ്പിച്ച് അവരെ വ്യക്തിഹത്യ ചെയ്യാറില്ല, ഇങ്ങോട്ട് അപമാനിക്കുന്നവരോട് പോലും ഒരുപാട് നേരം വൈരാഗ്യം മനസ്സിൽ സൂക്ഷിക്കാതെ അവരോട് ക്ഷമിച്ച് ഒരു പരിധിവരെ അവരെ സ്നേഹിച്ചു മുന്നോട്ട് പോവാൻ കഴിയുന്നുമുണ്ട്.

ഒരു സാമൂഹ്യജീവി എന്ന നിലയിൽ ഒരു മനുഷ്യനുണ്ടായിരിക്കേണ്ട ബേസിക് ക്വാളിറ്റിയാണ് എല്ലാ മനുഷ്യർക്കും തുല്യ അന്തസ്സ് കൽപ്പിക്കുക, ക്ഷമ ചോദിക്കാനും ക്ഷമിക്കാനും പറ്റുക, സ്നേഹിക്കാൻ കഴിയുക എന്നതൊക്കെ. ഇതൊരു പേഴ്സണാലിറ്റി എക്സ്‌പിരിമെൻ്റ് ഷോ ആയതു കൊണ്ടു തന്നെ അവരിൽ ഏറ്റവും മികച്ചതായി ജാസ്മിനെ തിരഞ്ഞെടുക്കാൻ ക്യാമറയ്ക്ക് വേണ്ടി കൃത്രിമത്വം കാണിക്കാതെ സ്വഭാവികമായി ഉണ്ടാവുന്ന ഇത്തരം നല്ല ക്വാളിറ്റികൾ തന്നെ ധാരാളം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+