'ജാസ്മിന്റേയും ഗബ്രിയുടേയും പ്ലാൻ, പുറത്ത് നിന്ന് തന്നെ ഡീൽ ഉറപ്പിച്ച് കയറി?'; കാരണം പറഞ്ഞ് രജിത് കുമാർ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ഗബ്രി-ജാസ്മിൻ കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് മുൻ ബിഗ് ബോസ് താരമായ രജിത് കുമാർ. യാതൊരു പരിചയവുമില്ലാതെ ഷോയിലെത്തി പെട്ടെന്ന് തന്നെ ഇത്തരമൊരു സൗഹൃദം എങ്ങനെ സാധ്യമാകുമെന്ന് രജിത ചോദിക്കുന്നു. ഹൗസിലും പുറത്തും ഇരുവർക്കും ഒരുപോലെ പിന്തുണ ഇല്ലെന്നും രജിത് സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. രജിത്തിന്റെ വാക്കുകളിലേക്ക്
'പ്രണയമാവാം, പക്ഷേ വകതിരിവ് ഉണ്ടാകണം. ജാസ്മിൻ-ഗബ്രി പ്രണയമാണ് ഇപ്പോൾ എവിടേയും ചർച്ച. അവരുടെ ടെക്ക്നിക്കും അത് തന്നെയാണ്. അവരെ കുറിച്ച് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുമ്പോ കണ്ടന്റ് ഉണ്ടാകുമെന്നാണ് അവരുടെ ധാരണ. ഇവർ അവിടെ കയറി മൂന്നാം ദിവസം കഴിഞ്ഞപ്പോൾ തൊട്ട് കടുത്ത സൗഹൃദത്തിലായെന്ന് ഞാൻ കരുതുന്നില്ല. അതിന് മുൻപ് തന്നെ ഇവർ തമ്മിൽ എന്തെങ്കിലും പ്ലാനോ മറ്റോ ഉണ്ടാക്കിയാണ് അകത്തേക്ക് വന്നിട്ടുണ്ടാകുക. സീസൺ 3 മുതൽ പിആർ വർക്ക് തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി പോകുന്ന മത്സരാർത്ഥികൾ തമ്മിൽ പുറത്ത് തന്നെ പരസ്പരം ബന്ധപ്പെടാറുണ്ട്.

ഗബ്രിയുടേയും ജാസ്മിന്റേയും പ്ലാനാണോ ഇതെന്ന് നോക്കണം. കാരണം മൂന്ന് ദിവസം കൊണ്ട് ഇങ്ങനെ ഒരു കൂട്ട് ഉണ്ടാകില്ല. എപ്പോഴും കൈ പിടിച്ച് നടക്കുകയാണ്. ഇവർ എല്ലാ ഭാഷകളിലേയും ബിഗ് ബോസ് കണ്ട് മലയാളം ബിഗ് ബോസിൽ ഇതുവരെ ഉണ്ടാകാത്ത കണ്ടന്റ് ഉണ്ടോയെന്ന് പഠിച്ചിട്ടുണ്ടാകണം. കൃത്യമായി ഹിന്ദിയിൽ ഈ സാധനം ഉണ്ടായിരുന്നു. ഇരുവരുടേയും ബന്ധത്തിൽ ഒരു മഹത്വം കാണാൻ പറ്റുന്നില്ല. സ്വയം നാശത്തിന്റെ കുഴി കുഴിക്കുകയാണ് ഇരുവരും.
ജാസ്മിന്റെ യുട്യൂബിൽ മില്യൺ ഫോളോവേഴ്സ് ഉണ്ട്. അപ്പോൾ തന്നെ സ്വാഭാവികമായി ഒരു ധാർഷ്ട്യം ഉണ്ടാകും.ഇവരുടെയൊക്കെ പിന്തുണ ഉണ്ടാകുമെന്ന് കരുതും. എന്നാൽ ഷോയിൽ നമ്മുടെ ഒറിജിനൽ സ്വഭാവമാണ് കാണുന്നത്. തേൻ പുരട്ടിയ നാക്ക് കൊണ്ടായിരിക്കാം യുട്യൂബിൽ കണ്ടന്റ് അവതരിപ്പിക്കുക. എന്നാൽ യഥാർത്ഥ ആളെ കാണുമ്പോൾ ആളുകൾ സ്വീകരിക്കില്ല.
ബിഗ് ബോസിൽ 17 പേരും ഇരുവരേയും എതിർക്കുകയാണ്. ഇരുവരുടേയും വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും. മനുഷ്യന്റെ ഒറിജിനൽ സ്വഭാവം വ്യക്തികൾ അറിയാതെ പുറത്ത് വരും, കാരണം ഇത് 50 ലക്ഷം രൂപയുടെ മത്സരമാണ്.












Click it and Unblock the Notifications