മോഹന്‍ലാല്‍ വളരെ റൂഡ് ആയി പെരുമാറി: വോട്ട് ഉണ്ടായിട്ടും രതീഷിനെ പുറത്താക്കാന്‍ കാരണം അതോ?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും ആദ്യമായി പുറത്താക്കുക ആരാണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ശരണ്യ ആനന്ദ്, സിജോ ജോൺ, നോറ മുസ്‌കാൻ, ജിൻ്റോ, രതീഷ് കുമാർ, അൻസിബ ഹസ്സന്‍ സുരേഷ് മേനോൻ, അസി റോക്കി എന്നിവരാണ് ആദ്യ ആഴ്ചയിലെ എവിക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍.
എവിക്ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും രതീഷ് കുമാറിനെ പുറത്താക്കിയെന്ന വാർത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ടുണ്ട്. വോട്ടിങ്ങിനേക്കാള്‍ മറ്റൊരു കാരണമാണ് പുറത്താക്കലിന് ഇടയാക്കിയതെന്നാണ് ഒരു ബിഗ് ബോസ് ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

രതീഷ് കുമാറിനെ പുറത്താക്കിയ രീതിയെ കുറിച്ചും കാരണത്തെ കുറിച്ചുമാണ് ഞാന്‍ സംസാരിക്കുന്നത്. അല്ലാതെ പുള്ളിയുടെ ഗെയിം ശൈലിയെ പൂർണ്ണമായും അനുകൂലിക്കുന്നില്ല. അയാള്‍ ആദ്യ ദിവസങ്ങളില്‍ ഹൗസില്‍ ബിഹേവ് ചെയ്തതിനാണ് പുറത്താക്കിയതെങ്കില്‍ ഒകെ പറയാമായിരുന്നു. ഇത് സുരേഷ് മേനോനെതിരെയുള്ള സെക്ഷ്വല്‍ അസ്സാള്‍ട്ട്, ഗേ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പുറത്താക്കിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇക്കാരണങ്ങള്‍ കൊണ്ടാണ് പുറത്താക്കിയതെങ്കില്‍ അതൊരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന്‍റെ കാരണങ്ങളും, സാഹചര്യങ്ങളും എല്ലാവര്‍ക്കും അറിയാം. ആദ്യം എന്താണ് സംഭവിച്ചത് എന്നും ലൈവ് കണ്ടവര്‍ക്ക് കൃത്യമായി മനസ്സിലാവും. ഗേ പരാമര്‍ശത്തിലേക്കുള്ള റൂട്ട് ആദ്യം കൊണ്ടുവന്നതും, അങ്ങനെയുള്ള ബിഹേവിയര്‍ ആയി ഒരു നിഷ്കളങ്ക ആക്ടിനെ മാറ്റിയെടുത്ത്, ബിബിയിലും, പൊതു സമൂഹത്തിന് മുന്‍പിലും രതീഷ് കുമാറിനെ ഗേ ആയിക്കണ്ട് അപമാനിച്ചതും സുരേഷ് മേനോന്‍ തന്നെയല്ലേ?
പുള്ളിയുടെ ആ പരാമര്‍ശത്തിന് ശേഷം സുരേഷ് കുമാര്‍ LGBT ആണ് എന്നൊക്കയുള്ള പരിഹാസ കമന്‍റുകള്‍ ഇഷ്ടം പോലെ ഇവിടെ തന്നെ വന്നു. ഒരു സാധാരണ തൃശൂര്‍ക്കാരന്‍റെ സ്വത്വസിദ്ധമായ ആക്ടിനെ ഇങ്ങനെ വളച്ചൊടിച്ചപ്പോള്‍ രതീഷ് കുമാര്‍ നേരിട്ട മാനസിക പ്രയാസത്തില്‍ നിന്ന് തിരിച്ചൊരാരോപണം ഉന്നയിച്ചതോടെ അവിടെ കുടുംബവും, റെപ്യൂട്ടേഷനും ഒക്കെ വളരെ പെട്ടന്ന് കയറി വന്നു.
ബിഗ്ബോസ് വളരെ പെട്ടന്ന് രതീഷിനെ വിളിച്ച് വാണിംഗ് കൊടുക്കുന്നു. പുറത്താക്കുന്നു. മോഹന്‍ലാല്‍ വളരെ റൂഡ് ആയിട്ടാണ് രതീഷിനോട് പ്രതികരിച്ചത്. താന്‍ എന്നൊക്കെ പ്രത്യേക ടോണില്‍ വിളിച്ച്. തന്‍റെ ഭാഗം വിശദീകരിക്കാന്‍ പോലും സമ്മതിക്കാതെ റൂഡ് ആയി. പ്രീ പ്ലാന്‍ഡ് ആയി. രതീഷ് കുമാറിലാണ് തെറ്റ് എന്ന് പൊതു സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനായി.
ഒന്നൂല്ല സര്‍ എന്ന് പറഞ്ഞ് സ്വയം അക്സപ്റ്റ് ചെയ്യുകയാണ് രതീഷ് ചെയ്തത്. പറഞ്ഞുവന്ന വാചകം പോലും മുഴുമിപ്പാക്കാനുള്ള ആത്മവിശ്വാസമില്ലാതാക്കുന്ന രീതിയില്‍, പൊതുസമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ പോലും അരോപണമുന്നയിക്കുമ്പോള്‍ അയാള്‍ എന്തു ചെയ്യാനാണ്? തനിക്ക് സീറോ ഇമേജും സ്വയം കൊടുക്കുകയാണ് ആ മനുഷ്യന്‍ ചെയ്തത്. സമൂഹത്തിലെ ഈ ഇരട്ട നീതിയെ കുറിച്ചാണ് ആ പോസ്റ്റില്‍ പറഞ്ഞത്. അതല്ലാതെ രതീഷ് ആദ്യദിവസങ്ങളില്‍ അവിടെ ചെയ്ത കാര്യങ്ങളുടെ ന്യായീകരണമല്ല.












Click it and Unblock the Notifications