Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീതുവിനെപ്പോലെ ഒരാളെ കിട്ടുന്നത് അനുഗ്രഹമാണ്; ഉയർച്ച താഴ്ചകളില്‍ കൂടെ നിന്ന ആളാണ്: അർജുന്‍

ബിഗ് ബോസില്‍ കണ്ടന്റ് ഉണ്ടാക്കാനായി കരുതിക്കൂട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 ഫസ്റ്റ് റണ്ണറപ്പായ അർജുന്‍. കരുതിക്കൂട്ടി തന്നെ വഴക്ക് ഉണ്ടാക്കാന്‍ പോണം, എന്ത് വള്ളിയും കയറിപ്പിടിക്കണം എന്നൊക്കെ വിചാരിച്ചാണ് ചിലർ ബിഗ് ബോസിലേക്ക് വരുന്നത്. ചിലരെ അങ്ങനെ കണ്ടിട്ടുണ്ടെന്നും അർജുന്‍ പറയുന്നത്.

എന്റെ യഥാർത്ഥ വ്യക്തിത്വം എന്താണോ അത് തന്നെയാണ് ഞാന്‍ കാണിച്ചിട്ടുള്ളത്. അല്ലാതെ ഗെയിമിന് വേണ്ടി ഞാന്‍ വ്യക്തിത്വം മാറ്റുകയോ എന്തെങ്കിലും ക്രിയേറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. എന്ത് സംഭവിക്കുന്നോ അതിന് അനുസരിച്ച്, അല്ലെങ്കില്‍ എനിക്ക് ഫീല്‍ ചെയ്യുന്നതിന് അനുസരിച്ചാണ് ഞാന്‍ റിയാക്ട് ചെയ്തിട്ടുള്ളത്. അല്ലാതെ എല്ലാ വിഷയത്തിലും പോയി ഇടപെട്ടിട്ടില്ല. എന്റെ ഒരു പേഴ്സണാലിറ്റി അങ്ങനെയാണെന്ന് ഓഡീഷന് പോയ സമയത്ത് തന്നെ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

arjun-sreethu-bigg-boss

എന്താണ് ബിഗ് ബോസ്

ബിഗ് ബോസ് എന്ന് പറയുന്നത് നമ്മുടെ സ്കില്ലുകള്‍ പുറത്ത് എത്തിക്കാനുള്ള ഒരു പ്ലാറ്റ് ഫോമായിട്ടാണ് എനിക്ക് തോന്നിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം പോലെയല്ല, ബിഗ് ബോസ് ഷോയ്ക്ക് വലിയ ഓഡിയന്‍സാനുള്ളത്. അവിടെ എനിക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ഞാന്‍ കാണിക്കും. ജാന്മണിയുടേയും നോറയുടേയുമൊക്കെ കാര്യത്തില്‍ ഞാന്‍ ചെയ്തത് അതാണ്. ഞാന്‍ പ്ലാന്‍ഡ് ഒന്നും അല്ല, അപ്പോള്‍ എനിക്ക് കിട്ടിയ എനർജിയില്‍ അങ്ങ് ചെയ്തതാണ്. സത്യം പറഞ്ഞാല്‍ എനിക്ക് അത് അത്ര എന്‍ജോയ് ചെയ്യാനും പറ്റിയിരുന്നില്ലെന്നും അർജുന്‍ പറയുന്നു.

കുറവുകളെ ശക്തിയാക്കും

പോരായ്മകളെ എന്റെ ശക്തിയായി മാറ്റിയെടുക്കുന്ന വ്യക്തിയാണ് ഞാന്‍. അതില്‍ നിന്ന് നേട്ടം ഉണ്ടാക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. ഇത് എന്റെ മൂന്നാമത്തെ ബിഗ് ബോസ് ഓഡീഷനാണ്. ആളുകളെ പറ്റിച്ചിട്ടോ, അല്ലെങ്കില്‍ ഇത് എന്റെ കുറവാണെന്ന് പറഞ്ഞ് കാണിച്ചിട്ടോ മുന്നോട്ട് പോകാന്‍ താല്‍പര്യമുള്ള വ്യക്തിയല്ല ഞാന്‍. ബിഗ് ബോസിന് ശേഷവും എന്നെ പിന്തുണച്ചവരെ തൃപ്തിപ്പെടുത്തുന്ന രീതിയിലയിരിക്കും ഞാന്‍ മുന്നോട്ട് പോകുക.

അർജുന്‍ ശ്രീതു കോമ്പോ

ബിഗ് ബോസിലേക്ക് പോകുമ്പോള്‍ ആരോടും ഫ്രണ്ട്ഷിപ്പൊന്നും വെക്കരുതെന്ന ചിന്തയായിരുന്നു. ശ്രീതുവിന്റെ കേസ് പറയുകയാണെങ്കില്‍ അത് പെട്ടെന്ന് ഉണ്ടായ ഒരു ബന്ധമല്ല. മൂന്ന് നാല് ആഴ്ചയെടുത്ത് സ്വാഭാവികമായി ഉണ്ടായതാണ്. എന്റെ വീഴ്ചയിലും ഉയർച്ചയിലുമെല്ലാം കൂടെ നിന്ന ആളാണ്. ഇങ്ങനെ ഒരു പ്ലാറ്റ് ഫോമില്‍ ഇങ്ങനെ ഒരാളെ അല്ലെങ്കില്‍ ഒന്നോ രണ്ടോ പേരെ കിട്ടുക എന്ന് പറയുന്നത് ഒരു അനുഗഹ്രമാണ്.

ടാസ്കിലായാലും ഏത് ഒരു ഇമോഷണല്‍ സ്റ്റേജിലാണെങ്കിലും ഒരു സപ്പോർട്ട് കിട്ടുന്നത് നല്ലതാണ്. ഇങ്ങോട്ട് മാത്രമല്ല, അങ്ങോട്ട് കൊടുക്കാനും പറ്റുന്ന ഒരു കെയറിങ്ങാണ്. സിജോ, ഗബ്രി, ജാസ്മിന്‍ എന്നിവരുടെ കാര്യത്തിലൊക്കെ അങ്ങനെ. ടാസ്കും തർക്കങ്ങളുമൊക്കെ ഉണ്ടെങ്കിലും ആവശ്യമായ ഘട്ടത്തിലൊക്കെ ഞങ്ങള്‍ കൂടെയുണ്ടടാ എന്ന് പറഞ്ഞ് ഓടിയെത്താന്‍ ആളുണ്ടാകുന്നത് നല്ലതാണ്. പുറത്ത് നിന്ന് എങ്ങനെയാണെന്ന് പറയാന്‍ സാധിക്കില്ല, അതിന് ഉള്ളിലാകുമ്പോള്‍ മാത്രമെ ആ പിന്തുണയുടെ ശക്തി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും അർജുന്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+