'ഋഷി-ജാസ്മിൻ പൊട്ടിത്തെറി; കരിമരുന്നിന് തീകൊടുത്ത് മാറി നിന്നത് അൻസിബ'; വൈറലായി കുറിപ്പ്
വലിയ പൊട്ടിത്തെറിക്കാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസ് വേദിയായത്. പവർ റൂമിലെത്തിയ ജാസ്മിൻ ഋഷിയെ നോമിനേറ്റ് ചെയ്യാൻ ഗബ്രിയേലുമായി നടത്തിയ ചർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായത് പവർ ടീമിൽ. ഋഷിക്കെതിരായി നടന്ന ചർച്ചയെ കുറിച്ച് ജാൻമണി ഋഷിയോട് സംസാരിച്ചതാണ് പൊട്ടിത്തെറിയുടെ തുടക്കം. ജാൻമണി പറയുന്നത് കേട്ട് കലിപൂണ്ട ഋഷി. ഇതോടെ ജാസ്മിനും ഗബ്രിക്കുമെതിരെ രംഗത്തെത്തി. രൂക്ഷമായ ഭാഷയിലായിരുന്നു ഇരുവരോടും പ്രതികരിച്ചത്. അതേസമയം ഋഷി-ജാസ്മിൻ തർക്കങ്ങളിലേക്ക് വഴിവെച്ചത് അൻസിബയുടെ ചില നീക്കങ്ങളാണെന്നാണ് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ടൊരു കുറിപ്പിൽ ആരാധകൻ വിശദീകരിക്കുന്നത്. ആരാധകന്റെ വാക്കുകളിലേക്ക്
'അന്സിബയുടെ ഇന്നത്തത്തെ ദിവസം: രാവിലെ ജിന്റോയുടെ അടുത്ത്, ആദ്യ ഡോസ് വിഷം കയറ്റുന്നു,കൂടെ ജാന്മണിയും . തലേന്ന് രാത്രി ഋഷിയ്ക്കു ഒരു ഡോസു വിഷം. രാവിലെ പിന്നെയും ഒരു ഡോസ്. പവർ റൂം ചേഞ്ച് നടക്കുന്നു. അപ്സര ടീമിന് ഇഷ്ടപ്പെടുന്നില്ല, പ്രത്യേകിച്ച് അന്സിബയ്ക്ക്.

റൂമിൽ ഇറങ്ങി വരുന്ന ജാന്മണിയോട് അൻസിബ, അവര് നിങ്ങളെ മാനിപുലേറെ ചെയ്തു, അത് കൊണ്ടാണ് നിങ്ങൾ ജാസ്മിനെ തെരെഞ്ഞെടുത്തത്. കരിമരുന്നു തീ കൊടുത്തു സൈഡിലോട്ടു മാറി നിൽക്കുന്നു. അതോടെ ജാന്മണി ഫ്ളിപ് ആയി. പിന്നെ താൻ മാനിപ്പുലേറ്റഡ് ആകില്ല എന്ന് കാണിക്കാനുള്ള ശ്രമമായിരുന്നു.
പിന്നെ കളി കൈ വിട്ടു. നോമിനേഷനിൽ നടന്ന ചർച്ച വിഷ റൂമിൽ ഋഷിയോടും അന്സിബയോടും പോയി പറഞ്ഞു കൊടുത്തു. അവിടെ അടുത്ത ട്വിസ്റ്റ്. അവിടെ പറഞ്ഞതല്ല അവര് പറഞ്ഞത്. ഋഷി ആക്റ്റീവ് അല്ല എന്ന് പറഞ്ഞത്, ജാന്മണി പറഞ്ഞത്, അവനു വായിക്കാനും സംസാരിക്കാനും അറിയില്ല എന്ന് ആക്കി അതോടെ വിഷം ലോഡഡ് ആയി മാനിപ്പുലേറ്റഡ് ആയിട്ടിരുന്ന ഋഷിക്ക് പ്രാന്തായി .
സംഭവം കൈ വിട്ടതോടെ ഈ വിഷപ്രയോഗത്തിൽ അനസ്ബിയ്ക്കു കയ്യടിച്ചു സഹായിച്ച അപ്സരയും പ്ലേറ്റ് മാറ്റി .ജാന്മണി പ്രതി ആയി എന്തിനാണ് നോമിനേഷൻ പുറത്തു വന്നു പറഞ്ഞത് എന്നായി അപ്സര. ഇന്നത്തെ സംഭവത്തിൽ മൊത്തം കളിച്ചതും വിജയിച്ചതും ഒരാൾ തന്നെ അൻസിബ . ഇടയിൽ ഋഷി പെട്ട് പോയി', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications