'ജാസ്മിൻ വാശിപിടിച്ചിട്ടാണ് വിവാഹം ഉറപ്പിച്ചത്, ഇതൊന്നും അംഗീകരിക്കാനാകില്ല'; പ്രതികരിച്ച് അഫ്സൽ
കൊച്ചി: ബിഗ് ബോസ് ഹൗസിൽ തന്റെ പിതാവിന്റെ കോൾ വന്നതിന് പിന്നാലെയാണ് താൻ കമ്മിറ്റഡ് ആണെന്ന് ജാസ്മിൻ വെളുപ്പെടുത്തിയത്. താൻ ഇക്കാര്യം ഗബ്രിയോട് പറഞ്ഞിട്ടുണ്ടെന്നും ജാസ്മിൻ പറഞ്ഞു. ഗബ്രിയും ഇത് തന്നെയായിരുന്നു ആവർത്തിച്ചത്. അതിനിടയിൽ ഒരു തവണ തന്റെ സുഹൃത്ത് വീട്ടിൽ വന്ന് കല്ല്യാണം ആലോചിച്ചെന്നും വീട്ടുകാർ കല്ല്യാണക്കാര്യം സംസാരിച്ചുവെന്നും ജാസ്മിൻ സഹമത്സരാർത്ഥികളായ ശ്രീതുവിനോടും റെസ്മിനോടും പറയുന്നുണ്ട്. അഫ്സൽ എന്നയാളുമായാണ് വിവാഹം ഉറപ്പിച്ചതെന്നാണ് പലപ്പോഴായി ജാസ്മിൻ പറഞ്ഞിട്ടുള്ളത്.
ഇപ്പോഴിതാ ഇത് സംബന്ധിച്ച വിവാദങ്ങളിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്സൽ. നേരത്തേ ജാസ്മിന്റെ മാതാപിതാക്കളുടെ അഭിമുഖം നൽകിയ വിവ ഹിയർ എന്ന യുട്യൂബ് ചാനലാണ് അഫ്സലിന്റെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്. അഫ്സലിന്റെ വാക്കുകളിലേക്ക്

'പലരുടേയും ചോദ്യങ്ങൾക്കുള്ള മറുപടിയാണിത്. എന്റേയും ജാസ്മിന്റേയും കാര്യം ഞങ്ങളുടെ കുടുംബം മാത്രം അറിയുന്നൊരു സംഭവമാണ്. ഇത് പുറത്തായത് തന്നെ ജാസ്മിന്റെ വായിൽന്നാണ്. ഗബ്രി എന്ന ചെക്കന്റടുത്ത് എന്റെ പേര് പറയുകയും കമ്മിറ്റഡ് ആണെന്നും പാട്ണറാണെന്നുമൊക്കെ പറഞ്ഞിട്ടുണ്ട്. പോകുന്നതിന് മുൻപ് പേഴ്സണൽ ലൈഫ് അവിടെ പറയില്ലെന്ന് പറഞ്ഞിരുന്നു. എന്നിട്ടും പറഞ്ഞു. റെസ്മിനും ശ്രീതുവുമായുള്ള സംസാരത്തിനിടെ അഫ്സൽ എന്ന പയ്യൻ ജസ്റ്റ് പെണ്ണുകാണാൻ വന്നൊരാൾ മാത്രമാണെന്ന് അവൾ പറയുന്നുണ്ട്.പക്ഷേ അത് സത്യമല്ല. ഞാനും അവളും അത്രത്തോളം സ്നേഹത്തിലുണ്ടായ ആളാണ് . എന്നോട് വളരെ അധികം സ്നേഹം കാണിക്കുന്ന ആളാണ് അവൾ. അപ്പോൾ ആ ഒരു സ്റ്റേറ്റ്മെന്റ് അവൾ പറഞ്ഞപ്പോൾ എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം എന്നോട് ചോദ്യം ചോദിച്ച് തുടങ്ങി. പല ആളുകളും ചോദ്യം ചെയ്യുകയാണ്.
പല തവണയായി സ്റ്റേറ്റ്മെന്റ് മാറ്റുകയാണ് അവൾ. അവൾ ബിഗ് ബോസിൽ പങ്കെടുത്തതിന് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് അവളുടെ കുടുംബവും ഞാനുമാണ്. രണ്ട് പേർക്കും പേഴ്സണൽ ലൈഫ് ഉണ്ട്. ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയില്ല. ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിക്കാൻ പോകുന്നവരാണ്. അവൾ ബിഗ് ബോസിൽ പോകുന്നതിന് മുൻപേ എന്നോട് പറഞ്ഞത് വീട്ടിൽ വന്ന് വിവാഹം ഉറപ്പിക്കണമെന്നാണ്. അവൾ വാശിപിടിച്ചത് കൊണ്ടാണ് വിവാഹം ഉറപ്പിച്ചത്.
അവളുടെ ഗെയിം ബിഗ് ബോസിന് വേണ്ടിയാണെങ്കിലും ചിലതൊന്നും എനിക്ക് അംഗീകരിക്കാൻ പറ്റില്ല. അവളുടെ ഭാഗത്ത് നിന്ന് വന്ന കുറെ തെറ്റുകൾ ഉണ്ട്. അതൊന്നും ആർക്കും അംഗീകരിക്കാൻ പറ്റില്ല. അവൾ എന്താണ് ചിന്തിക്കുന്നതെന്നൊന്നും ആർക്കും ഒരു പിടിയും കിട്ടണില്ല. പോകും മുൻപേ എന്നോട് പറഞ്ഞിട്ടുണ്ട് ഒന്നിനും റിയാക്ട് ചെയ്യാൻ പോകരുതെന്ന്. ഞാൻ റിയാക്ട് ചെയ്യില്ലായിരുന്നു, അവൾ എന്റെ പേര് പറഞ്ഞില്ലായിരുന്നുവെങ്കിൽ, പക്ഷേ അവൾ എൻറെ പേര് പറഞ്ഞു അവിടെ , ഇത്രയും പ്രശ്നങ്ങളായി. എല്ലാത്തിന്റേം കൂടെ എന്റെ അടുത്തേക്കാണ് വരുന്നത്. എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. വിഷമിക്കേണ്ടെന്ന് അവരോട് പറയാനേ എനിക്ക് കഴിയൂ. വിവാഹക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് അവൾ വന്നിട്ടേ പറയാൻ സാധിക്കൂ. എനിക്കും കുറെ ചോദ്യങ്ങൾ ഉണ്ട്. എന്താണ് സംഭവിച്ചതെന്ന് എനിക്കും ചോദിച്ച് അറിയാനുണ്ട്. അത് ചോദിചറിഞ്ഞിട്ടേ തീരുമാനം പബ്ലിക്ക് ആയി പറയും.
അവളുടെ ഗെയിം എലമെൻറ്സ് പലതും വളരൈ സർപ്രൈസിങായിട്ടാണ് തോന്നിയത്. അങ്ങനെയല്ല അവൾ. ഗെയിമിന്റെ ഭാഗാമണതൊക്കെ എന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. തിരിച്ച് നിങ്ങളടുത്തേക്കേ വരൂ എന്ന പ്രോമിസ് ചെയ്ത് പോയത് കൊണ്ട് ഞാൻ അവൾ വരുന്നത് വരെ നിക്കും. ഞാൻ ഇതിന് ഒന്നും പറയുന്നില്ല'. നൗഫൽ പറഞ്ഞു.












Click it and Unblock the Notifications