Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനാണ് അത് ചെയ്തത്; ..അത്രയും അപമാനം എനിക്ക് സഹിക്കാൻ ആവില്ല; തുറന്നടിച്ച് റോക്കി

ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും സഹമത്സരാർത്ഥിയെ ശാരീരികമായി കൈയ്യേറ്റം ചെയ്തതിന് പുറത്താക്കപ്പെട്ട താരമാണ് റോക്കി. സംസാരത്തിനിടെ പ്രകോപിതമായി റോക്കി സിജോയുടെ താടിക്ക് അടിക്കുകയായിരുന്നു. മർദ്ദനത്തിൽ സിജോയുടെ താടിയെല്ല് തകർന്നിരുന്നു. തൊട്ട് പിന്നാലെ ഹൗസിലെ നിയമങ്ങൾ ലംഘിച്ചതിന് റോക്കിയെ ബിഗ് ബോസ് പുറത്താക്കുകയും ചെയ്തു.

ഇപ്പോഴിതാ ആ സംഭവത്തോടെ തനിക്കും വലിയ നഷ്ടങ്ങളാണ് ഉണ്ടായതെന്ന് പറയുകയാണ് റോക്കി. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. റോക്കിയുടെ വാക്കുകളിലേക്ക്

Bigg Boss Malayalam Season 6 Rocky Slams Jinto s

'അപ്രതീക്ഷിതമായൊരു കാര്യമാണ് ബിഗ് ബോസ് യാത്രയിൽ സംഭവിച്ചത്. അതുകൊണ്ട് എനിക്ക് ആ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.ബിഗ് ബോസിലേക്ക് പോകുമ്പോൾ പലർക്കും പല ഗെയിം പ്ലാനും ഉണ്ടാകും. ബിഗ് ബോസിന്റേതായ ഗെയിം പ്ലാൻ വരുമ്പോൾ മത്സാർത്ഥികളുടെ പ്ലാനുകളെല്ലാം മാറി പോകും. ആറ് വർഷം കാത്തിരുന്ന് ഷോയിൽ പോയൊരാളാണ് ഞാൻ. 100 ശതമാനം എഫേർട്ട് ഇട്ടാണ് ഞാൻ അവിടെ നിന്നത്.

എനിക്ക് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു.ഓരോ 25 ദിവസത്തേക്കും ഓരോ പ്ലാനായിരുന്നു. കപ്പും കൊണ്ടേ ഞാൻ അവിടെ നിന്ന് വരുമായിരുന്നുള്ളൂ. പക്ഷെ അതിനിടയിൽ അപ്രതീക്ഷിതമായി പലതും സംഭവിച്ചു. മനപ്പൂർവ്വം ചെയ്തതല്ല ഞാൻ. അതൊരു ഓട്ടോ റിഫ്ലക്ഷൻ ആയിരുന്നു. ഞാൻ അറിഞ്ഞോണ്ട് ആണെങ്കിൽ അങ്ങനെയാകില്ല അടിച്ചത്. ഞാൻ ആരേയും അങ്ങനെ പോയി തൊട്ടിട്ടില്ല. ബിഗ് ബോസിൽ പൊതുവെ അടിയും ബഹളങ്ങളുമൊക്കെ ഉണ്ടാകും. മറ്റ് സീസണുകളിൽ അതൊന്നും സംപ്രേക്ഷണം ചെയ്യാതെ കൊണ്ടുപോകും. എന്നാൽ ഈ അടി സംപ്രേക്ഷണം ചെയ്ത് എന്നെ പുറത്താക്കി. ഇടിയിലൂടെ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത് എനിക്കാണ്.

ബിഗ് ബോസിൽ എല്ലാത്തിനും നിയമം ഉണ്ട്. അവരുടെ നിയമം ഉണ്ട് അത് ഞാൻ ലംഘിച്ചു. അങ്ങനെ ഞാൻ പുറത്തായി. ബിഗ് ബോസ് പോലൊരു പ്ലാറ്റ്ഫോം കിട്ടിയിട്ടും അത് നശിപ്പിച്ചതിൽ നിരാശയുണ്ട്. മനുഷ്യനായത് കൊണ്ടാണ് അവിടെ അതൊക്കെ സംഭവിച്ചത്.

സിജോയുടെ കല്യാണം മുടങ്ങിയതൊന്നും എനിക്ക് അറിയില്ല. എന്നെ ഈ രീതിയിൽ ഹൗസിൽ അപമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.എന്റെ അഭിമാനമാണ് എന്റെ താടി. ഒരു മനുഷ്യനെ ഏറ്റവും കൂടുതൽ അപമാനിക്കുന്നതാണ് താടിയിൽ പിടിച്ച് വലിക്കുകയെന്നത്. അങ്ങനെയാണ് എന്റെ കൺട്രോൾ പോയത്. ഇത്രയും അപമാനമൊന്നും എനിക്ക് താങ്ങാൻ പറ്റില്ല',

കപ്പ് നേടിയ ജിന്റോയുമായും അർജുനുമായും ജാസ്മിനുമായെല്ലാം നേരിട്ട് ഇടപെട്ടാളാണ് ഞാൻ. ഇപ്പോഴത്തെ എന്റെ സംശയം ബിഗ് ബോസ് എന്താണെന്നാണ്. ബിഗ് ബോസ് സീസൺ 6 കപ്പ് അർഹതയുള്ള കൈകലിലേക്ക് അല്ല എത്തിയത്. ഞാൻ തീർത്തും നിരാശനാണ്. റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ മത്രമായിരുന്നു. അതുകൊണ്ട് ജാസ്മിന് സെക്കന്റ് എങ്കിലും കൊടുക്കണം.

ജാസ്മിൻ സെക്കന്റ് വന്നാൽ പോലും ജിന്റോയ്ക്ക് എന്തിന് കപ്പ് കൊടുത്തെന്ന് മനസിലാകുന്നില്ല. ഞാൻ 16 ദിവസം കണ്ട ജിന്റോ എങ്ങനെ കപ്പെടുത്തെന്ന് എനിക്ക് ഊഹിക്കാനെ പറ്റുന്നില്ല. ഞാൻ ആദ്യം നോമിനേറ്റ് ചെയ്ത ആൾ ജിന്റോയാണ്. ജിന്റോ കപ്പടിച്ചതിൽ എന്തൊക്കെയോ നിഗൂഢതകൾ ഉണ്ട്. അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? മറ്റ് സീസണുകളിലെ വിജയിയേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ?. വക്രബുദ്ധി, കൂർമ്മ ബുദ്ധി ,കുരുട്ടുബുദ്ധി എന്നതൊക്കെ വെച്ചാണെങ്കിൽ ജിന്റോയ്ക്ക് കപ്പ് കൊടുക്കാം', റോക്കി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+