Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ തകർത്ത് തരിപ്പണമാക്കിയത് അവനാണ്, സിബിനല്ല: യഥാർത്ഥ മൈന്‍ഡ് ഗൈയിമർ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ താരങ്ങളില്‍ പ്രേക്ഷകർക്ക് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന വ്യക്തിയായിരുന്നു സായി കൃഷ്ണ. ബിഗ് ബോസിന് പുറത്ത് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലൂടെ അദ്ദേഹം നടത്തുന്ന പ്രതികരണങ്ങളും സ്വീകരിക്കുന്ന നിലപാടുകളുമായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ ഇത്തരത്തില്‍ വർധിപ്പിച്ചത്. എന്നാല്‍ അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം സായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

വളരെ സൈലന്റായിട്ടുള്ള ഒരു മത്സര രീതിയാണ് സായി പുറത്ത് എടുക്കുന്നത്. അറിഞ്ഞോ അറിയാതെയോ സായി നടത്തിയ ഇടപെടലാണ് ജാസ്മിനും ഗബ്രിയും തമ്മിലുള്ള കോംമ്പോയില്‍ നിർണ്ണായക വഴിത്തിരുവുകള്‍ ഉണ്ടാകാന്‍ ഇടയാക്കിയതും. ഇത്തരത്തില്‍ സായിയുടെ സൈലറ്റ് ഗെയിമിനെ സൂചിപ്പിച്ചുകൊണ്ടുള്ള ഒരു പ്രേക്ഷകന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmine-support

ഇതുവരെ വന്ന വൈൽഡ് കാർഡുകൾ എല്ലാം നനഞ്ഞ പടക്കങ്ങൾ ആയപ്പോൾ, കൃത്യമായ ഗെയിം പ്ലാനിൽ കളിച്ചു സ്ലോ ആയി മുന്നോട്ട് പോകുന്നത് സായി ആണ്. വന്ന ദിവസം തന്നെ അവളുടെ ഫ്രണ്ട് ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ജാസ്മിന്റെ ഒപ്പം കൂടി. പുറത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞുകൊടുത്തു അവളെ ഇമോഷണലി വീക്ക്‌ ആക്കി. ക്വിറ്റ് ചെയ്യുമെന്ന അവസ്ഥയിൽ എത്തിച്ചു.

ഇത്രയും ജാസ്മിൻ ഡൗൺ ആയതുകൊണ്ടാണ്, വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ വന്നു വീഡിയോ കാണിച്ചത്. ആ വീഡിയോയ്ക്ക് ശേഷം, കണ്ടെസ്റ്റന്റ്സ് അവരുടെ അഭിപ്രായം പറഞ്ഞു. ഏറ്റവും സ്ട്രോങ്ങ്‌ ആയി പറഞ്ഞത് സിബിൻ ആയിരുന്നു. അങ്ങനെ അവിടെ സിബിൻ vs ജാസ്മിൻ ഇഷ്യൂ ഉണ്ടായി. ഒരു ചെസ്സ് ബോർഡ്‌ ആയി ബിഗ് ബോസ് വീടിനെ ഉപമിച്ചാൽ, ആ ചെസ്സിലെ ഒരു കരുവുമായി ഉപമിക്കാൻ പറ്റാത്ത ഒരാൾ സായി ആവും. കാരണം, അയാൾ കരു അല്ല... അയാളാണ് ചെസ് കളിക്കുന്ന പ്ലയെർ.

സായി കിങ് അല്ല, കിങ് മേക്കറാണ്. ആശാൻ വന്ന ശേഷം ഉള്ള ടാസ്കുകൾ എല്ലാം നന്നായി ചെയ്തു. എല്ലാരും കുറ്റം പറയുന്നത് പുള്ളി പതിയെ സംസാരിക്കുന്നതിനെയാണ്. എന്റെ അഭിപ്രായത്തിൽ അതും ഒരു സ്ട്രാറ്റെജി ആണ്. സംസാരിക്കുമ്പോൾ ആലോചിക്കുന്നത് പോലെ. ഒരു കാര്യം പറയുമ്പോൾ, അത് പരമാവധി സ്ലോ ആക്കി. ആ കാര്യം സംസാരിക്കുന്നതിന്റെ ഒപ്പം തന്നെ, ആഴത്തിൽ അതിനെ കുറിച്ച് ചിന്തിച്ചിട്ടാണ് അയാൾ സംസാരിക്കുന്നത്.

വളരെ ക്ലിയർ ആയി പറയുന്നതുകൊണ്ട്, അതിൽ പിന്നീട് ഒരു വിശദീകരണം കൊടുക്കേണ്ട ആവശ്യം ഇല്ല. 100 ദിവസം ഉണ്ടാവാൻ സാധ്യത ഉള്ള പ്ലയെർ ആണ്. ഇടയ്ക്ക് വന്നു കയറിയതുകൊണ്ട് പ്രേക്ഷക പിന്തുണ കിട്ടി കപ്പ്‌ അടിക്കുന്നത് പാടാവും. സായി ഒരു സൈലന്റ് കില്ലർ ആണ്. ബിബി മെറ്റീരിയൽ ആവാൻ മുഴുവൻ സമയവും വായിട്ടടിക്കണം എന്നൊന്നും ഇല്ല. ഈ സീസണിലെ പക്കാ മൈൻഡ് ഗെയിമർ സായി തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+