Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു അത്,ആഴത്തിൽ ആലോചിച്ചില്ല'; തുറന്നുപറഞ്ഞ് ഗബ്രി

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും ഏറ്റവും അവസാനം പുറത്തായ മത്സരാർത്ഥിയാണ് ഗബ്രി ജോസ്. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഗബ്രി. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ പുറത്താകൽ. ഗബ്രി പുറത്തായതിന് കാരണം ജാസ്മിനുമായുള്ള സൗഹൃദമാണെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ താൻ പുറത്താകാൻ കാരണം തനിക്ക് സംഭവിച്ചൊരു മണ്ടത്തരമാണെന്ന് പറയുകയാണ് ഗബ്രി. താരത്തിന്റെ വാക്കുകളിലേക്ക്

' പവർ റൂം ഇല്ലായിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ. എനിക്ക് നല്ല ഇമേജ് കിട്ടി, ജനങ്ങളുടെ പിന്തുണ നേടി വളരെ ക്യൂട്ടായി ഒരു സൈഡിൽ മറ്റൊരു അർജുനായി ഞാൻ നിന്നേനെ. പക്ഷേ പവർ റൂമിൽ ആദ്യത്തെ ആഴ്ച തന്നെ ഞാൻ വന്നുവെന്നതാണ് ഞാൻ അവിടെ ചെയ്ത ഏറ്റവും വലിയ പണി. പവർ റൂം ഒരിക്കലും ട്രാപ്പ് അല്ല. പവർ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിന് ഉപരി പവർ എങ്ങനെ കൺസീവ് ചെയ്യുന്നു എന്നതിലാണ് കാര്യം.

gabrinew1-

ഞാൻ എത്ര പവർ കാണിച്ചാലും താഴെയുള്ള നീ പോടാ എന്ന് പറഞ്ഞ് കഴിഞ്ഞാൽ അത് അവിടെ തീർന്നു. അപ്സര, ഞാൻ, അർജുൻ, റെസ്മിൻ എന്നിവർ ഉണ്ടായിരുന്ന പവർ ടീം ആണ് പവർ എന്തെങ്കിലും രീതിയിൽ ഉപയോഗിച്ച ടീം എന്നാണ് തോന്നിയത്. സിബിൻ പവർ റൂമിന്‌റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ബിഗ് ബോസ് എന്തിനാണ് നിർത്തേണ്ടത്. കാണേണ്ടാത്തവർ കാണേണ്ട. കാണുന്നവർ കാണട്ടേ. തെറി വിളിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ഉണ്ട്. എല്ലാം ബാലൻസ് ചെയ്ത് പോകട്ടെ. സന്തോഷം കൊണ്ട് ഒരുപാട് ആഘോഷിക്കുകയും ദുഃഖം കൊണ്ട് ഒരുപാട് വിഷമിക്കുകയും ചെയ്യണ്ട. രണ്ടും ഒരു ബാലൻസിൽ കൊണ്ടുപോകട്ടെ.

ബിഗ് ബോസിൽ സെയിഫ് ഗെയിം കളിക്കുന്നവർ ഇപ്പോഴും ഹൗസിൽ ഉണ്ട്. പവർ റൂമിൽ നിന്നിരുന്നെങ്കിൽ ഇപ്പോഴും ഞാൻ ഹൗസിൽ തുടർന്നേനെ. എന്റെ മണ്ടത്തരമായിരുന്നു, അന്ന് ഞാൻ അത് ആലോചിച്ചില്ല. ആഴത്തിൽ ചിന്തിച്ചില്ല. എന്നോട് പുറത്ത് നിൽക്കാൻ എന്നെ കൺവിൻസ് ചെയ്തത് അത് മറ്റുള്ളവരുടെ ഗെയിം സ്ട്രാറ്റജിയായിരുന്നു.

ബിഗ് ബോസ് കീരീടം ജാസ്മിൻ നേടണമെന്നാണ് ആഗ്രഹം. ജാസ്മിൻ അല്ലെങ്കിൽ കപ്പടിക്കാൻ സാധ്യത ജിൻറോ ചേട്ടനാണ്. ഞങ്ങൾ അനുഭവിച്ചത് മറ്റൊരു തരത്തിൽ അനുഭവിച്ചൊരു ആൾ ആയിരുന്നു ജിന്റോ ചേട്ടൻ. പുള്ളിയും ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട്', ഗബ്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+