ബിഗ് ബോസ് വീട്ടിലേക്ക് ലാലേട്ടൻ; കണ്ടയുടൻ പൊട്ടിക്കരഞ്ഞ് ജാൻമണി, ഇന്ന് വേറെ ലെവൽ
ബിഗ് ബോസ് മലയാളം സീസൺ 6 അവേശത്തോടെ മുന്നോട്ട് പോവുകയാണ്. വൈൽഡ് കാർഡ് എൻട്രികൾ വന്നതോടെ കൂടി കളി വേറെ ലെവലാണ്. ഇപ്പോൾ വീക്കന്റ് എപ്പിസോഡാണ്. ബി ബി പ്രേക്ഷകർ കാണാൻ കാത്തിരക്കുന്ന എപ്പിസോഡാണ് വീക്കന്റിലെ എപ്പിസോഡുകൾ. കാരണം വീക്കന്റിലാണ് ലാലേട്ടൻ എത്തുന്നത്. ഒരാഴ്ച നടന്ന കാര്യങ്ങൾ ചർച്ച ചെയ്യും. പ്രേക്ഷകർക്ക് ചോദിക്കാനുള്ള കാര്യങ്ങളും ലാലേട്ടൻ ചോദിക്കാറുണ്ട്. ശനിയാഴ്ച ലാലേട്ടൻ എത്തിയപ്പോൾ അഭിഷേക് ശ്രീകുമാറിനും സായിക്കും ജാൻമണിക്കുമൊക്കെ താക്കീത് നൽകിയിരുന്നു.
എന്നാൽ മുൻ ആഴ്ചയിലേത് പോലെ അത്ര ദേഷ്യത്തിലായിരുന്നില്ല. ശനിയാഴ്ചത്തെ എപ്പിസോഡിൽ വിഷു ദിനത്തിൽ ലാലേട്ടൻ ബിഗ് ബോസ് ഹൗസിനകത്തേക്ക് വരുമോ എന്ന് മത്സരാർത്ഥികൾ ചോദിച്ചിരുന്നു, വരും എന്ന ഉറപ്പ് ലാലേട്ടൻ നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിൽ മോഹൻലാൽ വീട്ടിനകത്ത് എത്തുന്നതും മത്സരാർത്ഥികൾ സന്തോഷം കൊണ്ട് മതിമറക്കുന്നതും കാണാം. അതേ സമയം മോഹൻലാലിനെ കണ്ടപ്പോൾ ജാൻമണി പൊട്ടിക്കരയുന്നതായും പ്രൊമോയിൽ കാണാം.

ശനിയാഴ്ചത്തെ എപ്പിസോഡിൽ ജാൻമണിയെ മോഹൻലാൽ വഴക്ക് പറഞ്ഞിരുന്നു. ഒരു ടാസ്ക്കിനിടെയാണ് വഴക്ക് പറഞ്ഞത്. സത്യസന്ധത ഇല്ലായ്മ, തിരുത്തരവാദിത്തം. ക്രിതൃമത്വം, വഞ്ചന, ആശ്രിതത്വം ഇത്തരം അസുഖം ഉള്ള ആളെ മത്സാരാർത്ഥികൾ കണ്ടുപിടിക്കണം. അതിന് ശേഷം കാരണം പറഞ്ഞിട്ട് അയാൾക്കൊരു മരുന്ന് കഴിക്കാൻ കൊടുക്കണം എന്നതാണ് ടാസ്ക്. അസുഖത്തിന്റെ കാഠിന്യം അനുസരിച്ചാണ് മരുന്ന് കൊടുക്കേണ്ടത്. ഇതിൽ വിശ്വസവഞ്ചന എന്ന് പറഞ്ഞ് ജാൻമണിയെ ആണ് നോറ തിരഞ്ഞെടുത്തത്.
മരുന്നു കുടിക്കാൻ കൊടുത്തപ്പോൾ നീ തന്നത് എനിക്ക് കുടിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ജാൻമണി മരുന്ന് മറ്റൊരു ഗ്ലാസിലേക്ക് ഒഴിച്ചു. എന്നാൽ ഇത് കണ്ട മോഹൻലാൽ ജാൻമണിയോട് അത് കുടിക്കാൻ പറയുന്നു. ജാൻമണി നിങ്ങൾക്ക് ഇവിടെ വേറെ യാതൊരുവിധ പ്രത്യേകതയും ഇല്ല. അത് കഴിച്ചേ പറ്റൂ എന്നാണ് മോഹൻലാൽ പറഞ്ഞു. പിന്നാലെ ജാൻമണി ആ മരുന്ന് കുടിക്കുകയും ചെയ്തു.
പക്ഷേ മോഹൻലാൽ പോയതിന് പിന്നാലെ ജാൻമണി ദേഷ്യപ്പെടാൻ തുടങ്ങി. നോറയുടെ ജീവിതം ഇല്ലാതാക്കുമെന്ന് പറഞ്ഞ് ഹൗസിനകത്ത് നടന്നു. ജാൻമണി പറയുന്നത് തെറ്റാണ് എന്ന് മറ്റ് മത്സരാർത്ഥികൾ പറയുമ്പോഴും ജാൻമണി തിരുത്താൻ തയ്യാറായില്ല. മോഹൻലാൽ വന്നപ്പോൾ ഇതേക്കുറിച്ച് ചോദിക്കുകയും നോറയോട് ക്ഷമ ചോദിക്കാൻ തോന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കണം എന്നും പറയുന്നു. ഇതിന് പിന്നാലെ ജാൻമണി ക്ഷമ ചോദിക്കുന്നു.












Click it and Unblock the Notifications