ജാൻമണിയും അർജുനും ഇഷ്ടത്തിലായിരുന്നോ? എന്താണ് സത്യം? ശപിച്ചത് നോറയെ അല്ല; ജാൻമണി പറഞ്ഞത്
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറെ ശ്രദ്ധ ലഭിച്ച മത്സരാർത്ഥിയായിരുന്നു ജാൻമണി. എന്നാൽ അപ്രതീക്ഷിതമായി ജാൻമണി ബിഗ്ബോസിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. തുടക്കത്തിൽ ജാൻമണിക്ക് ഏറെ പിന്തുണ ലഭിച്ചിരുന്നെങ്കിലും നോറയുമായി ബന്ധപ്പെട്ട ചില വിഷയത്തിന് പിന്നാലെ ജാൻമണിക്ക് ഹേയ്റ്റേഴ്സ് ഉണ്ടാവാൻ തുടങ്ങി.
നോറയ്ക്കെതിരെ പറഞ്ഞ ശാപ വാക്കുകളാണ് ജാനിന് തിരിച്ചടിയായത്. ശബ്ദം ഇല്ലാതായി പോവട്ടെ, കരിയർ നശിപ്പിക്കും എന്നൊക്കെയാണ് ജാൻമണി പറഞ്ഞത്. ഇതിന് പിന്നാലെ തന്നെ ജാൻമണി പുറത്തുപോവുകയും ചെയ്തു. എന്നാൽ ഇപ്പോൾ താൻ ശപിച്ചത് നോറയെ അല്ലാ എന്ന് പറയുകയാണ് ജാൻമണി. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

നോറയെ അല്ല അർജുനെയാണ് താൻ ശപിച്ചതെന്ന് പറയുകയാണ് ജാൻമണി. അവിടെ നോറയുമായുള്ള പ്രശ്നം നടക്കുമ്പോൾ തന്നെ മറ്റൊരു പ്രശ്നവും നടക്കുന്നുണ്ടായിരുന്നു. അർജുൻ ഫേക്ക് പേഴ്സണാണെന്നാണ് ജാൻമണി പറയുന്നത്. അന്ന് ഞാൻ ശപിച്ചത് അർജുനെയാണ്. നേരത്തെ അർജുനെ എനിക്ക് അറിയാം. എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. അർജുനുമായി ഇഷ്ടത്തിലാണോ എന്ന് ഒരാൾ ചോദിച്ചിരുന്നു. അല്ല അർജുൻ തന്റെ ബോയ് ഫ്രണ്ട് അല്ലെന്നും ജാൻമണി പറയുന്നു.
പല നല്ല കാര്യങ്ങളും ഹൗസിൽ നടന്നിട്ടുണ്ടെന്നും, പക്ഷേ അതാെന്നും പുറത്തുവന്നിട്ടില്ലെന്നും സത്യത്തിൽ കമ്യൂണിറ്റിയ്ക്ക് എതിരാണെന്ന പറഞ്ഞ അഭിഷേക് ശ്രീകുമാർ ശരിക്കും സ്വീറ്റാണെന്നും ജാൻമണി പറയുന്നു. ഋഷി, അൻസിബ, അഭിഷേക്, ജിന്റോ തുടങ്ങിയവരൊക്കെയാണ് ജാൻമണിക്ക് ഹൗസിനകത്ത് ഇഷ്ടമുള്ളവർ. പക്ഷേ നോറയോട് വെറുപ്പാണ്. അർജ്ജുനും അപസരയും ഡിപ്ലോമാറ്റിക്കാണ് എന്നാണ് ജാൻമണിയുടെ അഭിപ്രായം. ശരണയ്ക്ക് പക്വതയുണ്ടെന്നും സൈക്കോളജിസ്റ്റ് ആയതുകാെണ്ട് ശ്രീരേഖ മനസ്സിലാക്കിയാണ് കളിക്കുന്നതെന്ന് ജാൻമണി പറയുന്നു.
അതേ സമയം ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ജാസ്മിനെക്കുറിച്ച് ജാൻമണിക്ക് നല്ല അഭിപ്രായമാണ്. പുറമെ പൊട്ടിത്തെറിക്കുമെങ്കിലും ജാസ്മിൻ സ്വീറ്റ് ആണെന്നാണ് ജാൻ പറഞ്ഞത്. ശ്രീതു നല്ല കുട്ടിയാണെന്നും ജാൻ പറയുന്നു. ബി ബി വീട്ടിൽ നിന്ന് പുറത്തായ വിഷമം ജാൻമണി പറയുന്നു. ഇനിയൊരു അവസരം ലഭിച്ചാൽ തനിക്ക് ബിഗ് ബോസിലേക്ക് പോകണം എന്ന് തന്നെയാണ് ആഗ്രഹം എന്നാണ് ജാൻമണി പറഞ്ഞത്.
പുറത്തായതിൽ വിഷമം ഉണ്ടെന്നും ശപിച്ചതൊക്കെ തെറ്റാണെന്നും ജാൻമണി പറയുന്നു. ശപിച്ചതൊക്കെ ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞ് പോകുന്നതാണെന്നും അവർക്കാർക്കും ഒന്നും സംഭവിക്കാൻ വേണ്ടിയല്ലെന്നും ജാൻമണി പറയുന്നു. എന്നാൽ അർജുനെ ശപിച്ചചിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും ജാൻമണി പറയുന്നു.
അതേ സമയം ബിഗ് ബോസിൽ കളികൾ ആകെ മാറിയിരിക്കുകയാണ് ഗബ്രി കൂടി പുറത്തായതോടെ ഇനി എന്താണ് പുറത്തേക്ക് വരുന്ന കണ്ടന്റ് എന്നറിയാൻ പ്രേക്ഷകർക്ക് ആവേശമുണ്ട്. ഗബ്രി ഇല്ലാതാെ ജാസ്മിൻ എങ്ങനെ കളിക്കും എന്നറിയാനും ആരാധകർക്ക് ആകാംക്ഷയുണ്ട്..












Click it and Unblock the Notifications